ജി.എൽ.പി.എസ്.തിരുത്തി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കേരളചരിത്രത്തിലെ പ്രധാനപ്പെട്ട സംഭവമായിരുന്നു മാമാങ്കം. മാമാങ്കചരിത്രം നടന്നിരുന്ന തിരുനാവായയിലാണ് തിരുത്തി ജി.എൽ.പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. തിരുനാവായ പഞ്ചായത്തിലെ 12ാം വാർഡിലെ വാവൂർ കുന്നിലാണ് തിരുത്തി ജി.എൽ.പി സ്ക്കൂൾ.റോഡിന്റെ ഇരുവശങ്ങളിലുമായിട്ടാണ് സ്കൂൾ സഥിതി ചെയ്യുന്നത്.ശ്രീമതി സ്വപ്ന യേശുദാസ് ആണ് വാർഡ് മെമ്പർ.1956 തിരുത്തി ജി.എൽ.പി സ്കൂൾ ആരംഭിച്ചത്.മമ്മളിയത്ത് എന്ന് പേരുള്ള കുടുബത്തിലെ കുഞ്ഞുലക്ഷ്മി അമ്മയാണ് സ്ഥലം നല്കിയത്,ഏക അധ്യാപക വിദ്യാലയമായിട്ടാണ് ആദ്യ കാലത്ത് പ്രവർത്തിച്ചത്. പിന്നീട് സ്കൂൾ സർക്കാർ ഏറ്റെടുത്തു.ആദ്യ ഹെഡ്മാസ്റ്റർ നാരായണൻ നമ്പൂതിരി മാസ്റ്റർ ആയിരുന്നു.ഇപ്പോൾ സ്കൂളിൽ 7 ജീവനകാർ ജോലി ചെയ്യുന്നു,ഉമ്മർ ഖത്താബ് ആണ് പി ടി എ പ്രസിഡന്റ്.സലീല ഉസ്മാൻ ഹെഡ്മിസ്ട്രസ്. ഇവിടെ നിന്ന് പഠനം പൂർത്തി ആക്കി പോയവർ കൃഷിക്ക് വളരെ അധികം പ്രാധാന്യം നൽകുന്നുണ്ട്. മതസൗഹാർദ്ദം കാത്തു സൂക്ഷിക്കുന്നവരാണ് ഇവിടെ നിന്നും പഠിച്ച് പോയവർ . സ്കൂൾ പുരോഗതിക്ക് വേണ്ടി അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും നല്ല രീതിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.