ജി.എച്ച്. എസ്സ്.എസ്സ് പുതുപ്പാടി/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പുതുപ്പാടി ഗവൺമെൻറ് ഹൈസ്കൂൾ 1974 സപ്തംപര‍് 3ന് പ്രവർത്തനമാരംഭിച്ചത് നാഷനൽഹൈവേ 212ലെ ഇരുപത്തിയഞ്ചാം മൈലിൽപ്രവർത്തിച്ചു കൊണ്ടിരുന്ന ഒരു മദ്രസയിലാണ്. 1974ൽ കേരള സർക്കാര് 110 സ്കൂളുകൾഅനുവദിച്ചതിൽഒന്നാണ് പുതുപ്പാടി ഗവൺമെൻറ് ഹൈസ്കൂള്. കോഴിക്കോട് ജില്ലയിലെ പുതുപ്പാടി പഞ്ചായത്തിലെ പഞ്ചായത്ത് ബസാറിലാണ് ഹൈസ്കൂൾസ്ഥിതി ചെയ്യുന്നത് .1974 സപ്തംപർ 4 ന് താമരശ്ശേരി ഗവൺമെൻറ് ഹൈസ്കൂൾഹെഡ്മാസ്റ്ററായ ശ്രീ ചന്ദ്രശേഖരൻനായർ, സി.വി. കുഞ്ഞുമോൻഎന്നകുട്ടിയെ ചേർത്തുകോ ണ്ടാണ് പ്രവർത്തനമാരംഭിച്ചത്.കേവലം 96 കുട്ടികളുമായാണ് ആദ്യബാച്ച് ആരംഭിച്ചത്.1976 ലാണ് മദ്രസയിൽനിന്നംഇപ്പോൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് സ്കൂൾ മാറിയത്. സ്കൂളിന് സുരക്ഷിതമായ കെട്ടിടമില്ലാത്തതുകൊണ്ട് ആദ്യബാച്ച് എസ്.എസ്.എൽസി പരീക്ഷ താമരശ്ശേരി ഗവൺമെൻറ് ഹൈസ്കൂളിലാണ് നടത്തിയത്. മുൻമന്ത്രിമാരായപി.പി. ഉമ്മർകോയ, സിറിയക് ജോൺഎന്നിവർസ്കൂളിന്റെ പുരോഗതിക്ക് വേണ്ടി സേവനം ചെയ്തവരാണ്. ഇപ്പോൾഉറപ്പുള്ള 5 കോൺക്രീറ്റ് കെട്ടിടങ്ങളിലായി മുപ്പത്തിയഞ്ചോളം മുറികളിലായിട്ടാണ് സ്കൂൾപ്രവർത്തിക്കുന്നത്. സ്കുളിന്റെ ഹയർസെക്കണ്ടറി വിഭാഗം ഹൈസ്കൂളിൽനിന്നും രണ്ട് കിലോമീറ്റർഅകലെ 'ചമ്മരംപറ്റ' എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.