ജി.എൽ.പി.എസ് പുൽവെട്ട/അക്ഷരവൃക്ഷം/അങ്ങനെ ഒരു ലോക്ക് ഡൌൺ കാലത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
അങ്ങനെ ഒരു ലോക്ക് ഡൌൺ കാലത്ത്

ജീവിതത്തിൽ ഇന്നുവരെ ഇങ്ങനെ വീട്ടിൽ മാത്രമായി ഇരുന്നിട്ടുണ്ടാവില്ല. പുറത്തിറങ്ങാൻ പറ്റാത്തതിനാൽ വീട്ടിലും പരിസരത്തും മാത്രമായി ഒതുങ്ങി കൂടിയ ഒരു അവധിക്കാലം... ലോക് ഡൗണിന്റെ ആദ്യദിനങ്ങളിൽ മടുപ്പ് മാത്രമായിരുന്നു. പുതുതായി ഒന്നും ചെയ്യാനില്ലാതെയാണ് ഓരോ ദിവസവും സൂര്യാസ്തമയവും കടന്നുപോയത്. കുഞ്ഞനിയന്റെ കുസൃതിയും കുട്ടിക്കുറുമ്പുകളും മാത്രം ആസ്വദിച്ചു. പുറത്തിറങ്ങാനും കളിക്കാൻ പോവാനും കൂട്ടുകാരോടൊപ്പം ചേരാനോ കഴിയാതെ അതിനെക്കുറിച്ച് സങ്കടപ്പെട്ടു കഴിച്ചുകൂട്ടിയ ഓരോ ദിവസവും. പിന്നീടാണ് ഇതിനൊക്കെ ഒരു മാറ്റം വേണമെന്ന് തോന്നി തുടങ്ങിയത്. വീടിന്റെ നാല് ചുമരു കൾക്ക് അപ്പുറം എന്റെ മനസും ചിന്തയും പിച്ചവെച്ചു. നേരം പുലരുബോൾ നമുക്കു ചുറ്റും ഉണ്ടാവുന്ന മാറ്റങ്ങൾ .മനുഷ്യർക്കു മാത്രമേ വീട്ടിൽ ഇരിക്കേണ്ടി വന്നിട്ടൊള്ളൂ. ബാക്കി എല്ലാ ജീവജാലങ്ങളും അവരുടെ സാധാരണ ജീവിതത്തിൽ ആണ് .കിളികളുടെ ശബ്ദം മുറ്റത്തും പറമ്പിലും. വിരിഞ്ഞ പേരറിയുന്നതും അറിയാത്തതുമായ പൂക്കൾ .റോഡിലൂടെ അപൂർവമായി മാത്രം ഓടുന്ന വണ്ടികൾ. ഇടയ്ക്കിടെ വരുന്ന പോലീസ് വണ്ടിയും ഇപ്പോൾ ഒരു പതിവ് കാഴ്ചയായിമാറിയിരികു ന്നു. അങ്ങനെ ഇരിക്കുമ്പോൾ ആണ് ഒരു കിളിയെ ഞാൻ ശ്രദ്ധിച്ചത് അങ്ങോട്ടും ഇങ്ങോട്ടും പാറി പാറി എന്തോ തിരയുന്ന പോലെ. ഒരു തുള്ളി വെള്ളം കിട്ടുമോ എന്നറിയാൻ പാറി നടക്കുകയാണോ എന്നു എനിക്കു തോന്നി.ഞാൻ ഓടിച്ചെന്നു ഉമ്മയോട് പറഞ്ഞു. ഉമ്മാ.... കിളികൾക്ക് കുടിക്കാൻ വെള്ളം വെച്ചുകൊടുത്താലോ??? അപ്പോൾ. ഉമ്മയും ഉപ്പയും എന്നെ പ്രോത്സാഹിപ്പിച്ചു. അടുക്കളയിൽ ഉണ്ടായിരുന്ന ഒരു പഴയ പാത്രം കഴുകി എടുത്തു അതിൽ വെള്ളം നിറച്ച് മുറ്റത്തെ ഒരുകോണിൽ അധികം ആരും ചെല്ലാത്ത ഒരിടത്ത് വെച്ചുകൊടുത്തു. അതിൽ നിന്ന് പൂത്താങ്കീരികളും കാക്കയും ചെമ്പോത്തും ഒക്കെ വെള്ളം കുടിക്കുന്നത് കണ്ടപ്പോൾ മനസ്സിൽ ഒരു സന്തോഷം തോന്നി. പിന്നെ അതിനടുത്തായി ഒരു പാത്രത്തിൽ കുറച്ചു പൊടി അരിയും വെച്ചു. എന്നും അവിടെ വരുന്ന കിളികളെ നോക്കിയിരിക്കൽ പിന്നീട്ഒരു വിനോദമായി...! മഴപെയ്തപ്പോൾ മണ്ണിൽ എന്ത് ഒക്കെയോ മുളച്ചു വരുന്നു .വേനലിൽ മുറ്റം നിറയെ പൂത്തുനിന്നിരുന സീനികയുടെയും മല്ലികയുടെയും വിത്തുകൾ ആണ് ആ മുളക്കുന്നത് എന്നു ഉമ്മ പറഞ്ഞു. അതു വലുതാകുന്നതും നോക്കി ഇരികുകയാണ് ഞാൻ അത് എല്ലാം കുറച്ചു വലുതായിട്ടു വേണം എനിക്ക് മുറ്റത്തോട്ട് പറിച്ചു നട്ടു ഇവിടെ ഒരു പൂന്തോട്ടം ഉണ്ടാക്കാൻ. കളിച്ചു മാത്രം തീർക്കുന്ന ഈ അവധിക്കാലങ്ങളിൽ നിന്നു കുറച്ചു വ്യത്യസ്ഥമാവട്ടെ ഈ കൊറോണ അവധി കാലം.

ദിയ ഫാത്തിമ
4 A ജി എൽ പി സ്കൂൾ പുൽവെട്ട
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം