ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/അക്ഷരവൃക്ഷം/ പുനർജ്ജനി
പുനർജ്ജനി
" ഞാൻ രാജീവ്; പാലക്കാട്ടെ ഒരു ചെറിയ നാട്ടിൻപുറത്തുകാരൻ. ജോലി വിദേശത്താണ്. നല്ല ശമ്പളം, നല്ല ജീവിതം. മൂന്നു മാസം മുൻപത്തെ കഥയാണ്. അന്ന് ഞാൻ ജോലി സ്ഥലത്താണ്. ഭാര്യ രമ പൂർണ്ണ ഗർഭിണിയാണ്. നാട്ടിൽ പോകണമെന്നുണ്ടായിരുന്നെങ്കിലും live കിട്ടിയില്ല. ഒരാഴ്ച കഴിഞ്ഞപ്പോൾ നാട്ടി നിന്നും വിളി വന്നു. അമ്മയാണ് ,"മോനേ, രമ പ്രസവിച്ചു. പെൺകുട്ടിയാ." കൂടുതൽ എന്തെങ്കിലും പറയുന്നതിനു മുമ്പേ സിഗ്നൽ കട്ടായി . സന്തോഷത്തേക്കാളേറെ ലീവ് കിട്ടുമോ എന്ന ഭയമായി. ഞാൻ ഞങ്ങളുടെ മേലധികാരിയെ കണ്ടു കാര്യം പറഞ്ഞു. മലയാളിയായ അദ്ദേഹം യാത്രയ്ക്കു വേണ്ട ഒരുക്കങ്ങളെല്ലാം ചെയ്തു തന്നു. കടപ്പാടോടെ ഞാൻ പുറത്തേക്കിറങ്ങി. ഞാൻ താമസിക്കുന്ന കെട്ടിടത്തിലെ സെക്യൂരിറ്റി ക്ക് കോവിഡ്- 19 സ്ഥിരീകരിച്ച വിവരം എന്നെ ആശങ്കയിലാഴ്ത്തി. പ്രിയപ്പെട്ടവർക്ക് രോഗം സമ്മാനിക്കാൻ ഞാൻ ആഗ്രഹിച്ചില്ല. ആദ്യ കോവിഡ് ടെസ്റ്റ് നെഗറ്റീവായതിനാൽ എന്നെ നാട്ടിലേക്ക് പോകാൻ അനുവദിച്ചു. യാത്രയ്ക്ക് തലേ ദിവസം സാധനങ്ങൾ പാക്ക് ചെയ്യുന്നതിനിടെ പലതും മനസിലൂടെ മിന്നി മറഞ്ഞു. ഉടനെ നാട്ടിലേക്കു വിളിച്ചു. അനുജനോട് airport നടുത്ത് കാർ നിർത്തിയിടാൻ ആവശ്യപ്പെട്ടു. ചേട്ടനെ സ്വീകരിക്കാൻ വരാമെന്ന അവന്റ നിർദ്ദേശം ഞാൻ നിഷേധിച്ചു. ഗുരുവായൂരപ്പനെ മനസിൽ ധ്യാനിച്ച് അടുത്ത ദിവസം plane കയറി. ആരെയും കാത്തു നിൽക്കാതെ പരിചയക്കാരനായ airport staff എറിഞ്ഞു തന്ന key ക്യാച്ച് ചെയ്ത് ധൃതിയിൽ കാറോടിച്ച് വീട്ടിലേക്ക് പോയി. ആറു മാസമായി കാണാതിരുന്ന വീടും പുരയിടവും എന്നെ മാടി വിളിച്ചു. എന്നാൽ ഞാൻപെട്ടികളുമെടുത്ത് ഔട്ട്സിലേക്ക് വേഗത്തിൽ നടന്നു. ശേഷം രമയെ ഫോണിൽ വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചു. അവൾ കട്ട സപ്പോർട്ട്. നേഴ്സായ അവൾ സപ്പോർട്ട് ചെയ്യുമെന്ന് എനിക്ക് ഉറപ്പായിരുന്നു. സാധനങ്ങൾ വാതിൽക്കൽ എത്തിച്ചു നൽകാമെന്നും അവൾ പറഞ്ഞു. പിന്നെ സർക്കാർ അധികൃതരെ അറിയിച്ചു. അവരുടെ നിർദ്ദേശപ്രകാരം ' room alone' വാസം തുടങ്ങി. രമയുടെ Video Call ലൂടെ ഞാൻ എന്റെ കുഞ്ഞിനെ കണ്ടു. തുണിയലക്കലും പാത്രം കഴുകലും പുത്തരി അല്ലാത്തതിനാൽ ബുദ്ധിമുട്ടില്ലാതെ കഴിഞ്ഞു. എന്നാൽ തീവണ്ടി സിനിമയിൽ സിഗരറ്റ് കിട്ടാത്തപ്പോഴുള്ള ബിനീഷിന്റെ അവസ്ഥ ആയിരുന്നു എന്റേത്. 'Exovert' ആയ ഞാൻ ആ ദിവസങ്ങളിൽ കവിതയെഴുത്ത് നേരം പോക്കാക്കി. പതിനെട്ടാം ദിവസം കലശലായ തലവേദന പിറകെ ഛർദ്ദിയും. ദിശ നമ്പറിൽ വിളിച്ചു. അവർ എന്നെ സ്ട്രെച്ചറിൽ കിടത്തി കൊണ്ടു പോകുമ്പോഴായിരുന്നു രമ അറിഞ്ഞത് എനിക്ക് കോവിഡ് ലക്ഷണങ്ങൾ ഉണ്ടെന്ന് അവളെ ഞാൻ ഒന്നും അറിയിച്ചിരുന്നില്ല. വഴിക്കു വെച്ച് ഞാൻ ബോധംകെട്ടു . ബോധം വന്നപ്പോൾ ഞാൻ വെൻറിലേറ്ററിലായിരുന്നു. ശരീരമാകെ വേദന, തലവേദന, ശ്വാസതടസം . എന്റെ കിടക്കയ്ക്കരികിൽ മരണം കാത്തിരിക്കുന്നതായി തോന്നി. പതിനഞ്ചു ദിവസത്തെ ചികിത്സയ്ക്കു ശേഷം ഒടുവിൽ രോഗശമനം. ആശുപത്രിയിലെ നേഴ്സുമാർ എനിക്ക് മാലാഖമാരായി. അവരെന്നെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി. നാട്ടിലെത്തിയിട്ട് രണ്ട് മാസം തികയുന്ന അന്നായിരുന്നു എന്റെ ഉയർത്തെഴുന്നേൽപ്പ്. ആശുപത്രി ജീവനക്കാർ എന്നെ സ്നേഹത്തോടെ യാത്രയാക്കി. വേവുവോളം കാത്ത ഞാൻ ആറുവോളം കാക്കാനും തയാറായിരുന്നു. ഇരുപത്തി ഒന്നു ദിവസം അണുവിമുക്തമായ ഔട്ട് ഹൗസിൽ വീണ്ടും ഏകാന്തവാസം. ഒടുവിലത്തെ കോവിഡ് ടെസ്റ്റും നെഗറ്റീവ്. പതിയെ ഞാൻ വീട്ടിൽ കയറി. രമയുടെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണീർ തുടച്ച് അവളെ ഞാൻ ചേർത്തു പിടിച്ചു. എന്റെ കുഞ്ഞിനെ ഞാൻ ആദ്യമായി കണ്ടു. " കണ്ണിൽ ' തങ്ങി നിന്ന കണ്ണീർ തുടച്ചു കൊണ്ട് രാജീവ് live അവസാനിപ്പിക്കുകയായി. " എനിക്കു വേണ്ടി പ്രാർത്ഥിച്ച ഏവർക്കും നന്ദി. നാം ഈ മഹാമാരിയെ പിടിച്ചു കെട്ടും ഉറപ്പ് മനസുകൾ മാത്രം അടുപ്പിച്ച് നമുക്ക് ഒന്നാവാം. " Stay Home , Stay safe ' |
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചിറ്റാരിക്കാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചിറ്റാരിക്കാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കാസർഗോഡ് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ