ജി.എൽ.പി.എസ്. കാവനൂർ/അക്ഷരവൃക്ഷം/അവസ്ഥ ഇന്നലെ ഇന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
അവസ്ഥ . ഇന്നലെ.. ഇന്ന് .

ഞാൻ കൊറോണ എന്ന രോഗത്തെ പറ്റി ആദ്യം കേട്ടത് ടീച്ചറിൽ നിന്നാണ് .കൊറോണ എന്ന രോഗവും നമ്മൾ സ്വീകരിക്കേണ്ട മുൻകരുതലുകലെ പറ്റിയും ഉള്ള വീഡിയോ ടീച്ചർ ഞങ്ങളെ കാണിച്ചു തന്നിരുന്നു .വീഡിയോയുടെ ലിസ്റ് കുറെ ഹെല്പ്ലിനെ നമ്പറുകളും ഉണ്ടായിരുന്നു .അപ്പോഴൊന്നും കൊറോണ വൈറസ് നമ്മുടെ നാട്ടിലേക്ക് വരുമെന്ന് വിചാരിച്ചിരുന്നില്ല .പക്ഷെ ഇന്നിപ്പോ നമ്മെളെല്ലാവരും ലോക്ക് ഡണിലും കൊറോണ ഭീതിയിലും . കൂട്ടുകാരെ ഈ കൊറോണ ഇല്ലാതിരുന്ന സമയത്തു നാം എത്ര എത്ര കളികൾ കളിച്ചു അടിപിടികൂടി ,കൈകഴുകാതെ തോളിൽ കയ്യിട്ട് നടന്നു .കണ്ണിമാങ്ങയും പുളിയും പങ്കിട്ട കഴിച്ചു .കൈകൾ കഴുകി എന്നു വരുത്തി തീർത്തു .അന്ന് നമ്മൾ എത്ര സന്തോഷവാന്മാരായിരുന്നു .എന്നാൽ ഈ കൊറോണ വൈറസ് വന്നതിൽ പിന്നെ നമ്മൾ എത്ര കഷ്ടപ്പെടുന്നു .മനസ്സറിഞ്ഞു കളിച്ചിട്ട് എത്ര നാളായി .കൂട്ടുകാരെ കാണാൻ കഴിയുന്നില്ല .ടൂർ പോകാൻ കഴിയുന്നില്ല .ആട്ടൊന്നും സാരമില്ലായിരുന്നു .ലോകത്ത എത്രയാ ആളുകൾ മരിച്ചു വീഴുന്നത് ചിലവീഡിയോകൾ കാണുമ്പൊൾ സങ്കടം വരാറുണ്ട് .എന്നാലും ആ ഡോക്ടർമാരും സിസ്റ്റര്മാറും എത്ര നല്ലവരാ .മനുഷ്യൻ പേടിക്കുന്ന ഈ രോഗത്തെ ധൈര്യപൂർവ്വം അവർ ചികിൽ സിക്കുന്നത് കാണുമ്പൊൾകൗതുകം തോന്നാറുണ്ട് .ഏതായാലും കൊറോണ വന്നതിൽ പിന്നെ കൈ കഴുകാതിരുന്നിട്ടില്ല .എല്ലാവരും 20 സെക്കൻഡ് കൈകഴുകാൻ മറക്കരുത് കേട്ടോ .തൂവാലയോ ,മാസ്‌കോ കെട്ടുന്നത് nannayirikkum.അതിനെല്ലാമുപരി സർക്കാർ പറയുന്നതും ആരോഗ്യപ്രവർത്തകർ പറയുന്നതും അനുസരിക്കാൻ നമ്മളെല്ലാരും തയ്യാറാവണം .എന്നാൽ നമ്മുടെ നാടിനെ നമുക്കും രക്ഷിക്കാൻ കഴിയുള്ളു .

അൽമാസ് ജഹാൻ .പി
2A ജി .എൽ .പി. സ്കൂൾ കാവനൂർ
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം