ജി.എച്ച്.എസ്. വെറ്റിലപ്പാറ/പ്രവർത്തനങ്ങൾ/2026-27
ജൂൺ 1 പ്രവേശനോത്സവം2026
ജി എച്ച് എസ് വെറ്റിലപ്പാറ സ്കുളിൽ ജൂൺ 1 തിങ്കൾ രാവിലെ 9.30 ന് കുട്ടികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ അതി വിപുലാമായി സ്കുൾ പ്രവേശനോത്സവം നടത്തി.എൽ കെജി മുതൽ പത്താം ക്ലാസ് വരേയുളവിദ്യാർത്ഥികളും ജനപ്രതിനിധികളും രക്ഷിതാക്കളും പിടിഎയും ഒരുമിച്ച് ചേർന്ന് പ്രവേശനോത്സവം വിപുലമായി നടത്തുകയുണ്ടായി,പ്രവേശനോത്സവം വെറ്റിലപ്പാറ വാർഡ് മെമ്പർ ഷൈജു വെള്ളാപുഴ ഉദ്ഘാടനം ചെയ്ത പരിപാടി പിടിഎ പ്രസിഡന്റെ് ശ്രി.അബ്ദുൽ റഷിദ് അധ്യക്ഷത വഹിച്ചു ചടങ്ങിന് ഹെഡ്മാസ്റ്ററ്‍ സ്വാഗതം പറയുകയും ചെയ്തു.
പുതുതായി സ്കുളിൽ ചേർന്ന കുട്ടികളെ സ്കുൾ ഗേറ്റ് മുതൽ സന്തോഷത്തോടെ പുക്കൾ നൽകി സ്വിീകരിച്ചു.ശേഷം കുട്ടികളുടെ വിവിധപരിപാടികളും നടന്നു കുടാതെ എല്ലാവർക്കും മധുരവും നൽകി പ്രവേശനോത്സവം അതി ഗംഭീരമായി നടന്നു.
ലോക പരിസ്ഥിതി ദിനം ജൂൺ 5
ലോക പരിസ്ഥിതി ദിനത്തിൻെറ ഭാഗമായി ജി എച്ച് എസ് വെറ്റിലപ്പാറയിൽ പരിസ്ഥിതി ദിനാചരണം കൃതിതയോടെ വിവിധ ക്ലമ്പുകളും,വിദ്യാർത്ഥികളും,അധ്യാപകരും,പിടിഎ,നാട്ടുകാരുടെയും നേതൃത്വത്തിൽ ജുൺ 5 ന് ആചരിച്ചു.
ചങ്ങാതിക്കൊരു തെെ.സ്ക്കുൾ ഹരിത വൽക്കരണം,പരിസ്ഥിതി ദിന ക്വിസ്,പരിസ്ഥിതി ദിന പതിപ്പ് നിർമ്മാണം,ഒപ്പ് മരംഎന്നിങ്ങെനെ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ച.ഹരിത വൽക്കരണം ഭാഗമായി മുഴുവൻ അധ്യാപകരും ഒരുചെടിചട്ടി പദ്ധതിയുടെ ഭാഗമായി സ്കുളിൽ ചെടിയും ചട്ടിയും നൽകി.ഹരിത വൽക്കരണം ഉൽഘാടനം ഊർങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡണ്ട് സജിർ മേത്തലയിൽ നിർവഹിച്ചു. ഹെഡ്മാസ്റ്റർ സയ്യിദ് പൂക്കോയ തങ്ങൾ സ്കുുളിൽ മരം നട്ട് പ്രവർത്തനത്തിന് നേതൃത്വം നൽകി.ചടങ്ങിൽ വെറ്റിലപ്പാറ വാർഡ് മെമ്പർ ഷൈജു വെള്ളാപുഴ പങ്കെടുത്തു സംസാരിച്ചു. തുടർന്ന് കുട്ടികൾ അധ്യാപകരുടെ നേത്യത്വത്തിൽ സ്കുുൾ കോമ്പൗണ്ടിൽ മര തൈകൾ നട്ട്പിടിപ്പിച്ച.തുടർന്ന് എൽ പി ,യു പി ,ഹൈസ്കുുൾ വിദ്യാർത്ഥികൾക്ക് പരിസ്ഥിതി ദിന ക്വിസ് നടത്തി വിജയികൾക്ക് സമമാനം നൽകി പ്രോൽസാഹനം നൽകി.കുട്ടികൾ തയ്യാറാക്കിയ പരിസ്ഥിതി ദിന പതിപ്പ് സീനിയർ അസി. റോജൻ പി ജെ പ്രകാശനം ചെയ്തു.
കൂടാതെ എൽ പി,യു പി ,ഹൈസ്കുൾ വിദ്യാർത്ഥികൾക്കായി പരിസ്തിഥിന ക്വിസ് മൽസരം നടത്തി വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.
പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങൾക്ക് ഹരിത ക്ലമ്പ് കോ ഓർഡിനേറ്റർ ജിനീഷ് മറ്റ് അധ്യാപകരും നേത്യത്വം നൽകി. സീനിയർ അസി. റോജൻ പി ജെ. മുനീർ യാക്കിപറമ്പൻ,അലി അക്ബർ.വിലാസിനി.മിൻസിയ.റെസ്ബിൻ.ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി ഷബീർ സാർ നന്ദി രേഖപ്പെടുത്തി.


ലോക കപ്പ് ഫുട്ബോൾ ആരവം
2026 ലോക കപ്പ് ഫുട്ബോൾ മത്സരത്തിന് മെക്സിക്കോയിൽ പന്ത് ഉരുളുമ്പോൾ ലോകമെങ്ങും ആവേശത്തിമിർപ്പിൽ പുളകം കൊള്ളുകയാണ്.അതിന്റെ സന്താഷത്തിൽ വെറ്റിലപ്പാറ സ്കുളിൽ ഇന്ന് ലോക കപ്പ് ഫാൻസ് മൽസരം സംഘടിപ്പിച്ചു.ഇതിലേക്ക് സെനഗൽ ഫുട്ബോളർ ഹൈദ്രസ് ഫ്രസ്റ്റൈൽ ഷോ നടത്തിയത് കുട്ടികൾക്ക് ആവേശം പകരാൻ സാധിച്ചു.കുടാതെ കുട്ടികൾക്ക് വിവിധ മൽസരംസംഘടിപ്പിച്ചു.ഫാൻസ് ഷോ,ഫാൻസ് ഫുട്ബോൾ ,പെനാൽറ്റി ഷുട്ടൗട് നടത്തുകയും ചെയ്തു.ഇന്ന്2.30 മുതൽ വൈകുന്നേരം 4മണിവരെയാണ് പരിപാടി നടന്നത്.പിടിഎ പ്രസിഡണ്ട്ശ്രി.അബ്ദൽ റഷിദ് അധ്യക്ഷത വഹിച്ച പരിപാടി ഹെഡ്മാസ്റ്റർ റോജൻ സാർ ഉദ്ഘാടനം ചെയ്തുു സ്പോട്സ് അധ്യാപകൻ ആനന്ദ് സാർ പരിപാടികൾക്ക് നേതൃത്വം നൽകി പരിപാടിക്കി സ്റ്റാഫ് സെക്രട്ടറി നന്ദിരേഖപ്പെടുത്തുകയും ചെയ്തു.

