ജി.എച്ച്.എസ്.എസ്. വക്കം/അക്ഷരവൃക്ഷം/നോവൽ കൊറോണ വൈറസ്
നോവൽ കൊറോണ വൈറസ്
ഏകദേശം അറുപതു വർഷം മാത്രം പഴക്കമുള്ള ഒരു വൈറസാണ് കൊറോണ വൈറസ്.ആദ്യകാലത്ത് വളരെ സാധാരണ പനിയുടെ രൂപത്തിലായിരുന്നു തുടങ്ങിയത്.പിന്നീട് കടുത്ത ശ്വാസകോശ അണുബാധയുടെ രൂപത്തിൽ രൂക്ഷമായി പ്രത്യക്ഷപ്പെടാൻ തുടങ്ങി. പുതിയ കൊറോണ വൈറസിനെ പ്രതിരോധിക്കുവാനുള്ള മരുന്നുകളോ വാക്സിനുകളോ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. ചുമ,പനി,ന്യുമോണിയ,ശ്വാസ തടസ്സം,ഛർദ്ദി,വയറിളക്കം തുടങ്ങിയവയാണ് കൊറോണ വൈറസ് ബാധയുടെലക്ഷണങ്ങൾ.വൈറസ് ശരീരത്തിനുള്ളിൽപ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും. സാധാരണ ജലദോഷപ്പനി മുതൽ മാരകമായ നൊപ്റ്റിസീമിയ ഷോക്ക് വരെ പുതിയ കൊറോണ വൈരസ് ബാധകർക്ക് ഉണ്ടാവാം. ആദ്യഘട്ടം - ജലദോഷം,ചെറിയപനി,തൊണ്ടവേദന,പേശിവേദന,തലവേദന എന്നിവയാണ് ലക്ഷണങ്ങൾ. വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽ നാലു ദിവസം വരെ പനിയും ജലദോഷവും ഉണ്ടാകും. രണ്ടാംഘട്ടം - ന്യുമോണിയ: പനി,ചുമ,ശ്വാസതടസ്സം,ഉയർന്ന ശ്വാസ നിരക്ക് എന്നിവയാണ് ലക്ഷണങ്ങൾ മൂന്നാംഘട്ടം - എ. ആർ. ഡി. എസ് (അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം) :ശ്വാസകോശ അറകളിൽ ദ്രാവകം നിറയുന്ന അതീവ ഗുരുതരാവസ്ഥ, രക്തസമ്മർദ്ദം താഴുകയും കടുത്ത ശ്വാസതടസ്സം ഉണ്ടാവുകയും ചെയ്യും. ഉയർന്ന ശ്വാസനിരക്കും അബോധാവസ്ഥയും ഉണ്ടാകാം. നാലാംഘട്ടം - സെപ്റ്റിക് ഷോക്ക് : രക്തസമ്മർദ്ദം ഗുരുതരമായി താഴ്ന്ന് വിവിധ ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സ്തംഭിപ്പിക്കുന്നു. അഞ്ചാംഘട്ടം - സെപ്റ്റിസീമിയ : വൈറസുകൾ രക്തത്തിലൂടെ വിവിധ ആന്തരിക അവയവങ്ങളാലെത്തി അവയുടെ പ്രവർത്തനത്തെ തകരാറിലാക്കുന്നു. വൃക്കയുടെയും ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനത്തെ സ്തംഭിപ്പിച്ച് ഗുരുതരാവസ്ഥയിലാക്കുന്നു. രോഗം പകരുന്ന വിധം - രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തേക്ക് വരുന്ന വൈറസിലൂടെയും രോഗിയുടെ ശരീരസ്രവങ്ങൾ പറ്റിപ്പിടിച്ച വസ്തുക്കളിലൂടെയും വളർത്തു മൃഗങ്ങളിലൂടെയും രോഗം പകരാം. മുൻകരുതൽ : കൈകൾ ഇടയ്ക്കിടയ്ക്ക് ശുചിയായി കഴുകുക. വൈറസ് ബാധിത പ്രദേശങ്ങളിലൂടെ യാത്ര ഒഴിവാക്കുക. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക. സന്ദർശിക്കുന്നുണ്ടെങ്കിൽതന്നെ മാസ്ക് ധരിക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും പൊത്തണം. പനി, ചുമ തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ വൈദ്യ സഹായം തേടണം. ധാരാളം വെള്ളം കുടിക്കണം. വീട്ടിലിരിക്കൂ
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത