ജി.എൽ.പി.എസ്. വെൺകുളം/അക്ഷരവൃക്ഷം/ കുപ്പായം
കുപ്പായം
ഇന്ന് മിന്നുവിന്റെ ജന്മദിനമാണ്.അവൾക്ക് ഇന്ന് ആറ് വയസായി അമ്മ അച്ഛനോട് പറഞ്ഞു . മിന്നുവിന്റെ അമ്മാവൻ ഒരു കുപ്പായം മേടിച്ചുകൊടുത്തു. അമ്മ രാവിലെ കുപ്പായം മിന്നുവിന് കൊടുത്തിട്ടു പറഞ്ഞു "മാധവൻ മാമൻ തന്നതാണ്, പെട്ടെന്ന് കുളിച്ചു റെഡിയാക് നമുക്ക് അമ്പലത്തിൽ പോകാം" . മിന്നു പെട്ടെന്ന് റെഡിയായി കുപ്പായമൊക്കെ ഇട്ടു . നല്ല കുപ്പായം മിന്നുവിനു നന്നെ ഇഷ്ടപ്പെട്ടു .മിന്നു കണ്ണാടിയിൽ നോക്കി ആഹാ ! എന്ത് നല്ല ഭംഗി നല്ല കുപ്പായം അവൾ കുപ്പായമിട്ട് ഡാൻസ് കളിയ്ക്കാൻ തുടങ്ങി .അമ്പലത്തിൽ പോകാൻ അമ്മ വിളിച്ചു .അമ്പലത്തിൽ പോയി വന്നിട്ട് കേക്ക് മുറിക്കും .മാധവൻ മാമനും മക്കളും അമ്മായിയും വരും..അവൾ പിന്നെയും കുപ്പായത്തിൽ പിടിച്ചു ഡാൻസ് കളിയ്ക്കാൻ തുടങ്ങി . അമ്പലത്തിൽ പോകുന്ന വഴി എല്ലാവരും ഉടുപ്പിനെ പറ്റി നല്ല അഭിപ്രായം പറഞ്ഞു.അവൾക്ക് ഉടുപ്പിനോട് ഇഷ്ടം കൂടി . അമ്മ അച്ഛനോട് പറയുന്നതും അവൾ കേട്ടു "മോൾക്ക് ആ ഉടുപ്പിട്ടപ്പോൾ നല്ല ഭംഗിയുണ്ട്" . അമ്പലത്തിൽ നിന്ന് തിരിച്ചുവന്നപ്പോൾ മാധവൻ മാമനൊക്കെ വന്നിരുന്നു. അമ്മായി പറഞ്ഞു നല്ലഉടുപ്പാണല്ലോ മിന്നുവിന് നന്നായി ചേരുന്നുണ്ട് . മിന്നുവിന് സന്തോഷമായി. കേക്കൊക്കെ മുറിച്ചു , ആഹാരമൊക്കെ കഴിച്ചു ,എല്ലാരും പോയി . 'അമ്മ പറഞ്ഞു മിന്നൂ.. ആ കുപ്പായം ഊരിവെക്കൂ .. മിന്നു ആ ഉടുപ്പ് ഊരിയില്ല . പിറ്റേന്നും അവൾ ആ കുപ്പായം ഊരിയില്ല .അമ്മയും അച്ഛനും വഴക്കു പറഞ്ഞു എന്നിട്ടും മിന്നു ആ കുപ്പായം ഊരിയില്ല . ഇന്നേക്ക് അഞ്ച് ദിവസമായി .മിന്നുവിനോട് കുപ്പായത്തിന് തന്നെ ദേഷ്യമായി. കുപ്പായം ഒരു സൂത്രം ഒപ്പിച്ചു .ഇവളെ ഒരു പാഠം പഠിപ്പിക്കണം .മിന്നുവിന്റെ മേലാകെ ചൊറിയാൻ തുടങ്ങി. ചൊറിഞ്ഞുചൊറിഞ്ഞു ദേഹമൊക്കെ ചുവന്നുതടിച്ചു. ചൊറിച്ചിൽ സഹിക്കാൻ വയ്യാതെ മിന്നു അമ്മയുടെ അടുത്തേക്കോടി. അമ്മ പറഞ്ഞു മിന്നു മോളെ ആ കുപ്പായമഴിയ്ക്കു ചൊറിച്ചിലൊക്കെ മാറും. മനസില്ലാമനസോടെ മിന്നു ആ കുപ്പായം അഴിച്ചു. എന്നിട്ട് കുളിച്ചുവൃത്തിയായിട്ട് മറ്റൊരു ഉടുപ്പിട്ടു.മിന്നുവിന്റെ ദേഹത്തെ ചൊറിച്ചിലൊക്കെ മാറിയെന്ന് അമ്മയോട് പറഞ്ഞു.അപ്പോൾ അമ്മ പറഞ്ഞു "മോളെ എപ്പോഴും ഉടുപ്പും ശരീരവും വൃത്തിയാക്കാണം . കൈകാലുകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച കഴുകണം.". അവൾ തലയാട്ടികൊണ്ട് പറഞ്ഞു ഇനിയെപ്പോഴും ഞാൻ വൃത്തിയായേ നടക്കത്തൊള്ളൂ . എന്തായാലും കുപ്പായത്തിന്റെ സൂത്രം ഫലിച്ചു. ഇതിൽ നിന്നും മിന്നുവിന് ശുചിത്വം പാലിക്കുന്നതിനെകുറിച്ച് നല്ലൊരു പാഠം അറിയാൻ കഴിഞ്ഞു .കുപ്പായത്തിന് ചിരി വന്നു.
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ