ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. കൂളിയാട്/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ പ്രവേശനോത്സവം 2026-27

ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം 2026 ജൂൺ 1 നു നടന്നു.കയ്യൂർ ചീമേനി ഗ്രാമപഞ്ചായത് വാർഡ് മെമ്പർ ശ്രീമതി എം പദ്മാവതി ഉത്‌ഘാടനം ചെയ്തു ,പി ടി എ പ്രസിഡന്റ് ശ്രീ ലാൽജിമോൻ അധ്യക്ഷത വഹിച്ചു.സ്കൂൾ എച് എം ശ്രീ ഷൗക്കത്തലി,മദർ പി ടി എ പ്രസിഡന്റ് ശ്രീമതി പ്രിനിത,സ്റ്റാഫ് സെക്രട്ടറി ശ്രീ സുധീർ ,സീനിയർ അസിസ്റ്റന്റ് ശ്രീ മനോജ് ടി തുടങ്ങിയവർ സംസാരിച്ചു.ചെണ്ട മേളത്തിന്റെ അകമ്പടിയോടെ ഘോഷയാത്രയായി പുതിയ കുട്ടികളെ സ്കൂളിലേക്ക് ആനയിച്ചു ,ഫ്ലവർസ് ടി വി മ്യൂസിക്കൽ വൈഫ് ഗ്രാന്റ് ഫിനാലെ ഫെയിം അനഘ രാജഗോപാൽ മുഖ്യാതിഥി ആയി ഗാനങ്ങൾ അവതരിപ്പിച്ചു

സ്കൂൾ കാന്റീൻ ഉത്ഘാടനം ശ്രീ കെ കൃഷ്ണൻ ഓക്ക്ലാവ്,ജില്ലാ പഞ്ചായത് മെമ്പർ നിർവഹിച്ചു.പുതിയതായി നിർമിച്ച ചിൽഡ്രൻസ് പാർക്കിന്റെ ഉത്ഘാടനം കയ്യൂർ ചീമേനി പഞ്ജായത് വൈസ് പ്രസിഡന്റ് ശ്രീ വി വി ജനാർദ്ദനന്റെ അധ്യക്ഷതയിൽ കാസറഗോഡ് ജില്ലാ പഞ്ചായത് സ്ഥിരം സമിതി ചെയർമാൻ ശ്രീ എം മനു നിർവഹിച്ചു .തുടർന്ന് പായസവിതരണവും ഉണ്ടായി.