ജി.എച്ച്.എസ്സ്.എസ്സ്. പെരിങ്ങോട്ടുകുറിശ്ശി/അക്ഷരവൃക്ഷം/നന്ദി
നന്ദി
തിങ്കളാഴ്ച.കുറേ നാളായി വീട്ടിലിരിക്കാൻ തുടങ്ങിയിട്ട്. പരീക്ഷയുടെ ചൂടെല്ലാം മാറി. എന്നാൽ പുറത്തേക്കിറങ്ങാൻ പറ്റില്ലല്ലോ..... കുറച്ചു ദിവസം ഉണ്ടും ഉറങ്ങിയും ടി.വി കണ്ടും കഴിച്ചുകൂട്ടി. പെട്ടെന്ന് മടുത്തു. അപ്പോഴാണ് പട്ടം പറത്തിയാലോ എന്നൊരു ചിന്ത മനസ്സിലുദിച്ചത് .പിന്നെ ഒന്നും ആലോചിച്ചില്ല. യുട്യൂബ് ഗുരുവിനെ ധ്യാനിച്ചു. പേപ്പറും നൂലുമൊക്കെയായി ഞാനും അമ്മയും അച്ചുവും ഒത്തുകൂടി .ന്യൂസ് പേപ്പർ കൊണ്ടുള്ള രണ്ടു പട്ടങ്ങൾ.പട്ടത്തോടൊപ്പം ആശയും ഏറി വന്നു. പട്ടങ്ങളെടുത്ത് ടെറസിലേക്കോടി.എന്നാൽ ..... ആശ നിരാശക്ക് വഴിമാറി. എത്ര നേരം ശ്രമിച്ചിട്ടും പട്ടം പറക്കുന്നില്ല. അത്രയുമാശിച്ച് ഉണ്ടാക്കിയ പട്ടം പറക്കാത്തതിലുള്ള വിഷമം, നിരാശ ! അത്തരമൊരനുഭവം എനിക്കും അച്ചുവിനും പുതിയതായിരിരുന്നു. എന്നാലത് വാശികേറ്റി. പ്ലാസ്റ്റിക്ക് കൊണ്ടുള്ള പട്ടം. ഇതും പരാജയപ്പെടുമഎന്ന ഭയത്തോടെയാണെങ്കിലും ഞങ്ങൾ പട്ടവുമായി ടെ റസിലെത്തി. വീണ്ടും പഴയ അവസ്ഥ. പട്ടം പൊങ്ങുന്നില്ല. അച്ഛനാണ് കാരണം കണ്ടു പിടിച്ചത്.കട്ടിയുള്ള നൂൽ വേണം. അത് പ്രത്യേക രീതിയിൽ കെട്ടുകയും വേണം. അവസാനം നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ രണ്ടു പട്ടങ്ങളും ആകാശത്തെ തൊടുവാനെന്നോണം കുതിച്ചുയർന്നപ്പോൾ ഈ ലോകം മുഴുവൻ വെട്ടിപ്പിടിച്ച സന്തോഷമായിരുന്നു ഞങ്ങൾക്ക് .ഇപ്പോൾഓരോ ദിവസവും കാറ്റിനെ പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് ഞങ്ങൾ.ഈ കൊറോണക്കാലം ജീവിതത്തിലൊരിക്കലും മറക്കാത്ത ഒരു പുതിയ സന്തോഷം ഞങ്ങൾക്ക് സമ്മാനിച്ചു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുഴൽമന്ദം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുഴൽമന്ദം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 22/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ