ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/അക്ഷരവൃക്ഷം/ കൊറോണ ലോക്ക് ഡൌൺ ജീവിതം, ചിന്തകൾ
കൊറോണ ലോക്ക് ഡൌൺ ജീവിതം, ചിന്തകൾ പെട്ടെന്നുണ്ടായ സ്കൂൾ അവധി അത് വല്ലാതെ വിഷമിപ്പിക്കുന്നതായിരുന്നു, കൂട്ടുകാരോടൊത്തുള്ള സന്തോഷനിമിഷങ്ങൾ ആസ്വദിക്കാൻ പറ്റിയില്ല അദ്യാപകരോടൊത്തുള്ള ഫോട്ടോ എടുക്കാൻ പറ്റിയില്ല, അങ്ങനെ ആകെ വിഷമം, പക്ഷെ ഈ പെട്ടെന്നുള്ള സങ്കടങ്ങൾക്കും, സ്കൂൾ അവധിക്കും കാരണം ചൈനയിൽ നിന്നും വന്ന covid 19എന്നാ ഭീകര വൈറസ് ആണെന്നറിഞ്ഞതിൽ പേടിയും തോന്നി, ലോകത്താകമാനം പടർന്നു പന്തലിച്ചുകൊണ്ടിരിക്കയാണ് ഈ ഭീകരൻ, ഈ സമയത് ഞാൻ ഓർക്കുന്നത് മറ്റൊന്നുമല്ല പരിസരപഠനം ക്ലാസ്സിൽ പഠിച്ച ശുചിത്വ ശീലങ്ങളെ പറ്റിയാണ്, കൈകൾ സോപ്പിട്ടു കഴുകണം, ഭക്ഷണത്തിനു മുന്നേയും പിന്നെയും, പക്ഷെ കൊറോണയെ ഓടിക്കാൻ തുടരെ thudare കൈ കഴുകണം, അകലം പാലിക്കുന്നതിന് വേണ്ടിയുള്ള ലോക്ക് ഡൌൺ തീർത്തും എല്ലാവരെയും വലച്ചു, ആശുപത്രികളിൽ പോകുമ്പോൾ ഡോക്ടർമാരും നഴ്സുമാരും മാസ്ക് ഇടുന്നതെന്തിനെന്നു മനസ്സിലായത് ഈ കൊറോണ കാലത്താണ്, ഹോട്ടൽ ഭക്ഷണം ഇഷ്ടപ്പെട്ടതിനു പകരം വീട്ടിലെ രുചികളാണ് എല്ലാവര്ക്കും പ്രിയം, അമ്പലങ്ങളിലും ആരാധനാലയങ്ങളിലും പോകാതെ ദൈവങ്ങളെ പ്രാർത്ഥിക്കാമെന്നു മനസ്സിലാക്കി, അതൊക്കെ പോട്ടെ ഈ പ്രാവശ്യത്തെ വിഷു പടക്കങ്ങളുടെ ശബ്ദങ്ങൾ ഇല്ലാത്തതായിരുന്നു, ആഘോഷത്തിന്റെ മാറ്റ് ഒരുപാട് കുറഞ്ഞു, കല്യാണങ്ങൾ ആര്ഭാടങ്ങളില്ലാതെ ആയി, വാഹനാപകടങ്ങൾ കുറഞ്ഞു, പ്രകൃതി മലിനീകരണം പകുതിയിലധികവും കുറഞ്ഞു, നല്ല വായു ശ്വസിക്കാൻ പറ്റി, ഭക്ഷണത്തിനായി നാട്ടു വിഭവങ്ങൾ ശേഖരിക്കാനും, മറ്റുള്ളവരുമായി സഹകരിയ്ക്കാനും thudangi അങ്ങനെ പല പല നല്ലകാര്യങ്ങളും കൊറോണ കാലത് കണ്ടുകൊണ്ടിരിക്കുന്ന, കേട്ടുകൊണ്ടിരിക്കുന്ന കാഴ്ചകളാണ്, ചിലപ്പോൾ മനുഷ്യവംശത്തിന്റെ തിന്മകൾ നീക്കാൻ കൂടിയാവാം ഈ വൈറസ് വന്നത്, നമുക്കും വീട്ടിലിരിക്കാം സുരക്ഷിതരാവാം തിരിച്ചുപിടിക്കാം നല്ലൊരു നാടിനെ തുരത്താം കൊറോണയെ
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചിറ്റാരിക്കാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചിറ്റാരിക്കാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം