ജി.എൽ.പി.ജി.എസ്.കുരയ്ക്കണ്ണി/അക്ഷരവൃക്ഷം/എന്റെ കഥ
എന്റെ കഥ
ഒരിടത്തു ഒരു കുട്ടി ഉണ്ടായിരുന്നു. അവൾ U KG യിൽ പഠിക്കുന്ന സമയം അവൾക് പനി പിടിച്ചു. ശരീരം മുഴുവനും വേദന അവൾക് എഴുന്നേൽക്കാൻ കൂടി വയ്യ. മാതാപിതാക്കൾ അവളെ ഡോക്ടറിനെ കാണിച്ചു. രക്തം പരിശോധിച്ചപ്പോൾ ഡെങ്കിപ്പനിയാണ്. രണ്ടാഴ്ച അവൾ സ്കൂളിലും കളിക്കാനും പോകാതെ ഇഷ്ടപ്പെട്ട ആഹാരവും കഴിക്കാനാകാതെ കിടപ്പിലായി. ഡോക്ടറുടെ നിർദ്ദേശം അനുസരിച്ച് ഇല വർഗ്ഗങ്ങൾ, പഴങ്ങൾ, വെള്ളം ഇവ ആഹാരത്തിൽ ധാരാളം ഉൾപ്പെടുത്തി. ജംഗ് ഫുഡ് ഉപേക്ഷിച്ചു. നാം വ്യക്തി ശുചിത്വവും പാലിക്കാറില്ലേ. ഉദാഹരണം പറഞ്ഞാൽ ആഹാരം കഴിക്കുന്നതിനു മുൻപും പിൻപും കൈയും വായും കഴുകണം, ദിവസവും കുളിക്കണം, പല്ലുതേയ്ക്കണം എന്നിങ്ങനെ. ഇത് മാത്രം മതിയോ? നമ്മുടെ പരിസരവും നാം വൃത്തിയാക്കണം.അസുഖമെല്ലാം മാറിയ ശേഷം തനിക്ക് ഈ അസുഖം എങ്ങനെ വന്നു എന്നറിയാൻ അവൾ ചിന്തിച്ചു. അവൾ പരിസരം നിരീക്ഷിച്ചു. അല്പം ദൂരെ ചിരട്ടകളിലും അവർ കളിക്കുന്ന കളിപ്പാട്ടങ്ങളിലും വെള്ളം കെട്ടി നില്കുന്നു. ഇതിലാണ് കൊതുക് മുട്ടയിട്ട് പെരുകിയത്. ഇവയാണ് ഡെങ്കിപ്പനി പരത്തുന്നത്.പരിസരംവൃത്തിയാക്കി സൂക്ഷിക്കാൻ അവളും വീട്ടുകാരും ശ്രദ്ധിച്ചു.കുട്ടുകാരെ ഞാൻ തന്നെയാണ് ഈ കഥയിലെ കുട്ടി. നമ്മളും പരിസരവും വൃത്തിയാകുന്നതിലൂടെ ആരോഗ്യം പരിപാലിക്കപ്പെടുന്നു. അതിലൂടെ രോഗപ്രതിരോധ ശേഷി വർധിക്കുന്നു. അങ്ങനെ അസുഖങ്ങൾ അകലുന്നു. ഈ കൊറോണ കാലത്ത് നമ്മുടെ മുഖ്യ മന്ത്രിയും ആരോഗ്യമന്ത്രിയും നിർദ്ദേശിക്കുന്നത് ശുചിത്വം പാലിക്കാനാണ്. അതുകൊണ്ട് കൂട്ടുകാരും രോഗങ്ങൾ വരാതിരിക്കാനും പകരാതിരിക്കാനും ശുചിത്വ ശീലങ്ങൾ പാലിച്ചു നമുക്ക് ഒത്തൊരുമിച്ചു പ്രവർത്തിക്കാം....
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ