ജി.എൽ.പി. സ്ക്കൂൾ കടലുണ്ടി/അക്ഷരവൃക്ഷം/ കൊറോണ - covid 19

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ - covid 19


ലോകം മുഴുവൻ ഇന്ന് ഒരു മഹാ മാരിയുടെ പിടിയിലമർന്നിരിക്കുകയാണ് .ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നും ലോകമെങ്ങും പടർന്നു പിടിച്ച കൊറോണ എന്ന മാരക വൈറസ്. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ വൈറസ് മൂലമുണ്ടാകുന്ന രോഗത്തിന് കോവിഡ് 19 എന്ന് വിളിച്ചുതുടങ്ങി .ലോകമെമ്പാടുമുള്ള മനുഷ്യരാശിക്ക് വെല്ലുവിളിയുണർത്തി അനുദിനം ശക്തിയാർജിച്ചു കൊണ്ടിരിക്കുകയാണ് .ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി ആയ അമേരിക്ക പോലും ഈ വൈറസിന് മുൻപിൽ മുട്ടുമടക്കിയിരിക്കുകയാണ് .ഈ വൈറസ് മനുഷ്യ ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ 14 ദിവസമെങ്കിലും വേണം അതിന്റെ ലക്ഷണങ്ങൾ പ്രകടമാവാൻ .തൊണ്ടവേദന പനി ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് എന്നിങ്ങനെയൊക്കെയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. പ്രായമായവരിൽ ഈ വൈറസ് പ്രവേശിച്ചു കഴിഞ്ഞാൽ മരണ സാധ്യത വളരെയധികം കൂടുതലാണ് .ഇതുവരെ ഈ രോഗത്തിനുള്ള പ്രതിരോധ മരുന്ന് കണ്ടുപിടിച്ചിട്ടില്ല .സാമൂഹ്യ അകലം പാലിക്കുക ,കയ്കൾ നന്നായിട്ടു സോപിട്ടു കഴുകുക,തുമ്മുമ്പോഴും ചുമക്കുമ്പോഴും ടിഷ്യു കൊണ്ടോ തൂവാലകൊണ്ടോ മറയ്ക്കുക എന്നിങ്ങനെയാണ് ഈ വൈറസ് മനുഷ്യ ശരീരത്തിൽ പ്രവേശിക്കാതിരിക്കാൻ നാം ചെയ്യേണ്ടത് .ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ പാലിക്കുക നമുക്ക് വേണ്ടി നമ്മുടെ നാടിനു വേണ്ടി . {{BoxBottom1

പേര്= ഫാത്തിമ ഹംന ക്ലാസ്സ്= 2 A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ഫറോക്ക് സ്കൂൾ കോഡ്=17534 ഉപജില്ല= ഫറോക്ക്