ജി.യു.പി.എസ്. കൂട്ടിലങ്ങാടി/പ്രവർത്തനങ്ങൾ/കേരൾ സാഥ് ഹെ
സ്കൂളിൽ പഠിച്ച് കൊണ്ടിരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കൾക്ക് മാനസിക പിന്തുണ നൽകാനും മലയാളം അറിയാത്ത ഇത്തരം കുട്ടികളുടെ പഠന കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കാനുമായി ഏർപെടുത്തിയ പദ്ധതിയാണ് കേരൾ സാഥ് ഹെ. ഇതിൻ്റെ ഭാഗമായി സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കുന്ന എല്ലാ ഇതര സംസ്ഥാന കുട്ടികളും കൂടിയിരിക്കുകയും പരസ്പരം സംവദിക്കുകയും ചെയ്യുന്നു. പുതിയ അംഗങ്ങൾ സ്കൂളിൽ പ്രവേശനം നേടുകയാണെങ്കിൽ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുകയും വിദ്യാലയത്തെ പരിചയപ്പെടുത്തുകയും ചെയ്യുന്നു. വിദ്യാലയത്തിലെ ഹിന്ദി അധ്യാപകൻ ഇ.വി രജീഷ്, ഉർദു അധ്യാപകൻ എൻ.എം സൈനുൽ ആബിദ് എന്നിവർ നേതൃത്വം നൽകുന്നു. നിലവിൽ ആസാം, ഉത്തർ പ്രദേശ്, രാജസ്ഥാൻ, തമിഴ്നാട്, ബംഗാൾ, മധ്യപ്രദേശ് ഉൾപെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നായി പതിനാറോളം കുട്ടികൾ ഈ വിദ്യാലയത്തിലുണ്ട്.
കേരളം കൂടെ നിൽക്കുമ്പോൾ അവരിൽ നിന്ന് നമ്മുടെ മക്കൾക്കും ഒരുപാട് പഠിക്കാനുണ്ട് എന്ന് മനസിലാക്കിയാണ് ഇതിന് കീഴിൽ മിലാനി മിലന് തുടക്കമിട്ടത്. ഇതര സംസ്ഥാന മക്കളിൽ നിന്ന് നമ്മുടെ മക്കൾക്ക് ഹിന്ദി, ഉർദു എന്നിവ കേട്ട് പഠിക്കാനും തിരിച്ച് നമ്മുടെ മക്കളിൽ നിന്ന് മലയാളവും ഇംഗ്ലീഷും പഠിക്കാനുമുള്ള വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളാണ് മിലാനി മിലനിൽ ഉൾപെട്ടിട്ടുള്ളത്.