ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/അക്ഷരവൃക്ഷം/കരുതലിന്റെ പാഠം
കരുതലിന്റെ പാഠം
ഈ കൊറോണക്കാലത്തൊരു ദിനം അപ്പുവും അമ്മുവും അത്യാവശ്യ സാധനങ്ങൾ വാ ങ്ങുന്നതിനായി കടയിലെക്ക് നടക്കുകയായിരുന്നു. റോഡാകെ വിജനമായിരുന്നു. ചീറിപ്പായുന്ന വാഹനക്കൂട്ടങ്ങളൊ ആളുകളോ ഒന്നും ഇല്ല. പരിപൂർണമായ നിശബ്ദത. റോഡിൽആകെയുള്ളത് പണ്ടാരോ എറിഞ്ഞിട്ട പളുങ്ങിയ പ്ലാസ്റ്റിക് കുപ്പികളും കീറിപ്പറിഞ്ഞ പ്ലാസ്റ്റിക് ക്കീസുകളും മാത്രമാണ്. അങ്ങനെ നടക്കുന്നതിനിടയിൽ അപ്പു പറഞ്ഞു. " ഈ റോഡിൽ കുപ്പികളൊക്കെ തട്ടിക്കളിക്കാൻ കൊതിയാവുന്നു. ഏതായാലും ഇതിന്റെ നിയന്ത്രണം എന്നിൽ. തന്നെയാണ്." ഇതും പറഞ്ഞ് നടുറോഡിൽ തട്ടിക്കളിക്കാൻ തുടങ്ങി. എന്നാൽ അമ്മുവി നിത് തീരെ ഇഷ്ടമായില്ല. അപ്പുവിനോട് കളിക്കരുതെന്ന് പറഞ്ഞെങ്കിലും അവനത് തീരെ ചെവി കൊണ്ടില്ല. അവൻ പിന്നെയും കുറെ നേരം തട്ടി കളിച്ചു. അതിനിടയിൽ കാല് തെറ്റി മറിഞ്ഞു വീണു. അമ്മു ഓടിയെത്തി. എഴുന്നെൽപ്പിച്ച് ആശ്വസിപ്പിച്ചു. പോരാൻ നേരത്ത് ആ പ്ലാസ്റ്റിക്ക് കുപ്പിയൊക്കെ എടുത്ത് മാലിന്യ പ്പെട്ടിയിലേക്ക് നിക്ഷേപിക്കാമെന്ന് പറഞ്ഞു. എന്നാൽ അപ്പുവിനത് സമ്മതമായില്ല. "എനിക്കാവുകയില്ല , എനിക്കിനിയും കളിക്കണം "ഇതും പറഞ്ഞ് വീണ്ടും കളിക്കാൻ തുടങ്ങിയപ്പോൾ അമ്മു അവനെ തടസപ്പെടുത്തി. അങ്ങനെയവൻ മനസ്സിലാ മനസ്സോടെ മാലിന്യ പ്പെട്ടിയിൽ നിക്ഷേപിച്ചു. ഞാനെന്തിനാ | "അതിൽ തന്നെ നിക്ഷേപിച്ചത് ?" അവൻ അമ്മുവിനൊട് ചോദിച്ചു. "അതൊ, നമ്മൾ അത് അവിടെ തന്നെ ഇട്ടാൽ അതെല്ലാം അടിച്ച് വാരി വൃത്തിയാക്കി കത്തിക്കുമ്പോൾ അവർക്ക് കാൻസർ പോലുള്ള മാരക രോഗങ്ങൾ ഉണ്ടാവും. " അമ്മു അവന് വിശദീകരിച്ചു കൊടുത്തു.. അപ്പോൾ അപ്പുവിന് വീണ്ടും സംശയം. " ഈമാലിന്യ പ്പെട്ടിയിലെ പ്ലാസ്റ്റിക്കുകളും കത്തിക്കുകയില്ലെ.?" അമ്മു പറഞ്ഞു "അല്ല, ഹരിത കർമ സേനക്കാർ വന്ന് അത് പുനരുപയോഗ കേന്ദ്രത്തിലേക്ക് കൊണ്ട് പോവും. " . ഞാൻ നിനക്ക് ഒരു കഥ പറഞ്ഞ് തരാം. അപ്പുറത്തെ ഗ്രാമത്തിൽ സാലി എന്നൊരു സ്ത്രീ ഉണ്ടായിരുന്നു. അവരുടെ പറമ്പിലെ മരങ്ങൾ എല്ലാം വെട്ടിമുറിക്കാനും മുറ്റത്തെ പ്ലാസ്റ്റിക്കുകൾ കത്തിക്കാനും ഒരാളെ ഏർപ്പെടുത്തി. മരം വെട്ടുകാരൻ വന്ന് മരങ്ങളെല്ലാം വെട്ടി മുറിച്ചു. എല്ലാ തണലും പോയി. അടിച്ച് കൂട്ടിയ പ്ലാസ്റ്റിറ്റ് സാധനങ്ങളും കരിയിലകളുമെല്ലാം കത്തിക്കാൻ തുടങ്ങി. ഇതൊന്നും ചെയ്യരുതെന്ന് പലരും അവരൊട് പറഞ്ഞു. പക്ഷെ അവൾ ചെവി കൊണ്ടില്ല" എന്നിട്ടെന്താ ആ സ്ത്രീക്ക് ഉണ്ടായി ? " അപ്പു ആകാംക്ഷയോടെ ചൊദിച്ചു. രണ്ടു വർഷം കഴിഞ്ഞപ്പോഴെക്കും അവൾ കാൻസർ പിടിച്ച് ആശുപത്രിയിൽ ചികിത്സയിലായി. പാവം സാലി. അന്ന് അവരെല്ലാം പറഞ്ഞത് അനുസരിച്ചാൽ എനിക്കീ വിധം വരില്ലായിരുന്നു. അവൾ വേദനയോടെ കരഞ്ഞു. അപ്പുവിന് സാലിയുടെ കഥ കേട്ട് വളരെ സങ്കടമായി.. അവൻ സാധനങ്ങളൊക്കെ വാങ്ങി തിരിച്ചു വരുമ്പോൾ ചേച്ചിയോട് പറഞ്ഞു. "ചേച്ചി , നമുക്ക് വൃത്തിയും ശുചിത്വവും പാലിക്കേണ്ടത് അത്യാവശ്യമാണ് അല്ലേ ?" ചേച്ചിക്കിത് കേട്ടപ്പൊൾ വളരെ സന്താഷമായി. ഈ കോവിഡ് മഹാരോഗത്തിന്റെ കാലത്ത് നാം വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കേണ്ടത് നിർബന്ധമാണ്. കയ്യും കാലും സോപ്പിട്ട് ഇടക്കിടക്ക് കഴുകുക, സാമൂഹ്യ അകലം പാലിക്കുക, പൊതുയിടങ്ങളിൽ തുപ്പാതിരിക്കുക എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ നമ്മൾ പഠിക്കണം. "അതെ, ഇനി മുതൽഞാൻ ഇക്കാര്യങ്ങളെല്ലാം പാലിക്കും. "അപ്പു പറഞ്ഞു.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ