ജി.എച്ച്.എസ്സ്.എസ്സ്. മുതലമട/തിരികെ വിദ്യാലയത്തിലേക്ക് 21
കോവിഡ് എന്ന മഹാമാരിയെ തുടർന്ന് ഒന്നര
വർഷത്തെ അടച്ചിടൽ കഴിഞ്ഞ് വിദ്യാലയ
മുറ്റത്തേക്ക് തിരിച്ചെത്തിയ വിദ്യാർത്ഥികൾക്ക്
സ്‌കൂൾ പി ടി എ പഞ്ചായത്ത്
പ്രതിനിധികൾ,
അദ്ധ്യാപകർ , പൂർവ്വവിദ്യാർത്ഥികൾ എന്നിവർ
ചേർന്ന് ഹൃദ്യമായ വരവേൽപ്പ് നൽകി . സ്കൂൾ
കവാടം തോരണങ്ങൾ കൊണ്ട്
അലങ്കരിച്ചിരുന്നു.കുട്ടികളുടെ താപനില പരിശോധിക്കുവാനും
സാനിറ്റൈസർ വിതരണം ചെയ്യുവാനും ആയി
സ്കൂൾ എസ്പിസി സജ്ജമായിരുന്നു. സ്കൂൾ പി ടി
എ യുടെ നേതൃത്വ ത്തിൽ മധുര വിതരണം
നടത്തി.പ്രാർഥനയോടെ ക്ലാസുകൾ ആരംഭിച്ചു. സ്കൂൾ
പ്രധാനാധ്യാപിക ശ്രീമതി കുഞ്ഞിലക്ഷ്മി ടീച്ചർ മൈക്കിൽ
കൂടി വിദ്യാർത്ഥികൾക്ക് കേരള പിറവി ആശംസകൾ
അറിയിക്കുകയും മലയാള ഭാഷാ ദിന പ്രതിജ്ഞ ചൊല്ലി
കൊടുക്കുകയും ചെയ്തു. ഡെപ്യൂട്ടി എച്ച് എം ശ്രീമതി ജ്യോതി
ടീച്ചർ വിദ്യാർഥികൾക്ക് കോവിഡ് മാനദണ്ഡങ്ങൾ
പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് വിശദീകരിച്ചു.നമ്മുടെ വിദ്യാലയത്തിലെ 1993
എസ്എസ്എൽസി ബാച്ച് പൂർവ്വ
വിദ്യാർത്ഥികൾ വിദ്യാലയത്തിലെ മുഴുവൻ
ക്ലാസ്സുകളിലേക്കും ആയി സംഭാവന നൽകിയ
സാനിറ്റൈസർ വിതരണ ഉദ്ഘാടനം
പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി
ചെയർപേഴ്സൺ ശ്രീമതി ശാലിനി കറുപ്പേഷ്
നിർവഹിച്ചു.മുതലമട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി
ബേബി സുധ, വൈസ് പ്രസിഡണ്ട് ശ്രീ അലൈ
രാജ് , വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
ശ്രീ കെ. ജി. പ്രദീപ് കുമാർ, വാർഡ് മെമ്പർ ശ്രീമതി
നസീമ,പി. ടി. എ പ്രസിഡണ്ട് ശ്രീ സ്വാമിനാഥൻ
മാസ്റ്റർ,പി.ടി. എ വൈസ് പ്രസിഡണ്ട് ശ്രീ സന്തോഷ്
ബാബു, പ്രിൻസിപ്പൽ ശ്രീമതി വഹീദാബാനു,
പ്രഥമാധ്യാപിക ശ്രീമതി കുഞ്ഞി ലക്ഷ്മി, ജില്ലാ നൂൺ
മീൽ ഓഫീസർ ശ്രീ. ശിവദാസൻ, പൂർവ്വ വിദ്യാർത്ഥി
പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.അധ്യാപകർ വിദ്യാർഥികളുടെ ഒന്നര
വർഷത്തെ അനുഭവങ്ങൾ ചോദിച്ചറിഞ്ഞ്
ക്ലാസ് മുറികളിൽ സൗഹൃദ അന്തരീക്ഷം
സൃഷ്ടിച്ചു.ഉച്ചഭക്ഷണ പദ്ധതിയിൽ
ഉൾപ്പെട്ടിട്ടുള്ള കുട്ടികൾക്ക് ഭക്ഷണം
വിതരണം ചെയ്തതിനു ശേഷം
ആദ്യദിവസത്തെ ക്ലാസുകൾ അവസാനിച്ചു.
ആരോഗ്യ വകുപ്പിന്റെയും പോലീസ്
സേനയുടെയും സാന്നിധ്യം ഉണ്ടായിരുന്നു.