ജി.എച്ച്.എസ്.എസ്. കോറോം/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 11 ഹെെടെക് ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ഹെെടെക് ക്ലാസ് മുറികളുമുണ്ട്. രണ്ട് വിഭാഗങ്ങളിലും പ്രത്യേകം സയൻസ് ലാബുകളും ലൈബ്രറി സൗകര്യവും ലഭ്യമാണ്. ഹൈസ്കൂളിന് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തികൊണ്ട് 1 കോടി രൂപയുടെ 9 മുറികളുള്ള പുതിയ കെട്ടിടം ഒരുങ്ങി വരുന്നു.
ഹയർസെക്കണ്ടറി വിഭാഗം പുതിയ ക്ലാസ് മുറികളുടെ ഉദ്ഘാടനം 22.10.2020-ന് ബഹുമാനപ്പെട്ട MLA സി.കൃഷ്ണൻ പയ്യന്നൂർ നഗരസഭാ ചെയർമാന്റെ അധ്യക്ഷതയിൽ നിർവ്വഹിച്ചു.
RMSA/ മുൻസിപ്പാലിറ്റിഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ലൈബ്രറി, ആർട്ട്റൂം എന്നിവ പ്രവർത്തന സജ്ജമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. രണ്ട് മൾട്ടീമീഡീയാ റൂമുകളും ആധുനിക പഠനസൗകര്യത്തിനായുണ്ട്.
ഹരിതവനി, സർഗവനി ഇവ രണ്ടും പ്രകൃതിയോടിണങ്ങി പഠന പ്രവർത്തനങ്ങൾ നടത്തുന്ന ഓപ്പൺ എയർ ക്ലാസ് റൂമുകൾ ആണ് .
കുട്ടികൾക്കായി സോളാർ - ഫിൽട്ടർഡ് കുടിവെള്ള സംവിധാനങ്ങൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. കുടിവെള്ളത്തിനായി കോമ്പൗണ്ടിനകത്ത് 2 തുറന്ന കിണറുകളും പൂർവ്വ വിദ്യാർത്ഥികൾ ഒരുക്കി തന്ന ഒരു കുഴൽ കിണറും നഗരസഭയുടെ കുടിവെള്ള പെപ്പ് കണക്ഷനും ഉണ്ട് . ജലക്ഷാമം പരിഹരിക്കാൻ 1 ലക്ഷം ലിറ്ററിലധികം വെള്ളം കൊള്ളുന്ന ജലസംഭരണി ഒരുക്കിയിട്ടുണ്ട്..
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം യൂറിനൽ/ടോയ് ലെറ്റ് സൗകര്യങ്ങൾ, ഗേൾസ് ഫ്രണ്ട് ലി ടോയ് ലറ്റുകൾ സ്കൂളിൽ ഉണ്ട്.
ജൈവമാലിന്യങ്ങൾ സംസ്ക്കരിക്കുന്നതിനായി പ്രത്യേക കമ്പോസ്റ്റ് കുഴികളും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് നഗരസഭയ്ക്ക് കൈമാറാൻ പ്രത്യേക ബോക്സുകളും സ്ഥാപിച്ചിട്ടുണ്ട്.
200 മീറ്റർ 8 ലൈൻ ട്രാക്ക് ഉള്ള അതിവിശാലമായ ഗ്രൗണ്ട്, വോളിബോൾ പരിശീലനത്തിന് പൂർവ്വ വിദ്യാർത്ഥികൾ ഒരുക്കി തന്ന പ്രത്യേക കോർട്ട് എന്നിവ നമ്മുടെ പ്രത്യേകതകളാണ്
പൊതുപരിപാടികൾ സംഘടിപ്പിക്കാൻ നഗരസഭ വിശാലമായ ഓഡിറ്റോറിയം നിർമിച്ചു നല്കിയിട്ടുണ്ട്. ഇതിലേക്കുള്ള മികച്ച ശബ്ദ സംവിധാനം, കസേരകൾ, ഫാനുകൾ എന്നിവയെല്ലാം പൂർവ്വ വിദ്യാർത്ഥികൾ സംഭാവന ചെയ്തതാണ്
കുട്ടികൾക്ക് ലഘുഭക്ഷണ/സ്റ്റേഷനറി ഒരുക്കിക്കൊണ്ടുള്ള കുടുംബശ്രീ കോഫീബങ്ക് മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.
കുട്ടികളുടെ യാത്ര പ്രശ്നം പരിഹരിക്കുന്നതിനായി MP/ MLA ഫണ്ടിൽ നിന്നും അനുവദിച്ച രണ്ട് ബസുകൾ ഏറെ സഹായകരമാണ്.
ശിൽപ്പചാരുതയുടെ വശ്യതയാണ് കോറോം സ്കൂളിനെ വ്യതിരിക്തമാക്കുന്ന മറ്റൊന്ന്. ദണ്ഢിയാത്ര, ബേഡൽപവൽ, ഡാർവ്വിൻ, പുസ്തകത്തറ തുടങ്ങി സ്കൂളിന്റെ യശസ്സുയർത്തുന്ന ശില്പവൈവിദ്യം സമ്മാനിച്ച ശ്രീ. എ.കെ.രമേശൻ മാസ്റ്ററുടെ സംഭാവനയും സ്തുത്യർഹം തന്നെ