ജി.എൽ.പി.എസ്. പൂക്കൊളത്തൂർ/അക്ഷരവൃക്ഷം/ലോകം ഞെട്ടലോടെ..

Schoolwiki സംരംഭത്തിൽ നിന്ന്
ലോകം ഞെട്ടലോടെ..

ഇന്ന് ലോകത്താകമാനമുള്ള ജനങ്ങളെല്ലാം ഒരു ‍ഞെട്ടലോടെയാണ് ലോകത്തെ നോക്കിക്കാണുന്നത്.കളിച്ചും ചിരിച്ചും ഉല്ലസിച്ചും പലവിധ പ്രവർത്തനങ്ങളുമായി നടന്നിരുന്ന മനുഷ്യരെല്ലാം ഇന്ന് ഒരു നെടുവീർപ്പോടെയാണ് പ്രഭാതം കൺതുറന്ന് എഴുന്നേൽക്കുന്നത്.എന്താ കാരണം എന്നല്ലെ, കൊറോണ-കോവിഢ് 19 എന്ന മഹാ വേറസ്,ഇതാണ് ഇന്ന് എല്ലാരുടേയും ഉറക്കം കെടുത്തുന്നത്.ചൈനയിലെ വുഹാൻ മാർക്കറ്റിലാണ് ഈ വൈറസിന്റെ ഉത്ഭവം.ചെമ്മീൻവിൽപ്പനക്കാരിയായ ഒരു സ്ത്രീയിലാണ് കൊവിഡ്19 വൈറസ് ആദ്യമായി സ്ഥിരീകരിച്ചത്.ഇന്ന് ലോകത്തെ 150 തോളം രാജ്യങ്ങളിൽ ഈ വൈറസ് സംഹാര താണ്ഢവമാടി നടക്കുകയാണ്.ഇറ്റലി,ഫ്രാൻസ്,അമേരിക്ക,ഇറാൻ,സൗദിഅറേബ്യ,ഇന്ത്യ തുടങ്ങി രാജ്യങ്ങളെല്ലാം ചില ഉദാഹരണങ്ങൾ മാത്രം.ലക്ഷക്കണക്കിന് ആളുകൾ മരണത്തിന് കീഴടങ്ങി.എന്നിട്ടും കലിയടങ്ങാതെ കോവിഡ്19 മനുഷ്യരാശിയുടെ പിന്നാലെ തന്നെയാണ്.എല്ലാ രാജ്യങ്ങളിലും സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിലൂടെ ലോകത്ത് ഉൽപ്പാദന പ്രവർത്തനങ്ങളും, ബിസിനസും എല്ലാം നിലച്ചു നിൽക്കുന്നു.ചില രാജ്യങ്ങളെല്ലാം പട്ടിണിയിലാവുന്നു.എല്ലാം പെട്ടെന്ന് ശരിയാകും എന്ന് നമുക്ക് പ്രത്യാശിക്കാം.

ഷിഹാൻ. എൻ.എച്ച്
3 ബി ജി.എം.എൽ.പി.എസ്. പൂക്കൊളത്തൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം