ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്/2023-26/പൊതുജനങ്ങൾക്കുള്ള പരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്

ക്ലിക്ക് ചെയ്യ‍ുന്നതിന് മ‍ുമ്പ് ചിന്തിക്ക‍ുക: ഗ്രാമസഭയിൽ സൈബർ ബോധവൽക്കരണം 12-7-2025 ശനി

"'സൈബർ സ‍ുരക്ഷ ക്ലാസ് സദസ്"'
"'സ‍ുരക്ഷ ക്ലാസ് വീക്ഷിക്ക‍ുന്ന സദസ്"'
"'സൈബർ സ‍ുരക്ഷ ക്ലാസ്- ആശംസ"'
"'അര‍ുണിമ ക്ലാസെട‍ുക്ക‍ുന്ന‍ു"'
"'ഫാത്തിമ നിദ ക്ലാസെട‍ുക്ക‍ുന്ന‍ു"'
"'ശ്രേയദാസ് ക്ലാസെട‍ുക്ക‍ുന്ന‍ു"'

ക‍ുറ്റിപ്പ‍ുറം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് ഗ്രാമസഭയിൽ ജി.എച്ച്.എസ്.എസ് പേരശ്ശന്ന‍ൂർ ലിറ്റിൽ കൈറ്റ് യ‍ൂണിറ്റ് സൈബർ സ‍ുരക്ഷ ബോധവൽക്കരണ ക്ലാസ് നടത്തി

സാമ്പത്തികത്തിലും ,സൈബർ സുരക്ഷയിലും അടിസ്ഥാനജ്ഞാനം വളർത്ത‍ുക,

സൈബർ ബോധവാന്മാരായിരിക്ക‍ുക എന്നീ ലക്ഷ്യത്തോടെ .സൈബർ തട്ടിപ്പ‍ുകളെ ക‍ുറിച്ച‍ും അവയ‍ുടെ രീതികളെക്ക‍ുറിച്ച‍ും അത്തരം തട്ടിപ്പ‍ുകൾ എങ്ങനെ പ്രതിരോധിക്കണമെന്ന‍ുമ‍ുളള വിഷയത്തെക്കുറിച്ച് പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളായ ശ്രേയദാസ്.കെ.പി ,അര‍ുണിമ പി ഫാത്തിമ നിദ. ടി എന്നിവർ ക്ലാസ് എട‍ുത്ത‍ു.ലിറ്റിൽ കൈറ്റ് മെന്റർ മുരളീകൃഷ്ണ.വി.എം ആമുഖ പ്രസംഗം നടത്തി

"'സൈബർ സ‍ുരക്ഷ ക്ലാസ് - ആമ‍ുഖം""
"'മലയാള മനോരമ വാർത്ത-13-7-2025"'

ലോട്ടറി / വ്യാജ സമ്മാന തട്ടിപ്പ്, കെ.വൈ.സി. തട്ടിപ്പ്, ട്രേഡിംഗ് ടിപ്‌സ്, ഫെഡക്‌സ്, കസ്റ്റമർ കെയർ തട്ടിപ്പ് ,സെക്സ്ടോർഷൻ എന്നിവ ചർച്ച ചെയ്ത ക്ലാസിൽ സൈബർ തട്ടിപ്പിനിരയായാൽ എന്ത് ചെയ്യണമെന്ന‍ും വിശദ്ദീകരിച്ച‍ു.

1930 ടോൾഫ്രീ ഹെൽപ്‌ലൈൻ നമ്പർ പരിചയപ്പെട‍ുത്തി.

ക‍ുറ്റിപ്പ‍ുറം ഗ്രാമം പതിനൊന്നാം വാർഡ് മെമ്പർ ശ്രീ.വേലായ‍ുധൻ എം വി ,ശ്രീ.സീതി ഹാജി എന്നിവർ ആശംസകൾ പറഞ്ഞ‍ു.


പാഠപ‍ുസ്തകത്തിന‍ു പ‍ുറത്ത‍ും പാഠങ്ങൾ : ഗ്രാമസഭയിൽ ലഹരി ബോധവത്ക്കരണ ക്ലാസ്സ് 3/7/2025 വ്യാഴം

പന്ത്രണ്ടാം വാർഡ് ഗ്രാമസഭയിൽ ലഹരി ബോധവൽക്കരണ ക്ലാസ്-സദസ്സ്
പന്ത്രണ്ടാം വാർഡ് ഗ്രാമസഭയിൽ ലഹരി ബോധവൽക്കരണ ക്ലാസ് -സദസ്സ്

|

ഗ്രാമസഭയിൽ ലഹരി ബോധവൽക്കരണ ക്ലാസ്

പേരശ്ശന്നൂർ സ്കൂളിലെ ലിറ്റിൽ കൈറ്റ് യ‍ൂണിറ്റ് ക‍ുറ്റിപ്പ‍ുറം ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് ഗ്രാമസഭയിൽ ലഹരി ബോധവൽക്കരണ ക്ലാസ് നടത്തി. "ക‍ുട്ടികളിലെ ലഹരി ഉപയോഗവ‍ും കാരണങ്ങള‍ും പരിഹാരമാർഗ്ഗങ്ങള‍ും" എന്ന വിഷയത്തിൽ പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഫാത്തിമ മിൻഹ, ദേവനന്ദ, മിൻഹാ ഫാത്തിമ അർച്ചന എന്നിവർ ക്ലാസെട‌ുത്ത‍ു.ശ്രീകല, നന്ദന എന്നീ ക‍ുട്ടികള‍ും പങ്കെട‍ുത്തു. പിടിഎ വൈസ് പ്രസിഡന്റ് വി.ടി.അബ്ദുൾ റസാഖ് ആമുഖം നൽകി.

ടെക്‌നോളജിയ‍ുമായി പ്രകൃതിക്കൊപ്പം - ജ‍ൂൺ 5 പരിസ്ഥിതി ദിനം-05-06-2025 വ്യാഴം

പേരശ്ശന്ന‍ൂർ: ജൂൺ 5 പരിസ്ഥിതി ദിനത്തോടന‍ുബന്ധിച്ച് ജി.എച്ച്.എസ്.എസ് പേരശ്ശന്ന‍ൂരിലെ ലിറ്റിൽ കൈറ്റ് യൂണിറ്റ് വിവിധ പരിപാടികൾ സംഘടിപ്പിച്ച‍ു. പൊതുജനങ്ങൾക്കായി പ്ലാസ്റ്റിക് ബോധവൽക്കരണ സെമിനാർ,ഗെയിം,ക്വിസ് എന്നിവ പരിപാടിയ‍ുടെ ഭാഗമായി പേരശ്ശന്നൂർ അങ്ങാടിയിൽ വെച്ച‍ും, അമ്മമാർക്കായി പേരശ്ശന്ന‍ൂർ അങ്കണവാടിയിൽ  വെച്ച‍ുമാണ് പരിപാടികൾ നടത്തിയത്.

ലിബർ ഓഫീസ് ഇമ്പ്രസ് സോഫ്റ്റ്‌വെയറിൽ തയ്യാറാക്കിയ പ്രസന്റേഷൻ സ്ലൈഡ‍ുകൾ ഉപയോഗിച്ച് പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ ബോധവൽക്കരണ ക്ലാസ് ,ക്വിസ് ,സ്ക്രാച്ച് ഉപയോഗിച്ച് നിർമ്മിച്ച ഷൂട്ടൗട്ട് ഗെയിം എന്നിവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പരിപാടിയിൽ പങ്കെട‍ുത്തവർക്ക് പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകിക്കൊണ്ട് പ്ലാവില ക‍ുമ്പിളിൽ മ‍ുളകിൻ തൈകൾ സമ്മാനമായി നൽകി.

പരിപാടിയ‍ുടെ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ൂ

പൊത‍ുജനങ്ങൾക്ക് തൈകൾ സമ്മാനമായി നൽക‍ുന്ന‍ു
അങ്കണവാടിയിൽ നടത്തിയ ബോധവൽക്കരണ ക്ലാസിൽ നിന്ന്
Chalk & Tales- പരിസ്ഥിതി ദിനം
അങ്കണവാടിയിൽ തൈകൾ സമ്മാനമായി നൽക‍ുന്ന‍ു
മലയാള മനോരമ വാർത്ത-- 6-6-25