ജി.എൽ..പി.എസ്. പറമ്പിൽപീടിക/അക്ഷരവൃക്ഷം/രണ്ടു ചങ്ങാതിമാർ

Schoolwiki സംരംഭത്തിൽ നിന്ന്
രണ്ടു ചങ്ങാതിമാർ

ഒരിടത്ത് ഒരു ഗ്രാമത്തിൽ രണ്ടു ചങ്ങാതിമാർ ഉണ്ടായിരുന്നു . അപ്പുവും കണ്ണനും . നല്ല അനുസരണയുള്ള കുട്ടിയായിരുന്നു അപ്പു . എല്ലാവരോടും അവന് വലിയ സ്നേഹമാണ് . എന്നാൽ കണ്ണൻ മഹാ വികൃതിക്കാരനും അനുസരണ ശീലം ഒട്ടും ഇല്ലാത്ത കുട്ടിയുമാണ് . അങ്ങനെയിരിക്കെ അവരുടെ ഗ്രാമത്തിൽ കൊറോണ എന്നൊരു പകർച്ചവ്യാധി പിടിപെട്ടു. ആ രോഗത്തെക്കുറിച്ചുള്ള പേടിപ്പെടുത്തുന്ന വാർത്തകൾ നാട്ടിലാകെ പടർന്നു . രണ്ടു പേർക്കും പേടിയായി . കൊറോണയെ കുറിച്ച് അപ്പു അച്ഛനോടും അമ്മയോടും ചോദിച്ചു കാര്യങ്ങൾ മനസ്സിലാക്കി . അതനുസരിച്ച് അവൻ പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുകയും കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ചു കഴുകിയും ശുചിത്വം പാലിച്ചു . അതു പോലെ വീട്ടിലുണ്ടാക്കുന്ന ഭക്ഷണങ്ങൾ മാത്രം കഴിക്കാനും ശീലിച്ചു . ഈ കാര്യങ്ങളൊക്കെ അപ്പു കണ്ണന് പറഞ്ഞു കൊടുത്തു . പക്ഷേ അവനത് അനുസരിക്കാതെ പുറത്ത് പോയി കളിക്കുകയും മറ്റുള്ളവരുമായി സംസാരിക്കുകയും ചെയ്തു കൊണ്ടിരുന്നു . അങ്ങനെയിരിക്കെ ഒരു ദിവസം കണ്ണന് ശക്തമായ പനിയും ജലദോഷവും തൊണ്ടവേദനയും പിടിപെട്ടു . ഈ പനി താനെ മാറും എന്നായിരുന്നു അവന്റെ ചിന്ത. ഇത് കൊറോണയുടെ ലക്ഷണമാണെന്ന് ഡോക്ടർ പറഞ്ഞു . ഇത് കേട്ടപ്പോൾ കണ്ണന് പേടിയും സങ്കടവുമായി . അന്ന് തന്റെ ചങ്ങാതി പറഞ്ഞ കാര്യങ്ങൾ അനുസരിച്ചെങ്കിൽ തനിക്ക് ഇങ്ങനെ സംഭവിക്കില്ലായിരുന്നു . ഇനി മുതൽ ഞാൻ നല്ല കുട്ടിയായിരിക്കുമെന്ന് അവൻ തീരുമാനിച്ചു .

സ്മൃതി. കെ
3 C ജി.എൽ..പി.എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ