ജി.എച്ച്. എസ്.എസ് രാജാക്കാട്/അക്ഷരവൃക്ഷം/ജാഗ്രത
ജാഗ്രത
എനിക്ക് ഇന്ന് ആശങ്ക ഏറ്റവും കൂടുതലുള്ള ഒരു വിഭാഗമാണ് പ്രവാസികൾ. അവിടുത്തെ ഓരോ വാർത്തയും ഞാൻ വളരെ വേവലാതിയോടെ ആണ് കേൾക്കുന്നത്. കാരണം എന്റെ പിതാവ് ഒരു പ്രവാസിയാണ്. ഒമാനിൽ എല്ലാവരും ലോക്ഡൗണിൽ ആണെങ്കിലും അദ്ദേഹത്തിന്റേത് അവശ്യ സർവീസ് പരിധിയിൽ വരുന്നത് ആയതുകൊണ്ട് പോകണം. കഴിഞ്ഞദിവസം അദ്ദേഹത്തിന്റെ അർബാബിന്റെ മൂന്നു മക്കൾക്ക് കൊറോണ സ്ഥിരീകരിച്ചതായി പറയുകയുണ്ടായി. അതിനടുത്താണ് വാപ്പച്ചിക്ക് ജോലി. വല്ലാതെ പേടി തോന്നുന്നുണ്ട്. എങ്കിലും പേടിക്കാതെ വേണ്ട മുൻകരുതലുകൾ എല്ലാം എടുത്ത് ജാഗ്രതയോടെ ഇരിക്കാൻ ഞാൻ പറഞ്ഞിട്ടുണ്ട്. ഒരു കയറ്റം ഉണ്ടെങ്കിൽ ഒരു ഇറക്കവും ഉണ്ടെന്ന് പറയുമ്പോലെ ഭീതിതമായ ഈ നാളുകൾക്കപ്പുറം സന്തോഷകരമായ ഒരു നാളെയെ നമുക്ക് പ്രതീക്ഷിക്കാം നമ്മുടെ രാജ്യത്തെ അല്ല, ലോകത്തെ പഴയ അവസ്ഥയിലേക്ക് പോരാ, അതിലും മെച്ചമായ അവസ്ഥയിലേക്ക് തിരികെ എത്തിക്കാൻ ഭയരഹിതമായ സന്തോഷത്തിന്റെ നാളേക്കായി നമുക്ക് ഒരുമിച്ച് പോരാടാം. കൈകൾ കഴുകാം. മുഖാവരണം ധരിക്കാം. സാമൂഹ്യ അവലം പാലിക്കാം. ലോകനന്മയ്ക്കായി...
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അടിമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അടിമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം