ജി.ടി.എച്ച്.എസ്സ്. പയ്യോളി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പാഠ്യരംഗത്തും കലാരംഗത്തും പയ്യോളി ടെക്നിക്കൽ ഹൈസ്കൂൾ സ്വന്തമാക്കിയ നേട്ടങ്ങൾ വർണ്ണലിപികളിലൂടെ മാത്രമേ രേഖപ്പെടുത്താൻ കഴിയൂ . വർഷങ്ങൾക്ക് മുമ്പ് ഇന്നത്തെത് പോലുള്ള പരീക്ഷാ സമ്പ്രദായം ഇല്ലാതിരുന്ന കാലത്ത് സ്കൂളിലെ ആദ്യ ബാച്ചുമുതൽ എല്ലാ വർഷവും നൂറു ശതമാനം വിജയം കൈവരിക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് . അതിൽ മിക്കവർഷവും ഫസ്റ്റ് ക്ലാസോടെയുള്ള നൂറു ശതമാനം വിജയമാണ്. പല വർഷങ്ങളിലും ഒന്ന്, രണ്ട്, മൂന്ന് സംസ്ഥാന റാങ്കുകൾ ഈ സ്കൂളിനെ തേടിയെത്തിയുട്ടുണ്ട് . കൂടാതെ സ്കൂളിന്റെ പാഠ്യ , പാഠ്യേതര രംഗങ്ങൾ വിലയിരുത്തി കേരളത്തിലെ ഏറ്റവും നല്ല ടെക്നിക്കൽ ഹൈസ്കൂളിന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ പുരസ്കാരം പലപ്രാവശ്യം ഈ സ്കൂൾ കരസ്ഥമാക്കിയിട്ടുണ്ട്.

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ