ജി.എച്ച്.എസ്.എസ്. കോറോം/അക്ഷരവൃക്ഷം/ഇനിയൊരു പ്രതീക്ഷയായി...

ഇനിയൊരു പ്രതീക്ഷയായി...

പുഞ്ചിരി തൂകി നിൽക്കും ഉഷസ്സിൽ
പൊൻ നിറം പൂശിയ കിണ്ണംപോൽ
കത്തിജ്വലിച്ച നിൻ ആനനം എൻ
ദൃഷ്ടിയിൽ പതിച്ചു.
കിളികൾ തൻ മധുര ഗാനവും
അതു കാതുകേട്ട് മന്ദം ആനന്ദിക്കുന്ന
സുമങ്ങളുമെല്ലാം എത്ര രമ്യം നിൻ വെട്ടത്തിൽ.
മധുര മധു പകരുന്ന മലരിന്റെ മെയ്യിൽ മന്ദം
വന്നിരുന്നു പിയൂഷ കൊതിയന്മാർ.
നിൻ രശ്മിയാം ബാഹു തട്ടി
സ്ഫടികം പോൽ തിളങ്ങി അരുവിയും.
തേങ്ങി നിൽക്കുന്ന അവനിയുടെ വദനം
പുഞ്ചിരിപ്പിച്ച പാരിന്റെ ശ്രേഷ്ടൻ നീ.
ഉച്ച നേരത്ത് ശിരസ്സിനു മീതെ വന്ന് എൻ
നിഴലിനെ ചെറുതാക്കി നീ.
വർഷ മുകിലുകൾ നിൻ നയനം പൊത്തി
ദൃഷ്ഠിക്കു ഭംഗം വരുത്തിയതെന്തിന്,
മുകിൽ നിൻ കാതുകളിലോതിയ കാര്യം
എന്തെന്ന് ചൊല്ലുമോ.
പ്രദോഷ വേളയിൽ ചകോരശുകത്തിൻ
അക്ഷി പോൽ
ചെമ്പട്ടുടുത്തു നിൽക്കവേ,
വിണ്ണിൽ വർണ്ണ ചായക്കൂട്ട്
തട്ടി മറിച്ച് നീ കടന്നു പോയതെങ്ങോ.
എനിക്ക് കൂട്ടായി അന്ധകാരം തന്ന്
അന്ത്യ വിശ്രമം കൊണ്ടവൻ നീ
നിയൊരു മൂകൻ.
ഭൂമിയെ ഇരുട്ടിന്റെ പടവിലേക്ക്
തട്ടിയിട്ടെവിടേക്ക് പോയ്മറഞ്ഞു നീ.

അനുദർശ് ജനൻ
8 A ജി എച്ച് എസ് എസ് കോറോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത