ജി.ടി.എച്ച്.എസ്സ്. പയ്യോളി/ചരിത്രം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
ഒരു താലൂക്കിൽ ഒരു ടെക്നിക്കൽ സ്കൂൾ എന്ന സർക്കാർ നയത്തിന്റെ ഭാഗമായി 1983ൽ കൊയിലാണ്ടി താലൂക്കിന് ലഭിച്ച സ്ഥാപനമാണ് പയ്യോളി ടെക്നിക്കൽ സ്കൂൾ . 1983 ജനുവരിയിലായിരുന്നു ഔദ്യോഗിക ഉത്‌ഘാടനം. പയ്യോളി ടൗണിൽ റെയിൽവേ സ്റ്റേഷനടുത്തുള്ള ശ്രീ. ഉമ്മർഹാജിയുടെ മൂന്ന് നിലയുള്ള വാടക കെട്ടിടത്തിലായിരുന്നു പ്രാരംഭത്തിൽ സ്കൂളിന്റെ പ്രവർത്തനം. അതിനോട് ചേർന്ന് കുട്ടികൾക്കുള്ള പരിശീലനത്തിനായി താൽക്കാലികമായി ഒരു വർക്ക് ഷോപ്പും ഉണ്ടാക്കി.സ്കൂളിന്റെ പരിമിതമായ പശ്ചാത്തല സൗകര്യങ്ങൾ വെച്ച് സ്കൂളിനെ കേരളത്തിലെ എല്ലാ സൗകര്യങ്ങളുമുള്ള ഇതര ടെക്നിക്കൽ സ്കൂളുകളുടെ മുൻപന്തിയിൽ എത്തിക്കാൻ സ്കൂളിലെ അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും കൂട്ടായ്മ ഏറെ സഹായിച്ചു .