ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി/അക്ഷരവൃക്ഷം/പരിസ്ഥിതി പ്രശ്നങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി പ്രശ്നങ്ങൾ

പരിസ്ഥിതി പ്രശ്നങ്ങൾ എന്നത് കേരളത്തിലെ ഓരോ പൗരന്റേയും വിഷയമാണ് എന്ന തിരിച്ചറിവ് ഉണ്ടാകണം. പല കാലങ്ങളായി പു‍ ഴയിലേക്ക് വലിച്ചെറി‍ഞ്ഞ മാലിന്യങ്ങൾ ഇന്ന് പ്രളയമെന്ന രൂപത്തിൽ നമുക്ക് തന്നെ തിരിച്ച‍ടിയായി.ഇത്തരം പ്രവണതകൾ മറന്ന് മനുഷ്യൻ പരിസ്ഥി സംരക്ഷിക്കാനും നല്ല ഗുണങ്ങളോടെ അത് പുതിയ തലമുറക്ക് കൈമാറാനും വേണ്ടി പ്രവർത്തിക്കണം. പ്രളയാനന്തര കേരളത്തിൽ അതിജീവനത്തിനുള്ള ശ്രമങ്ങളിൽ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പ്രവർ ത്തിക്കണം. കൂടാതെ മനുഷ്യരിൽ മനുഷ്യത്വം വളർത്തണം. അയൽ വീടുകളിൽ ആരാണ് താമസിക്കുന്നതെന്ന് പോലും അറിയാതിരുന്ന ഒരു കാലത്താണ് പ്രളയം വന്നത്. അനുഭവത്തിൽ നിന്നാണ് ഓരോ മനുഷ്യനും നല്ല ഒരു വ്യക്തിയാകുന്നത്. ഇത്തരത്തിൽ പരസ്പരം അറിയാത്തവരാണ് സഹായത്തിനായി കൈനീട്ടിയത്. പുതിയ കേരളം കെട്ടിപ്പടുക്കുന്നത് മനുഷ്യത്വത്തിന് മുകളിലായിരിക്കണം. ഈ പ്രളയം വലിയവനെന്നും ചെറിയവനെന്നും നോക്കാതെ എല്ലാം കൊണ്ടുപോയി. ഈ പ്രളയത്തിൽ മനുഷ്യർ ജാതിമതം നോക്കാതെ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. അവരിൽ പെട്ടെന്ന് മനുഷ്യസ്നേഹം ഉണ്ടായി. പ്രളയം പോലുള്ള ദുരിതങ്ങളിൽ മാത്രമല്ല മനുഷ്യരിൽ മനുഷ്യസ്നേഹം ഉണ്ടാകേണ്ടത്. ഇത് മനസ്സിലാക്കിയാൽ ഇതിലും വലിയ പ്രളയം പോലും നമുക്ക് ഒറ്റക്കെട്ടായി നിന്ന് ചെറുക്കാൻ സാധിക്കും. ഈ നവകേരളത്തിൽ സ്ത്രീക്കും പുരുഷനും തുല്യ അവകാഷങ്ങളാണ് ഉണ്ടാകേണ്ടത്. ഇവരുടെ വ്യക്തിത്ത്വത്തെയും അവകാഷങ്ങളെയും പൂർണ്ണമായി അംഗീകരിക്കുന്ന ഒരു സിസ്റ്റം ആയിരിക്കണം നവകേരളം. കേരളം പുതിയ ആശയങ്ങളോടെ ഉണർ വോടെ ഉണരണം. ആ കേരളം മാനുഷിക മൂല്യങ്ങൾക്ക് പ്രാധാന്യം നൽ കുന്നതായിരിക്കണം. കൂടാതെ സാമൂഹികനീതി ഉയർത്തിപ്പിടിക്കണം. മതവും ജാതിയും നിറവും കൊടിയുമൊക്കെ മറന്ന് മലയാളികൾ ഒരു നല്ല മനുഷ്യനായിത്തീരുകയും ഒരു നല്ല കേരളത്തെ ഉയർത്തിക്കൊണ്ട് വരുകയും ചെയ്യുക . കൂടാതെ നാടിനെ നടുക്കിയ മഹാപ്രളയത്തിൽ നിന്ന് കേരളത്തെ കോരിയെടുക്കാൻകൈമെയ്യ് മറന്ന് രാപ്പകലില്ലാതെ അധ്വാനിക്കാൻ മുന്നിട്ടിറങ്ങിയത്, ആർ ക്കും ഉപകാരമില്ല എന്ന് നാം പറ‍ഞ്ഞിരുന്ന ന്യൂ ജെനെറേഷനാണ്. കേരളമുള്ള കാലത്തോളം ഓർത്തിരിക്കാവുന്നതരം മഹനീയ സേവനമാണ് പുതുതലമുറ ചെയ്തത്. ഇത് അംഗീകാരം അർഹിക്കുന്ന പ്രവർത്തിയാണ്. കീടാതെ മത്സ്യത്തൊഴിലാളികളും, വ്യോമസേനയും എല്ലാം ഇതിൽ പ്രധാന പങ്കുവഹിക്കുന്നു. ഈ സഹകരണം എല്ലായ്പ്പോഴും നൽകി കേരളത്തെ തളരാതെ പിടിച്ചുനിർത്താൻ സാധിക്കും. അപ്രതീക്ഷിതമായുണ്ടായ പ്രളയത്തെ നമ്മുടെ നാട് ഒറ്റക്കെട്ടായി അതിജീവിച്ചു കഴി‍ഞ്ഞു. പ്രളയാനന്തരം പുനർനിർമ്മിക്കുന്ന കേരളം ഇങ്ങനെയായിരിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.

നന്ദന ശശി
10A ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി
മൂവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം