ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്‌. മുന്നാട്/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2026

മുന്നാട് ഗവൺമെൻ്റ് ഹൈസ്കൂൾ പ്രവേശനോത്സവം ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലത ഗോപി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ശ്രീമതി കെ ഉമാവതി അധ്യക്ഷത വഹിച്ചു.പിടിഎ പ്രസിഡണ്ട് രാമകൃഷ്ണൻ ജയപുരം, എസ് എംസി ചെയർമാൻ ഇ രാഘവൻ,എംപിടിഎ പ്രസിഡൻ്റ് ശ്രീമതി ജ്യോതി,ഇ കുഞ്ഞികൃഷ്ണൻ നായർ, രവീന്ദ്രൻ ആലിനടുക്കം,

സീനിയർ അസിസ്റ്റന്റ് രജനി ടീച്ചർ ആശംസകൾ നേർന്നു സംസാരിച്ചു.ഹെഡ്മാസ്റ്റർ കെ അശോകൻ മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബി വേണുഗോപാലൻ നന്ദിയും പറഞ്ഞു.പുതുതായി പ്രവേശനം നേടിയ കുട്ടികളെ മുതിർന്ന കുട്ടികൾ പ്രവേശനോത്സവ ഗാനത്തോടെ  സ്വീകരിച്ചു.വിദ്യഭ്യാസ മന്ത്രിയുടെ സന്ദേശം കുട്ടികൾക്ക് നൽകി.മുഖ്യമന്ത്രിയുടെ ഉദ്ഘാടന പരിപാടി കുട്ടികൾ വീക്ഷിച്ചു.പരിസ്ഥിതി, സൈബർ വിഷയങ്ങളിൽ കുട്ടികൾ പ്രതിജ്ഞ എടുത്തു.തുടർന്ന് എല്ലാ കുട്ടികളും സ്വയം പരിചയപ്പെടുത്തി സംസാരിച്ചു.എംപിടിഎ തയ്യാറാക്കിയ ഉണ്ണിയപ്പം എല്ലാവരും സ്വാദോടെ രുചിച്ചു.ഉച്ചയ്ക്ക് വിഭവ സമൃദമായ ഭക്ഷണവും ഒരുക്കിയിരുന്നു.