ജി.എൽ.പി.എസ് ശാന്തിനഗർ/അക്ഷരവൃക്ഷം/മാലിന്യങ്ങളും ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
മാലിന്യങ്ങളും ശുചിത്വവും


                       ഇന്ന് നാം പരിസ്ഥിതിയെ ഒരു മാലിന്യ കൂമ്പാരമാക്കി കൊണ്ടിരിക്കുകയാണ് അത് കാരണം പലവിധ അസുഖങ്ങളും നമ്മെ പിടികൂടി കൊണ്ടിരിക്കുന്നു നാം ഓരോ ദിവസവും ഭൂമിയിലേക്ക് തള്ളികൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും, ഇലക്ട്രോണിക് മാലിന്യങ്ങളും, മറ്റു അജൈവസ്തുക്കൾ അശ്രദ്ധയോടെ അലക്ഷ്യമായി വലിച്ചെറിയുന്നതിലൂടെ കൊതുക് ജന്യ രോഗങ്ങളും അത് പോലെ മറ്റു പല അസുഖങ്ങളും ഇന്ന് പടർന്ന് പിടിച്ച് കൊണ്ടിരിക്കുന്ന സാഹചര്യമാണ് നാം കണ്ട് കൊണ്ടിരിക്കുന്നത്. അത് പോലെ തന്നെ നമ്മുടെ ജല സ്രോതസ് കളുടെ മലിനീകരണം ഇതിലൂടെ മഞ്ഞപിത്തം കോളറ പേലുള്ള ജലജന്യരോഗങ്ങളും നമ്മെ പിടികൂടുന്നു.

വൃത്തിയുള്ള പരിസരവും വൃത്തിയുള്ള നാടും നഗരവും സൃഷ്ടിക്കേണ്ടത് മനുഷ്യരായ നമ്മുടെ ഓരോരുത്തരുടേയും കടമയാണ്. അതിന് ആദ്യം വേണ്ടത് വ്യക്തിശുചിത്വമാണ്. പിന്നീട് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. അതിലൂടെ നമുക്ക് നമ്മുടെ നാടിനേയും നഗരങ്ങളേയും വൃത്തിയായി സൂക്ഷിക്കാൻ കഴിയുമെന്ന് തീർച്ച.


മുഹ്സിൻ കെ
3 C ജി.എൽ.പി സ്കൂൾ ശാന്തിനഗർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം