ജി.എൽ.പി.എസ് ശാന്തിനഗർ/അക്ഷരവൃക്ഷം/അതിജീവനത്തിൻെറ കഥ
അതിജീവനത്തിൻെറ കഥ
ഒരിക്കൽ ഒരു നാട്ടിൽ നിറയെ ജനങ്ങൾ തിങ്ങിപ്പാർത്തിരുന്നു.അവർ പരസ്പരം വെട്ടിയും കുത്തിയും ശത്രുത പുലർത്തിയുമാണ് കഴിഞ്ഞിരുന്നത്.ആ നാടിൻെറ പേര് കേട്ടാൽ ജനങ്ങൾ ഭയന്നുവിറച്ചിരുന്നു.അതിനിടയിലാണ് മഹാമാരിയായ ഒരു വൈറസ് ആ നാടാകെ പടർന്നുപിടിച്ചത്.ആ നാട് മുഴുവൻ ആ വൈറസിൻെറ കാൽക്കീഴിലായി.അപ്പോഴാണ് അവർ ഒരു തീരുമാനമെടുത്തത്. എല്ലാവരും ഒരുമിച്ച്നിന്ന് ആ വൈറസിനെ അതിജീവിക്കണം എന്ന്. ശുചിത്വവും അകലവും പാലിച്ചും കൈകൾ ഇടയ്ക്കിടെ കഴുകിയും രോഗബാധിതർക്കുവേണ്ട സൗകര്യങ്ങൾ ഒരുക്കിയും അവർ ശത്രുത ഇല്ലാതാക്കി.അവരുടെ ആ കഠിനയജ്ഞം ഫലം കാണുകയും അവരുടെ ചെറുത്തുനിൽപ്പിന് മുന്നിൽ തോറ്റുപോവുകയും ചെയ്തു. അപ്പോഴാണ് അവർ ഒരു കാര്യം മനസ്സിലാക്കിയത്.ഒന്നിച്ചുനിന്നാൽ എന്തും സാധ്യമാണെന്ന്.അതിനുശേഷം ആ നാട് സ്നേഹത്തിൻെറയും അതിജീവനത്തിൻെറയും പ്രതീകമായി മാറി.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ