ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ്. കൂട്ടിലങ്ങാടി/പ്രവർത്തനങ്ങൾ/വർണക്കൂടാരം

Schoolwiki സംരംഭത്തിൽ നിന്ന്

കേരള സംസ്ഥാനത്ത് സർക്കാർ സ്കൂളുകളിലെ പ്രീ-പ്രൈമറി വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനായി നടപ്പിലാക്കിവരുന്ന ഒരു പ്രധാന പദ്ധതിയാണ് വർണ്ണ കൂടാരം. STARS പദ്ധതിയുടെ കീഴിൽ കുട്ടികളുടെ സാമൂഹിക–ബൗദ്ധിക–ഭാഷാ–സൃഷ്ടിപരമായ കഴിവുകൾ വളർത്തുക എന്നതാണ് ഈ പദ്ധതിയുടെ മുഖ്യ ലക്ഷ്യം. കളിയിലൂടെയും അനുഭവങ്ങളിലൂടെയും പഠനം ഉറപ്പാക്കുന്ന Activity Based Learning രീതിയാണ് വർണ്ണ കൂടാരത്തിന്റെ അടിസ്ഥാന തത്വം.


ക്ലാസ് മുറിയിൽ കുത്തിവരയിലൂടെ തുടങ്ങുന്ന പ്രവർത്തനങ്ങളിലൂടെ ഉണ്ടാകുന്ന കഴിവുകൾ മെച്ചപ്പെടുത്തിയെടുത്ത അതിനുശേഷം ക്ലാസ് സ്ഥലത്തില് ഉത്സവങ്ങളായി നടത്തുന്നു ശേഷം രക്ഷിതാക്കളെ ഉൾപ്പെടുത്തി ശില്പശാല നടത്തുന്നു ശേഷം എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ഉത്സവം നടത്തുന്നു( ആട്ടവും പാട്ടും ഗണിതോത്സവം വരയുത്സവം മെഗാ ഉത്സവം) പ്രകൃതി നടത്തനും കൃഷി സന്ദർശനം നാടുകാണൽ വിത്ത് വിത്തുമുതൽ ചെടി വരെയുള്ള നിരീക്ഷണം മുത്ത് കോർക്കൽ മഞ്ചാടി പെറുക്കൽ മണൽത്തട പ്രവർത്തനങ്ങൾ ഉപയോഗിച്ച് രൂപങ്ങൾ ഉണ്ടാകുന്നു. പുറംകളിയിടങ്ങളിലെ ഏർമാണത്തിൽ സജ്ജീകരിച്ച പൈപ്പിൽ നിന്നും ഉണ്ടാകുന്ന ശബ്ദം മനസ്സിലാക്കുന്നു. മഴ അനുഭവം തിരിച്ചറിയുന്നു. മണ്ണപ്പം ചുട്ടു കളിക്കുന്നു. നൂതന സാങ്കേതിക ഇടത്തിൽ പറഞ്ഞു കേട്ട കാര്യങ്ങൾ വീഡിയോയിലൂടെ നേരിട്ട് കണ്ട് മനസ്സിലാക്കാൻ കഴിയുന്നു. താളത്മകമായി പാടാനും ആടാനും ആട്ടവും പാട്ടും ഇടങ്ങളിൽ സാധിക്കുന്നു. നിരന്തരം ഉള്ള നിർമ്മാണ പ്രവർത്തനങ്ങളുടെ കുട്ടികൾക്ക് നിർമ്മിക്കാനുള്ള ശേഷി നിർമ്മാണയിടത്തിൽ വർദ്ധിക്കുന്നു. വാഴ്വസ്തുക്കൾ ഉപയോഗിച്ച് നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ നേർ കരകൗശലയിതങ്ങളിൽ സാധിക്കുന്നു. കുട്ടികൾ വരയിലൂടെ അവരുടെ സൂക്ഷ്മപെ പേശി വികാസം സാധ്യമാകുന്നു. അവരുടെ ഭാവന വർദ്ധിക്കുന്നു ശ്രദ്ധ കൂടുന്നു. വരയിടത്തിൽ സാധ്യമാകുന്നു. ലഘുപരീക്ഷണങ്ങളുടെ കുട്ടികളിൽ കൗതുകവും മാനസിക ഉല്ലാസവും വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. അതിന് ശാസ്ത്ര അനുഭവത്തിൽ സാധിക്കുന്നു. അകം കളയിടങ്ങളിൽ ബുദ്ധിവികാസത്തിനും ശാരീരിക പേശി വികാസത്തിന് ആവശ്യമായ ലെഗ് കളികളിൽ ഏർപ്പെടാൻ കഴിയുന്നു. ഭാഷാ ഇടത്തിൽ ചിത്രകഥകൾ നിരീക്ഷിച്ചു കഥ ഊഹിച്ച് പറയാൻ കഴിയുന്നു. വായിച്ചുകേട്ടതിൻ്റെ അടിസ്ഥാനത്തിൽ ചിത്രങ്ങൾ ക്രമപ്പെടുത്തി കഥ പറയാൻ കഴിയുന്നു. ടീമുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും കുട്ടികൾ പങ്കാളികളാകുന്നു. കണ്ടും കേട്ടും തൊട്ടു മണത്തും രചിച്ചും അവ എന്താണ് എന്നുള്ളത് പഞ്ചേന്ദ്രിയാനുഭവത്തിൽ സാധ്യമാകുന്നു.