ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/സയൻസ് ക്ലബ്ബ്/2024-25
| Home | 2025-26 |
ആകാശ വിസ്മയം

കൊടുവള്ളി: കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ലുനെറ്റ് 24 എന്ന പേരിൽ 2024 ജൂലൈ 19 ആം തീയതി മുതൽ 26 തീയതി വരെ ചാന്ദ്ര വാരാഘോഷമായാണ് പരിപാടികൾ നടന്നത് .ചാന്ദ്രദിന സന്ദേശം ,ബഹിരാകാശ ക്വിസ് ,ആകാശ വിസ്മയക്കാഴ്ച, പതിപ്പ് നിർമ്മാണം ,എൻെറ അമ്പിളിമാമൻ സംഘഗാനം, പ്ലാനറ്റേറിയം സന്ദർശനം ,തുടങ്ങി വിവിധ പരിപാടികൾ ചാന്ദ്ര വാരാഘോഷത്തോടനുബന്ധിച്ച് നടന്നു . സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ സയൻസ് അധ്യാപകരാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. ആകാശ വിസ്മയ കാഴ്ചകൾ ഒരുക്കാൻ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പങ്കാളിത്തവും ഉണ്ടായിരുന്നു.
സി ഡബ്ല്യു ആർ ഡി എം സന്ദർശനം
കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സയൻസ് ക്ലബ് വിദ്യാർത്ഥികൾ 29.01.2025 ന് സി ഡബ്ല്യു ആർ ഡി എം സന്ദർശനം നടത്തി. വിദ്യാർത്ഥികൾക്കായി സെമിനാറു
കൾ, ശാസ്ത്ര വിഷയങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ, ലാബ് സന്ദർശനം, ആധുനിക കൃഷി രീതികൾ പരിചയപ്പെടുത്തൽ എന്നിവ നടന്നു.ശാസ്ത്രാധ്യാപകരായ ഡോ.സതീഷ് കെ, ഷിജിന എൻ എന്നിവ ർ പഠനയാത്രയ്ക്ക് നേതൃത്വം നൽകി.