ജി.എച്ച്.എസ്. ആതവനാട് പരിതി/അക്ഷരവൃക്ഷം/രോഗം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗം

           രോഗം വരാത്ത മനുഷ്യരില്ലിവിടെ

രോഗം കാണാത്ത ദേഹമില്ല

രോഗം എന്ന കാരണം കൊണ്ട്

വേദനയ്ക്കപ്പുറം ‍ഞാൻ മറന്നു

തളിരിട്ട ജീവിത തുമ്പുകളൊടിഞ്ഞു

വിടരുന്ന പൂവിൻ ദളങ്ങളടർന്നു

മുരടിച്ചു പോയ എൻ ജീവിത താളുകൾ

എഴുതിയ വാക്കുകൾ ഞാ൯ മറന്നു

മാഞ്ഞു പോയ എൻ ജീവിത ശാഖകൾ

എന്തിനു തിരുത്തി നീ രോഗമേ...

മിഴികളിൽ നിന്ന് പൊഴിയുന്ന മുത്തിന്ന്

നീയല്ലേ കാരണം രോഗമേ...

ആഴമേറും എൻ നോവുകൾ

മനസ്സിൽ മാറ്റുമോ രോഗമേ നീ....

 

അനഘ.ടി.വി
9 A ജി.എച്ച്.എസ്. ആതവനാട് പരിതി
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത