ജി.എച്ച്.എസ്.എസ്. കോറോം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25

പ്രിൻസിപ്പാൾ ശ്രീ. ടി.കെ ഹരീന്ദ്രൻ, പ്രധാനാധ്യാപിക ശ്രീമതി. ടി സരസ്വതി എന്നിവർ സ്കൂൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു. പി ടി എ പ്രസിഡണ്ട് ശ്രീ കെ ജി നാരായണൻ, മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി മഞ്ജുള സഞ്ജയ്, എസ് എം സി ചെയർമാൻ ശ്രീ ടി.രഞ്ചിത്ത്കുമാർ എന്നിവർ ആവശ്യമായ പിന്തുണ നല്കുന്നു.

1968-ൽ സ്ഥാപിതമായ നമ്മുടെ വിദ്യാലയം കണ്ണൂർ ജില്ലയിൽ ‍മാത്രമല്ല സംസ്ഥാന ത്ത് പോലും അറിയപ്പെടുന്ന സ്കൂളാണ്. ആരംഭകാലത്ത് തന്നെ ജനപങ്കാളിത്തത്തോടെ വികസന പ്രവർത്തനങ്ങൾ നടത്തുകയും വിദ്യാലയത്തെ ഏറെ ആകർഷകമാക്കാനും കൂട്ടായ്മ യിലൂടെ നമുക്ക് സാധിച്ചിട്ടുണ്ട്. സമൂഹനന്മയിൽ ‍ഊന്നിയ ഇത്തരം പ്രവർത്തനങ്ങൾ കോറോത്തിന്റെ പ്രത്യേകതയാണ്

മികവിന്റെ അംഗീകാരമായി 2004-ൽ ഹയർസെക്കണ്ടറ‍ി സ്കൂളായി ഉയർത്തപ്പെട്ടു. തുടക്കത്തിൽ ഒരു സയൻസ് ബാച്ചും ഹ്യൂമാനിറ്റീസ് ബാച്ചും ആരംഭിച്ചതോടെ രണ്ട് ബാച്ചുള്ള ഹയർ സെക്കണ്ടറി സ്കൂളായി കോറോം സ്കൂൾ മാറി. പിന്നീട് ഒരു ഹ്യൂമാനിറ്റീസ് (സോഷ്യോളജി), കോമേഴ്സ് ( കമ്പ്യൂട്ടർ അപ്ലിക്കേഷൻ ) ബാച്ചുകൾ കൂടി അനുവദിക്കപ്പെട്ടു. സ്കൂളിന് 13 തവണ 100% SSLC വിജയം നേടാൻ ഈ കാലയളവിൽ സാധിച്ചിട്ടുണ്ട്. 2019-2020 വർഷത്തിൽ 132 കുട്ടികളിൽ 39ഫുൾ A+ഉം 2020-2021 വർഷത്തിൽ 134 കുട്ടികളിൽ 57ഫുൾ A+ഉം നേടാൻ സാധിച്ചു. മാത്രമല്ല സ്കോളർഷിപ്പ് രംഗത്ത് എടുത്തുപറയത്തക്ക നേട്ടങ്ങൾ കോറോം സ്കൂൾ നേടി. ശിശിര.പി, ഋഷികേശ്. കെ.എം. എന്നിവർ സംസ്കൃതം സ്കോളർഷിപ്പ് നേടിയപ്പോൾ ഫാത്തിമത്ത് സുഹറ, അനുദർശ് ജനൻ എന്നിവർ 2019-2020 വർഷത്തിൽ NMMSസ്കോളർഷിപ്പിന് അർഹരായി. 2020-2021വർഷത്തിൽ നമ്മുടെ സ്കൂളിലെ അവന്തിക.എം, സ്നേഹ.പി.വി, ആദിത്യ. കെ, ആദിത്.കെ, ശ്രീലയ.ടി.വി, കാർത്തിക.എം.എന്നിവർ NMMSസ്കോളർഷിപ്പ് നേടി എന്നതും ഏറെ സന്തോഷജനകമാണ്. കൂടാതെ Talent Exam 2020 അശ്വതി.എം.പി ഒന്നാം സ്ഥാനവും ചഞ്ചലിത.പി.പി.മൂന്നാം സ്ഥാനവും നേടി. ഇതോടൊപ്പം 2021ൽ സംഗീത്.കെ. Talent Examല് ‍പ്രോത്സാഹന സമ്മാനം നേടിയതും ശ്ലാഘനീയമാണ്. കൂടാതെ ജിബിൻ. എ.വി, നിവേദ്.പി എന്നീ കുട്ടികൾ Inspire Award-ന് അർഹരായി.

ഹയർ സെക്കന്ററി തലത്തിൽ സയൻസിൽ 100%വും, കൊമേഴ്സിൽ 93.4%വും, ഹ്യൂമാനിറ്റീസിൽ 57.5%വും 14ഫുൾ A+ നേടാൻ 2020-ൽ സാധിച്ചിട്ടുണ്ട്. 2020-2021 വർഷത്തിൽ സയൻസ്ബാച്ച് 100% തന്നെ നിലനിർത്തി ഹ്യൂമാനിറ്റീസ് 76%വും കൊമേഴ്സിൽ 97%വും നേടാൻ സ്കൂളിന് സാധിച്ചു എന്നുള്ളത് ഏറെ ഊർജ്ജസ്വലതയുടെ ചിഹ്നമാണ്.

2021 SSLC, +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും, NMMS, സർവ്വകലാശാലാ പരീക്ഷയിൽ വിജയം നേടിയ പൂർവ്വവിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ് ശ്രീ.ടി.ജെ. മധുസൂധനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.ചെയർപേഴ്സൺ കെ.വി. ലളിത അധ്യക്ഷയായിരുന്നു. 2019-2020, 2020-2021 കാലഘട്ടത്തിലെ SSLC, +2 ഫുൾ A+ വിജയികൾക്ക് PTAനേത‍ൃത്വത്തിൽ ഉപഹാരങ്ങൾ സമർപ്പിക്കപ്പെട്ടിട്ടുണ്ട്.

2019-2020അദ്ധ്യയന വർഷത്തിൽ ഹെഡ് മാസ്റ്റർ ബാലകൃഷ്ണൻ മാസ്റ്ററടക്കം 18 അധ്യാപകരും, 1 ക്ലാർക്ക്, 2 ഒാഫീസ് അസിസ്റ്റന്റ് 1 FTCMഉം നിലവിലുണ്ടായിരുന്നു. ഹയർസെക്കണ്ടറി വിഭാഗത്തിൽ പ്രിൻസിപ്പാൾ ശ്രീ.പ്രദീപ് കുമാർ ഉൾ‍പ്പടെ 21 അധ്യാപകർ ഉണ്ടായിരുന്നു. ഒരു ലാബ് അസിസ്റ്റന്റാണ് നിലവിൽ പ്രവർത്തിക്കുന്നത്. ഒരു ലാബ് അസിസ്റ്റന്റിന്റെ ഒഴിവ് സ്കൂളിൽ നിലവിലുണ്ട്. ഈ കാലഘട്ടത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 376 കുട്ടികൾ പഠനം നടത്തുന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 385 കുട്ടികളാണ് പ്രവേശനം നേടിയിരുന്നത്.

2020-2021 വർഷത്തിൽ ശ്രീ.ബാലകൃഷ്ണൻ മാസ്റ്റർ റിട്ടയർ ചെയ്ത ഒഴവിൽ ഹെഡ് മിസ്ട്രസ്സായി ശ്രീമതി സരസ്വതി ടീച്ചർ 03.06.2021ന് ചാർജ്ജെടുത്തു. ഹയർസെക്കണ്ടറിയി ൽ പ്രിൻസിപ്പലായിരുന്ന ശ്രീ.പി.കെ.പ്രദീപ് കുമാർ ട്രാൻസ്ഫറായ ഒഴിവിലേക്ക് പ്രൻസിപ്പലായ ശ്രീ.താപ്പള്ളി കണ്ണോത്ത് ഹരീന്ദ്രൻ ചാർജ്ജെടുത്തു. നിലവിലുള്ള ലാബ് അസിസ്റ്റന്റും ട്രാൻസ്ഫറായതിനാൽ സ്കൂളിൽ ഇപ്പോൾ ഈ വിഭാഗത്തിൽ 2 ഒഴിവുകളുണ്ട്.

ഇപ്പോൾ ഹൈസ്കൂൾ വിഭാഗത്തിൽ ആകെ 408വിദ്യാർത്ഥികൾ പഠനം നടത്തുന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 347 വിദ്യാർത്ഥികളാണുള്ളത്.

സ്കൂൾ തുറന്നുള്ള പ്രവർത്തനങ്ങൾക്കു മുമ്പ് ഒാൺലൈൻ പഠനത്തിനു സഹായിക്കുന്ന ടി.വി, മാെബൈൽ എന്നിവ ഇല്ലാത്ത കുട്ടികളെ കണ്ടെത്താൻ കൗൺസിലറുടെ അധ്യക്ഷതയിൽ വിദ്യാലയ സംരക്ഷണ സമിതി രൂപീകരിക്കുകയും വാർഡ് അടിസ്ഥാന ത്തിൽ ബന്ധപ്പെട്ട അർഹരായവരെ കണ്ടെത്തുകയും അവർക്കുവേണ്ട 20 മാെബൈലും, 12.ടി.വിയും/കേബിൾ എന്നിവ അധ്യാപകർ, സന്നദ്ധ സംഘടനാ പ്രവർത്തകർ,പിടി.എ, എം.പി.ടി.എ അംഗങ്ങൾ, കൗൺസിലർമാർ ഒരുക്കിക്കൊടുത്തത് ഏറെ പ്രശംസനീയമാണ്.

കോവിഡ് വേളയിൽ ഹൈസ്കൂൾ അധ്യാപകർ ഗൃഹസന്ദർശനം നടത്തുകയും കുട്ടികളുടെ പഠനരേഖകൾ വീട്ടിൽവെച്ചും,സ്കൂളിൽ വെച്ചും വിലയിരുത്തുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. കൂടാതെ വീടാണ് വിദ്യാലയം രക്ഷാകർതൃ ശാക്തീകരണം നടന്നു. ഡയറ്റ് ഫാക്കൽറ്റി രാജേഷ്.കെ.പി. ഉൽഘാടനം നടത്തി.'കരുതലോടെ മുന്നോട്ട് 'മായി ബന്ധപ്പെട്ട് ഹോമിയോ മരുന്ന് വിതരണം നടത്തി.

കോവിഡ് ചികിത്സാ നിധി രൂപീകരിക്കൽ

1.അക്ഷര എന്നകുട്ടിക്ക് ചികിത്സാ ചെലവിലേക്ക് 10,050/-രൂപ സ്റ്റാഫ് സ്വരൂപിച്ച് നൽകി.

2.അമൽകൃഷ്ണയുടെ അമ്മയുടെ ചികിത്സയ്ക്കായി 1,30,000/(ഒരുലക്ഷത്തി മുപ്പതിനായിരം രൂപ സ്റ്റാഫും കുട്ടികളും സ്വരൂപിച്ചു നൽകി.

3.അജ്ന വിൽസൺ ചികിത്സാനിധിയിലേക്ക് അധ്യാപകരും കുട്ടികളും 61,650/രൂപ സ്വരൂപിച്ചു നൽകി

ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനും, ക്ലാസ് മുറികൾ സജ്ജമാക്കുന്നതിനും ശുചീകരണ പ്രവർത്തനങ്ങൾക്കും MPTA, PTA ഭാരവാഹികളുടെ സജീവ പങ്കാളിത്തം എടുത്തു പറയേണ്ടതാണ്.


കോവി‍ഡ് കാലത്ത് ഒട്ടും പിന്നിലല്ലാതെ ഓൺലൈൻ പഠനത്തോടൊപ്പം ഓണാ ഘോഷവും, സർഗ്ഗോത്സവവും, ക്ലബ് പ്രവർത്തനങ്ങളും നടത്തപ്പെട്ടിട്ടുണ്ട്

സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പ്രവേശനോത്സവം, മുൻസിപ്പൽ ചെയർപേഴ്സൻ മുഖ്യാതിഥിയായി നടത്തപ്പെട്ടു. കൗൺസിലർമാരുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. കൗൺസില റായ സുലോചനടീച്ചറുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. കൂടാതെ PTA, MPTAഅംഗങ്ങൾ ഈ പരിപാടികൾക്ക് മാറ്റുകൂട്ടിയിരുന്നു.

SSLCപരീക്ഷയ്ക്ക് മുന്നോടിയായി MPTA അംഗങ്ങൾ PTAഅംഗങ്ങൾ ക്ലാസ്റൂമുകൾ ശുദ്ധീകരിക്കുന്നതിൽ പ്രത്യേകശ്രദ്ധ പുലർത്തിയിരുന്നു. അതോടൊപ്പം ഗാന്ധിജയന്തി, കേരളപ്പിറവി ദിനങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങളിൽ PTA ,MPTA,നാട്ടുകാർ,സന്നദ്ധ സംഘടനാ പ്രവർത്തകർ സ്കൂൾ പരിസരവും, ക്ലാസ്റൂമുകളും ശുചീകരിച്ചത് ഈ അവസരത്തിൽ ഒാർക്കുന്നു.

നിർമ്മാണ പ്രവർത്തനങ്ങൾ

ഹയർസെക്കണ്ടറി വിഭാഗം പുതിയ ക്ലാസ് മുറികളുടെ ഉദ്ഘാടനം 22.10.2020-ന് ബഹുമാനപ്പെട്ട MLA സി.ക‍‍ൃഷ്ണൻ പയ്യന്നൂർ നഗരസഭാ ചെയർമാന്റെ അധ്യക്ഷതയിൽ നിർവ്വഹിച്ചു.

RMSA/ മുൻസിപ്പാലിറ്റിഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ലൈബ്രറി, ആർട്ട്റൂം എന്നിവ യുടെയും ഉദ്ഘാടനം നിർവ്വഹിച്ചിട്ടുണ്ട്. എന്നാൽ നിലവിൽ ക്ലാസ് റും കുറവുള്ളതു കൊണ്ട് ഇവ ക്ലാസ് റൂം ആയി ഉപയോഗിക്കുകയാണ്. സ്കൂൾ കോമ്പൗണ്ടിൽ 1കോടി രൂപയുടെ KIFB ഫണ്ട് ഉപയോഗിച്ച് 9 ക്ലാസുള്ള 3 നില കെട്ടിടനിർമ്മാണം പുരോഗമിക്കുന്നു.പൂർവ്വവിദ്യാർത്ഥികൾ നൽകിയ വാട്ടർടാങ്ക്, ഗ്രീൻബോർഡ് എന്നിവ ഉപയോഗിച്ചുവരുന്നു. ക്ലാസുമുറികളി ലെ ഇലക്ട്രിക് ഉപകരണങ്ങൾ മാറ്റി സ്ഥാപിച്ചിട്ടുണ്ട്.

കുട്ടികൾക്ക് ലഘുഭക്ഷണ/സ്റ്റേഷനറി ഒരുക്കിക്കൊണ്ടുള്ള കോഫീബങ്ക് മുൻസിപ്പാലിറ്റി സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അധ്യക്ഷതയിൽ ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭാ കൗൺസിലർമാർ ‍സംസാരിച്ചു.

അധ്യാപക രക്ഷാകർതൃസമിതിയുടെയും എം.എൽ.എ, തദ്ദേശസ്വയംഭരണസ്ഥാപനം, നാട്ടുകാർ എന്നിവരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് നമ്മുടെ വിദ്യാലയം കേരളത്തിലെ മികച്ചൊരു വിദ്യാലയമായി മാറിയത്. ഏറെ ജനശ്രദ്ധയുള്ള ഈ പൊതു വിദ്യാലയം ആകർഷകമാക്കുക വഴി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർന്നു. ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് നഗരസഭാ ചെയർമാൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ, കൗൺസിലർമാർ, പി.ടി.എ.അംഗങ്ങൾ, മദർ പി.ടി.എ.അംഗങ്ങൾ എന്നിവരുടെ സേവനം എടുത്തു പറയേണ്ടതാണ്.

കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് കുട്ടികളുടെ പ്രശ്നങ്ങൾ പഠിക്കുകയും പരിഹാ രം കാണുകയും മികച്ച നിലവാരത്തിൽത്തന്നെ പഠന സൗകര്യം/ പഠനോപകരണങ്ങൾ സ്കൂളിലും വീട്ടിലും ഒരുക്കുന്നതിൽ MPTA, PTA, കൗൺസിലർമാരുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്.

ചിത്രശാല