ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം/മീനാക്ഷിയുടെ ലോക് ഡൗൺ ദിനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
മീനാക്ഷിയുടെ ലോക്ഡൗൺ ദിനങ്ങൾ

രാവിലെ മീനാക്ഷി എഴുന്നേറ്റുടെൻ അമ്മയുടെ അടുത്തു ചെന്നു.എന്നിട്ട് പറഞ്ഞു.അമ്മേ ഞാൻ കുറച്ചു കഴിയുമ്പോൾ കഴിക്കാൻ കളിക്കാൻ പോകും.അമ്മ ഒന്നും മിണ്ടില്ല കുറച്ചു കഴിഞ്ഞ പ്പോൾ അമ്മ പറഞ്ഞു മോളെ ആ വാർത്ത ഒന്നു വെച്ചേ.അവൾ വാർത്ത വെച്ചു.പ്രധാനമന്ത്രീ കോവിഡ്-19 അഥവാ കൊറോണയ്ക്കെതിനെ ലോക്ഡൗൺ പ്രഖ്യാപ്പിച്ചു.വീട്ടിൽ ആരും ആവശ്യമില്ലാതെ പുറത്തിറങ്ങരുത് എന്നും ആവശ്യാസാധനങ്ങൾ മാത്രമേ കടകളിൽ ലഭിക്കുകയുളളുഎന്നും പ്രഖ്യാപിച്ചു.കളിക്കാൻ പറ്റാത്ത സങ്കടത്തോടെ അവൾ അമ്മയുടെ അടുത്തേക്ക് പോയി.അമ്മയോട് അവൾ ചോദിച്ചു എന്താ അമ്മേ കോവിഡ്-19അതിനെ പ്രതികരിച്ച് എന്തിനാമേ ലോക്ഡൗൺ?അമ്മ പറഞ്ഞു മോളെ കോവിഡ് -19ഒരു വെെറസ് രോഗമാണ്.അത് ചൈനയിലെ മാംസകേന്ദ്രമായ വുഹാനിൽ നഗരത്തിൽ നിന്ന് ആണ് ഈ രോഗം പടർന്നത്.

ഈ രോഗം പെട്ടെന്നാണ് ആളുകളിലേക്ക് പടരുന്നത്.ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഹസ്താനം വഴിയും ഈ രോഗം പടരും.കോവിഡിൻെറ പകർച്ച വിദേശ്യ രാജ്യങ്ങളിൽ നിന്ന് വരുന്നടൂറിസ്ററുകളും,പ്രവാസികളായ മലയാളികളും അന്യസംസ്ഥാന തൊഴിലാളികളുടെവരവും മനുഷ്യരുടെ അമിതമായ ഇടപെടലുകളും തടയല്ലാണ് ഈ ലോക്ഡൗൺ കൊണ്ട് നടപ്പില്ലാക്കുന്നത്.അതനാലാണ് പ്രധാനമന്ത്രി ലോക് ഡൗൺ പ്രഖ്യാപിച്ചത്.ഇപ്പോൾ മോൾക്ക് മനസ്സിലായോ പ്രധാനമന്ത്രി ലോക്ഡൗൺ പ്രഖ്യാപ്പിച്ചത് എന്തിനാണെന്ന്.എനിക്ക് മനസ്സിലായി അമ്മേ.ഇനി ഈ രോഗത്തെ പ്രതിരോധിക്കായി എന്തെല്ലാം ചെയ്യണം എന്ന് മോൾക്ക് അറിയാണോ.? അറിയണം എനിക്ക് അറിയണം അമ്മേ.നമ്മൾ പുറത്തിറങ്ങമ്പോൾ മാസ്‍ക് ധരിക്കുകയും 1-മീറ്റർ അകലത്തിൽ നിൽക്കുകയും പുറത്തിറങ്ങി തിരികെ വരുമ്പോൾ സാനിറ്റേഴ്സർ ഉപയോഗിച്ച് കൈയും കാലും മുഖവും കഴുക്കണം.വീട്ടിൽ ഇരിക്കുമ്പോൾ 20 മിനിറ്റ് കൂടുമ്പോൾ കൈകാലുകളും മുഖവുമ കഴുക്കണംചുമക്കുമ്പോഴോ തുമ്മുമ്പോഴോ തുവാലയോ ടിഷ്യു പേപ്പറോ ഉപയോഗിച്ച് മുഖം മറക്കണം.ഇതെല്ലാമാണ് ഈ കൊറോണ വൈറസിനെതിരെയുളള പ്രതിരോധനം മനസ്സിലായോ?നമ്മുടെ സുരക്ഷയും സമൂഹത്തിൻെറ സുരക്ഷയും നമ്മൾ തന്നെ നോക്കണം.അമ്മേ ഇനിഎല്ലാം ദിവസവും കൊറോണ വൈറസിനെ പ്രതിരോധക്കാൻ ഈ കാര്യങ്ങൾ ഞാന ചെയ്യതോളാം.


ലക്ഷ്മി പ്രിയ മനോജ്
8എ ഗവ.ഹൈസ്കുൾ തങ്കമണി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ