ജി.എച്ച്.എസ്. മുന്നാട്/പ്രവർത്തനങ്ങൾ/2026-27
പ്രവേശനോത്സവം 2026

മുന്നാട് ഗവൺമെൻ്റ് ഹൈസ്കൂൾ പ്രവേശനോത്സവം ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലത ഗോപി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ശ്രീമതി കെ ഉമാവതി അധ്യക്ഷത വഹിച്ചു.പിടിഎ പ്രസിഡണ്ട് രാമകൃഷ്ണൻ ജയപുരം, എസ് എംസി ചെയർമാൻ ഇ രാഘവൻ,എംപിടിഎ പ്രസിഡൻ്റ് ശ്രീമതി ജ്യോതി,ഇ കുഞ്ഞികൃഷ്ണൻ നായർ, രവീന്ദ്രൻ ആലിനടുക്കം,
സീനിയർ അസിസ്റ്റന്റ് രജനി ടീച്ചർ ആശംസകൾ നേർന്നു സംസാരിച്ചു.ഹെഡ്മാസ്റ്റർ കെ അശോകൻ മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബി വേണുഗോപാലൻ നന്ദിയും പറഞ്ഞു.പുതുതായി പ്രവേശനം നേടിയ കുട്ടികളെ മുതിർന്ന കുട്ടികൾ പ്രവേശനോത്സവ ഗാനത്തോടെ സ്വീകരിച്ചു.വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം കുട്ടികൾക്ക് നൽകി.മുഖ്യമന്ത്രിയുടെ ഉദ്ഘാടന പരിപാടി കുട്ടികൾ വീക്ഷിച്ചു.പരിസ്ഥിതി, സൈബർ വിഷയങ്ങളിൽ കുട്ടികൾ പ്രതിജ്ഞ എടുത്തു.തുടർന്ന് എല്ലാ കുട്ടികളും സ്വയം പരിചയപ്പെടുത്തി സംസാരിച്ചു.എംപിടിഎ തയ്യാറാക്കിയ ഉണ്ണിയപ്പം എല്ലാവരും സ്വാദോടെ രുചിച്ചു.ഉച്ചയ്ക്ക് വിഭവ സമൃദമായ ഭക്ഷണവും ഒരുക്കിയിരുന്നു.
പരിസ്ഥിതി ദിനം
ജൂൺ 5ന് പരിസ്ഥിതി ദിനം ആചരിച്ചു.വാർഡ് മെമ്പർ ശ്രീമതി കെ ഉമാവതി ഉദ്ഘാടനം ചെയ്തു.പിടിഎ സിഡണ്ട് രാമകൃഷ്ണൻ ജയപുരം അധ്യക്ഷത വഹിച്ചു .പരിസ്ഥിതി പ്രവർത്തകനും സ്കൂളിലെ മുൻ അധ്യാപകനുമായ പത്മനാഭൻ മാസ്റ്റർ പരിസ്ഥിതി ദിന സന്ദേശം നൽകി.സ്കൂൾ വളപ്പിൽ ഫല വൃക്ഷ തൈകൾ വെച്ച് പിടിപ്പിച്ചു. ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ജൈവവൈവിധ്യ രജിസ്റ്റർ വനികയുടെ പ്രകാശനം ക്ലബ്ബ് കൺവീനർ ശ്രീമതി സൗമ്യ കെ പി ക്ക് നൽകി ശ്രീമതി ഉമാവതി നിർവ്വഹിച്ചു.ഹരിതകർമ്മ സേനാഗംങ്ങളെ ആദരിച്ചു.ഹെഡ്മാസ്റ്റർ കെ അശോകൻ മാസ്റ്റർ ,എസ് എംസി ചെയർമാൻ ഇ രാഘവൻ,ഇ കുഞ്ഞികൃഷ്ണൻ നായർ, ഗംഗാധരൻ പുളിന്തണ്ട സംസാരിച്ചു.എല്ലാവരും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു.
വൈറ്റ് ബോർഡ് നൽകി
എസ് എസ് എൽസി ബാച്ച് 2025-26 സ്കൂളിലേക്ക് വൈറ്റ് ബോർഡ് ,നോട്ടീസ് ബോർഡ് നൽകി.കുട്ടികളിൽ നിന്നുംപിടിഎ സിഡണ്ട് രാമകൃഷ്ണൻ ജയപുരം,ഹെഡ്മാസ്റ്റർ കെ അശോകൻ മാസ്റ്റർ ചേർന്ന് ഏറ്റു വാങ്ങി.
യാത്രയയപ്പ് നൽകി
ഒരു വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം ജിഎച്ച്എസ് മുന്നാട് നിന്നും ജിഎച്ച്എസ്എസ് ബേത്തൂർപാറയിലേക്ക് സ്ഥലം മാറ്റം കിട്ടി പോകുന്ന ഹെഡ്മാസ്റ്റർ അശോകൻ മാസ്റ്റർക്ക് ജൂൺ 9 ന്പി ടിഎ യാത്രയയപ്പ് നൽകി.പിടിഎ പ്രസിഡണ്ട് രാമകൃഷ്ണൻ ജയപുരത്തിന്റെ അധ്യക്ഷതയിൽ ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി രാധരവി ഉദ്ഘാടനം ചെയ്തു.വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലത ഗോപി, ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി കെ ഉമാവതി,മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ മാധവൻ,എസ് എംസി ചെയർമാൻ ഇ രാഘവൻ, എംപിടിഎ പ്രസിഡൻ്റ് ശ്രീമതി ജ്യോതി,ഇ കുഞ്ഞികൃഷ്ണൻ നായർ, രവീന്ദ്രൻ ആലിനടുക്കം, ഗംഗാധരൻ പുളിന്തണ്ട, സുരേഷ് പയ്യങ്ങാനം,സ്റ്റാഫ് സെക്രട്ടറി ബി വേണുഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.സീനിയർ അസിസ്റ്റൻ്റ് രജനി പിവി സ്വാഗതവും സൗമ്യ കെ പി നന്ദി പറഞ്ഞു.
ചുമതലയേറ്റു
ജൂൺ 10 ന് സ്കൂൾ ഹെഡ്മിസ്ട്രസ് ആയി കെ അംബിക ടീച്ചർ ചുമതലയേറ്റു. നിലവിലെ ഹെഡ്മാസ്റ്റർ കെ അശോകൻ മാസ്റ്റർ ജിഎച്ച് എസ്എസ് ബേത്തൂർപാറയിലും ചുമതലയേറ്റു
പരിസ്ഥിതി ദിന ക്വിസ്
ജൂൺ10 ന് നടന്ന പരിസ്ഥിതി ദിന ക്വിസിൽ 9ബിയിലെ സംഗീത ഇ ഒന്നാംസ്ഥാനവും10എ യിലെ കാർത്തിക് രണ്ടാംസ്ഥാനവും നേടി,9ബിയിലെ ദിയമനോജ് മൂന്നാംസ്ഥാനം നേടി.
ക്ലബ്ബുകൾ രൂപീകരിച്ചു
ജൂൺ 12 ന് ഐടി,ഗണിതം,ഹിന്ദി,ഇംഗ്ലീഷ്,സംസ്കൃതം,സയൻസ് ബയോഡൈവ്ഴ്സിറ്റി ക്ലബുകൾ,രൂപീകരിച്ചു
ഫുട്ബോൾ ഷൂട്ട്
ലോകകപ്പ് ഫുട്ബോൾ മത്സരം ആരംഭിച്ചതിന്റെ ഭാഗമായി ജൂൺ 12 ന് ഫുട്ബോൾ ഗോളടി മത്സരം നടത്തി .വിജയികൾക്ക് സമ്മാന വിതരണവും നടന്നു.
ലോക രക്ത ദാന ദിനം
ജൂൺ 14 ലോക രക്തദാന ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ പ്രദർശനം നടത്തി
മോട്ടിവേഷൻ ക്ലാസ്
ജില്ലാ വനിത ശിശുവികസന വകുപ്പിന്റെ നേതത്വത്തിൽ ജൂൺ 15ന് മോട്ടിവേഷൻ ക്ലാസ് നടത്തി .ഇർഫാദ് എം ക്ലാസ് എടുത്തു.
പിടിഎ,എംപിടിഎ,എസ്എംസി യോഗം
ജൂൺ 16ന് പിടിഎ,എംപിടിഎ,എസ്എംസി യോഗം ചേർന്ന് വായനാവാരം വിജയോത്സവം പരിപാടികൾ ആസൂത്രണം ചെയ്തു.
ക്ലാസ് പിടിഎ
ജൂൺ 16,17,18 തിയതികളിലായി 10,9,8 ക്ലാസുകളിലെ പിടിഎ യോഗം ചേർന്നു.കുട്ടികളുടെ പഠനകാര്യങ്ങൾ ചർച്ചചെയ്തു.
ലിറ്റിൽ കൈറ്റ് മോഡൽ ആപ്റ്റിറ്റ്യൂട്ട് ടെസ്റ്റ്
ജൂൺ 17 ന് 8 ലെ ലിറ്റിൽ കൈറ്റ് അംഗത്വത്തിനായി അപേക്ഷ നൽകിയ കുട്ടികൾക്ക് ലിറ്റിൽ കൈറ്റിസ്ന്റെ നേതൃത്വത്തിൽ മോഡൽ ആപ്റ്റിറ്റ്യൂട്ട് ടെസ്റ്റ് നടത്തി
ലോകകപ്പ് കോർണർ
ലോകകപ്പ് ഫുട്ബോൾ വാർത്തകൾ,ചിത്രങ്ങൾ,പ്രവചന മത്സരങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾക്കായി സ്കൂളിൽ ലോകകപ്പ് ഫുട്ബോൾ കോർണർ ഒരുക്കി.ഹെഡ്മിസ്ട്രസ് അംബിക ടീച്ചർ ഉദ്ഘാടനം ചെയ്തു.
ലോക പുകയില വിരുദ്ധ ദിനം ആചരിച്ചു
ജൂൺ 18 ന് ലോക പുകയില വിരുദ്ധ ദിനം ആചരിച്ചു.പ്രത്യേക അസംബ്ലി കൂടി JPHN വീണ സിസ്റ്റർ പുകയിലയുടെ ദൂഷ്യവശങ്ങളെ കുുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.കുമാരി ശിഖ പ്രതിജ്ഞ വാചകം ചൊല്ലികൊടുത്തു.JHI സതീദാമോദരൻ,ആശാവർക്കർ നിർമ്മല പങ്കെടുത്തു.
ലിറ്റിൽ കൈറ്റ് ആപ്റ്റിറ്റ്യൂട്ട് ടെസ്റ്റ്
ലിറ്റിൽ കൈറ്റ് അംഗത്വത്തിനുള്ള ആപ്റ്റിറ്റ്യൂട്ട് ടെസ്റ്റ് ജൂൺ 18 ന് നടന്നു.63 കുട്ടികൾ പങ്കെടുത്തു.മെന്റർമാരായ രജനിടീച്ചർ,വേണുഗോപാലൻ മാസ്റ്റർ നേതൃത്വം നൽകി.
വൺമില്ല്യൻ തൂഫാൻഗോൾ
വൺമില്ല്യൻ തൂഫാൻഗോൾ തുടക്കമായി.സ്കൂൾ മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ ഗോൾപോസ്റ്റിലേക്ക് ഗോളടിച്ചുകൊണ്ട് ഹെഡ്മിസ്ട്രസ് അംബിക ടീച്ചർ ഉദ്ഘാടനം ചെയ്തു