ജി.യു.പി.എസ്. പത്തപ്പിരിയം/അക്ഷരവൃക്ഷം/ശുചിത്വമാണ് സമ്പത്ത്
ശുചിത്വമാണ് സമ്പത്ത്
പണ്ടു പണ്ട് ഒരു ഗ്രാമത്തിൽ രാമു എന്ന ഒരാൾ താമസിച്ചിരുന്നു. ശുചിത്വത്തിന്റെ കാര്യത്തിൽ വളരെ പിന്നോക്കത്തിലുള്ള ഒരു ഗ്രാമമായിരുന്നു അത്. ആ ഗ്രാമത്തിലെ ഏറ്റവും ശുചിത്വമുള്ള കുടുംബമായിരുന്നു രാമുവിന്റേത്. വർഷം തോറും രാമു വലിയ പണക്കാരനായിക്കൊണ്ടേയിരുന്നു.ഇതു കണ്ട് നാട്ടിലെ മറ്റു വീട്ടുകാർക്ക് അസൂയ മൂത്തു മൂത്തു വന്നു. ഒരിക്കൽ സോളമൻ എന്ന ഒരാൾ ഇതിന്റെ രഹസ്യം അന്വേഷിക്കാൻ രാമുവിന്റെ വീട്ടിൽ ചെന്നു. പണം സമ്പാദിക്കാനുള്ള യാതൊരു വഴിയും കണ്ടെത്താൻ അയാൾക്കു കഴിഞ്ഞില്ല. ഒടുവിൽ സോളമൻ രാമുവിനോടു തന്നെ അതിനുള്ള വഴി ചോദിച്ചു. അപ്പോൾ രാമു പറഞ്ഞു, അതിനുള്ള വഴി ശുചിത്വമാണെന്ന്. ഇതു കേട്ട സോളമൻ ചിരിച്ചു കൊണ്ട് തന്റെ വീട്ടിലേക്ക് മടങ്ങി. ആ വർഷവും രാമുവിന് ധാരാളം പണം ലഭിച്ചു. ഇതു കണ്ട കണ്ണൻ രാമുവിന്റെ വീട്ടിൽ ചെന്നു. പണം സമ്പാദിക്കാനുള്ള യാതൊരു വഴിയും കണ്ണനും അവിടെ കണ്ടെത്താനായില്ല. കണ്ണൻ അതിനുള്ള വഴിയും അത് എവിടെ നിന്നു കിട്ടുന്നെന്നും ചോദിച്ചു. ശുചിത്വം പാലിക്കുന്നതിനാൽ ഗവൺമെൻറിൽ നിന്നും കിട്ടുന്നതാണെന്ന് രാമു പറഞ്ഞു. കണ്ണൻ അത് കാര്യമായെടുത്തു. അവൻ രാമുവിനോട് നന്ദിയും പറഞ്ഞ് വീട്ടിലേക്കു മടങ്ങി. പിന്നീട് കണ്ണനും കുടുംബവും ശുചിത്വം പാലിക്കാൻ തുടങ്ങി. അടുത്ത വർഷം മുതൽ കണ്ണനും ആ പണം ലഭിക്കാൻ തുടങ്ങി. ഇതറിഞ്ഞ നാട്ടുകാർ കണ്ണന്റെയും രാമുവിന്റെയും വീട്ടിൽ ഒരുമിച്ചു കൂടി. ശുചിത്വമുള്ളതുകൊണ്ട് തങ്ങൾക്ക് ഗവൺമെന്റ് തരുന്നതാണ് പണം എന്ന് അവർ നാട്ടുകാരോട് പറഞ്ഞു. ഇതിനു ശേഷം നാട്ടുകാർ എല്ലാവരും നാട് വൃത്തിയാക്കാൻ തുടങ്ങി. അടുത്ത വർഷം നാട്ടിലുള്ള എല്ലാവർക്കും പണം ലഭിക്കാൻ തുടങ്ങി. ഇതിനു ശേഷം സമ്പാദ്യത്തിലും ശുചിത്വത്തിലും ഉത്തമമായ നാടായി ആ നാട് മാറി.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ