ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/അക്ഷരവൃക്ഷം/ആർക്കോ വേണ്ടി വിരിഞ്ഞ പൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
ആർക്കോ വേണ്ടി വിരിഞ്ഞ പൂവ്

ഒരിക്കൽ ഒരാൾ റോഡരികിലൂടെ നടന്നു പോവുകയായിരുന്നു. അപ്പോൾ ഒരു കൊച്ചുകുട്ടി റോഡരികിലെ വേസ്റ്റ് എടുത്തു കഴിക്കുന്നതായി ശ്രദ്ധയിൽപെട്ടു. പെട്ടന്നുതന്നെ അദ്ദേഹം ആ കുട്ടിയുടെ അടുത്തുചെന്ന് ചോദിച്ചു. "നീ എന്തിനാണ് മോനേ ഈ വേസ്റ്റ് കഴിക്കുന്നത്?” അപ്പോൾ അവൻ പറ‍ഞ്ഞു "എനിക്ക് വിശന്നിട്ടാ..., നാലഞ്ച് ദിവസമായി എന്തെങ്കിലും കഴിച്ചിട്ട്”. അതുകേട്ടപ്പോൾ അയാൾക്ക് വളരെയധികം സങ്കടമായി .

അയാൾ കുട്ടിയേയും കൂട്ടി അടുത്തു കണ്ട ഹോട്ടലിൽ കയറി വയറ് നിറയെ ഭക്ഷണവാങ്ങിച്ചു കൊടുത്തു . എന്നിട്ട് അവന് പുതിയ ഷർട്ടും പാന്റും ഒക്കെ വാങ്ങി അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ട് പോയി.

വീട്ടിലെത്തിയപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയും മക്കളും ചോദിച്ചു "ആരാണിവൻ?” അപ്പോൾ അദ്ദേഹം അവരോട് എല്ലാ കാര്യങ്ങളും പറഞ്ഞു. അത് കേട്ടപ്പോൾ അവർക്ക് വലിയ വിഷമമായി. എന്നിട്ട് അവന് പുതിയ സോപ്പും ടവലും ഒക്കെ കൊടുത്തിട്ട് പറഞ്ഞു മോൻ പോയി കുളിച്ചിട്ട് വാ............., അപ്പോൾ അവൻ പറഞ്ഞു. "ശരി, ചേച്ചി " അദ്ദേഹത്തിന്റെ ഭാര്യ ചിരിച്ചുകൊണ്ടു പറഞ്ഞു," മോൻ എന്നെ അമ്മ എന്ന് വിളിച്ചാൽ മതി”.അത് കേട്ടപ്പോൾ അവന്റെ കണ്ണിൽ നിന്ന് കണ്ണുനീർ ഇറ്റു വീണു. അദ്ദേഹം ചോദിച്ചു "മോൻ എന്തിനാണ് കരയുന്നത് ?" എന്നോടിതുവരെ ആരും ഇത്ര സ്നേഹത്തോടെ പെരുമാറിയിട്ടില്ല" എന്നവൻ പറഞ്ഞു. ഇതു കേട്ടപ്പോൾ അദ്ദേഹത്തിന്റെ മക്കൾ പറഞ്ഞു "സാരമില്ല ഇനി നിനക്കൊപ്പം എന്നും ഞങ്ങളുണ്ടാകും. നീ ഇപ്പോൾ പോയി കുളിക്ക് എന്നിട്ട് നമുക്ക് കളിക്കാം.” ആർക്കോ വേണ്ടി ആ പൂവിന് സ്വർഗ്ഗം തന്നെയായി ആ ഭവനം!!

ഇസ്സസിദ്ദീഖ്
6 ബി ജി.എച്ച്.എസ്.എസ്.കടുങ്ങപുരം
മങ്കട ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ