ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/അക്ഷരവൃക്ഷം/പ്രതിരോധിച്ചിടാം.....

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിച്ചിടാം.....

വിരുന്നുകാരനെപ്പോലെയെത്തി
കൊറോണ എന്നൊരു ഭീകരൻ
വിഴുങ്ങിക്കളഞ്ഞു അനേകം ജീവൻ
കണ്ണീരിൽ താഴ്ത്തി ലോകത്തെ
പ്രളയമതെത്തി നിപ്പയും വന്നു
പ്രതിരോധിച്ചു നാം അതിജീവിച്ചു
പൊരുതീടുന്നു നാം രോഗ പ്രതിരോധത്തിനായ്
ഒന്നിച്ചു നിൽക്കുന്നു ലോകം
കൈകൾ കഴുകി നാം വൃത്തിയാക്കി
പരിസരം അത് അണുവിമുക്തമാക്കി
യാത്രയില്ല വിനോദങ്ങളില്ല
ആളുകൾ കൂടും ഇടങ്ങളില്ല
ഒഴിവാക്കി നാം കഴിയുന്നു വീട്ടിൽ
കൊറോണയെ പ്രതിരോധിക്കുവാൻ
വർധിപ്പിച്ചിടാം പ്രതിരോധശേഷി
കൊറോണയെ അകറ്റിടാൻ
ഒന്നിച്ചൊരു മനസ്സായി പ്രതിരോധിക്കാം
കൊറോണയെന്ന ഭീകരനെ അതിജീവിക്കാം...

 

SHAMILA.
8 f ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത