ജി.എച്ച്. എസ്സ്.എസ്സ് അവിടനല്ലൂർ/അക്ഷരവൃക്ഷം/പ്രകൃതി സൗന്ദര്യം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി സൗന്ദര്യം

പൂനിലാവിൽ നിറമുള്ള പൂമൊട്ടുകളേ
നിങ്ങളെ കാണുന്നു ഞാൻ നിത്യം
നിങ്ങൾ തൻ ചാരുതയിൽ തന്നെ കാണുന്നു
പൂമൊട്ടു പോലുള്ള കുഞ്ഞി താരകളേ
പുൽകിയുണർത്തിയ വാനവും കാണുന്നു
താരകൾ വാനിൽ മാറിൽ പുൽകീടവേ
ഉണർന്നു ഞാൻ നിന്നെ ചാരി നിൽക്കവേ
പൂവിൻ സൗന്ദര്യമൂറും സന്ധ്യാ ശ്രീയിൽ
നിന്നെ ഞാനോർക്കവേ
താളം പിടിച്ചു നിൽക്കും പ്രകൃതിയോ
എൻ മുന്നിൽ ഉജജ്യലമായ്‌ നിന്നീടുന്നു
 

ആദിയ
VI B ജി.എച്ച്. എസ്സ്.എസ്സ് അവിടനല്ലൂർ
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത