അടുത്ത തലമുറയ്ക്ക് വേണ്ടി
പ്രകൃതി അമ്മയാണ്. അമ്മയെ മാനഭംഗപ്പെ
ടുത്തരുത്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിച്ചാൽ അത് ലോക നാശത്തിന് കാരണമാകും. എല്ലാ ജീവജാലങ്ങൾക്കും ശുദ്ധജലവും, ശുദ്ധവായുവും, ജൈവവൈവിധ്യ ആനുകൂല്യങ്ങളും, ലഭിക്കുവാനുള്ള അവകാശങ്ങളും സ്വാതന്ത്ര്യവുമുണ്ട്. പ്രതീക്ഷ കൈവിടാതെ
മലിനീകരണത്തിനെതിരെ വനനശീകരണത്തിനെതിരെ പ്രവർത്തിക്കുക എന്നതാണ് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കുന്നതിനുള്ള മാർഗ്ഗം. ഭൂമിയെ
സുരക്ഷിതവും ,ഭദ്രമായ ഒരു ആവാസകേന്ദ്രമായി നിലനിർത്തുകയും ,
ഒരു ശീതള ഹരിത കേന്ദ്രമായി മാറ്റി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യുക എന്നുള്ളത് ലോക നീതിയാണ്. നഗരങ്ങളെല്ലാം മലിനീകരണത്തിൻ്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു.കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത്
മലിനീകരണത്തിനും കുടിവെള്ള ക്ഷാമത്തിനും ശുചീകരണത്തിനും പ്രശ്നങ്ങളുണ്ടാക്കുന്നു അതോടൊപ്പം ആരോഗ്യപ്രശ്നങ്ങളും ഉടലെടുക്കുകയും ഒരിക്കലും പരിഹരിക്കപ്പെടാൻ ആകാത്ത രീതിയിൽ ഏറി വരികയും ചെയ്യുന്നു. സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിക്ക്
വികസനം ആവശ്യമാണ്. എന്നാൽ ഈ വികസനം നടപ്പാക്കപ്പെടുന്നത് പലതരത്തിലുള്ള പ്രകൃതിയുടെ നാശത്തിലൂടെയാണ്.അതുകൊണ്ടുതന്നെ പ്രകൃതിയെ ദോഷകരമായി ബാധിക്കാത്ത രീതിയിലായിരിക്കണം വികസനം നടപ്പിലാക്കേണ്ടത് .മനുഷ്യൻ ഇന്ന് സ്വീകരിച്ചുവരുന്ന അനഭിലഷണീയവും , അശാസ്ത്രീയവുമായ വികസന പ്രക്രിയകൾ പ്രകൃതിയുടെ ,ഭൂമിയുടെ തന്നെ നിലനിൽപ്പിന് ഭീഷണിയായി തീർന്നിരിക്കുകയാണ്.കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ ശുദ്ധജല ലഭ്യത കുറവ്ജൈവ വൈവിധ്യ ശോഷണം തുടങ്ങിയഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മൾഇന്ന് അഭിമുഖീകരിക്കുന്നു.ഇന്ത്യയെ പോലുള്ള രാജ്യങ്ങളിൽ വരൾച്ചയും വെള്ളപ്പൊക്കവും മണ്ണൊലിപ്പും വളരെ വലിയ തോതിൽ കൂടിയിരിക്കുകയാണ്. ഇത് നാശോന്മുഖമായ രീതിയിലാണ് നമ്മെ നയിക്കുന്നത്. അതുകൊണ്ട് ഏതു വികസനത്തിൻ്റെ പേരിലായാലും പ്രകൃതിയേയും ഭൂമിയേയും സംരക്ഷിച്ചുകൊണ്ട് ആയിരിക്കണം നമ്മൾ ഓരോരുത്തരും മുന്നോട്ട് വരേണ്ടത്.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|