ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രൈമറി വിഭാഗത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളിൽ 14 ഡിവിഷനുകളും 5 മുതൽ 7വരെ ക്ലാസ്സുകളിലായി 14 ഡിവിഷനുകളും ഉണ്ട്. ആകെ 28ഡിവിഷനുകൾ. പ്രൈമറി വിഭാഗത്തിൽ ആകെ 32 അധ്യാപകർ ജോലി ചെയ്യുന്മുണ്ട്. കുട്ടികളുടെ പഠനപ്രവർത്തനങ്ങൾക്കപ്പുറം കുട്ടികളുടെ സർഗാത്മകായ കഴിവുകൾ വികസിപ്പിക്കാനുള്ള പല പ്രവർത്തനങ്ങളും പ്രൈമറി വിഭാഗത്തിൽ നടപ്പാക്കി വരുന്നു. പ്രൈമറിക്കായി ആധുനിക രീതിയിൽ സജ്ജീകരിച്ച കമ്പ്യൂട്ടർ ലാബ് സജ്ജീകരിച്ചിട്ടുണ്ട്. ക്ലാസ്സ് ലൈബ്രറികൾ ഓരോ ക്ലാസ്സിലും ഉണ്ട്.

പ്രൈമറി വിഭാഗം അധ്യാപകർ 2021-22
ക്രമ നമ്പർ പേര് ഡെസിഗ്നേഷൻ ക്രമ നമ്പർ പേര് ഡെസിഗ്നേഷൻ
1 ഹരിനാരായണൻ പി ഫുൾ ടൈം ഹിന്ദി 17 പ്രമോദ് എം വി പി ‍ഡി ടീച്ചർ(സീനിയർ ഗ്രേഡ്)
2 നാരായണൻ എമ്പ്രാന്തിരി എം ജുനിയർ ഹിന്ദി ടീച്ചർ 18 പ്രസന്ന കെ പി ‍ഡി ടീച്ചർ(സീനിയർ ഗ്രേഡ്)
3 രേഷ്മ കെ വി എൽ പി എസ് എ 19 രജനി പി വി പി ‍ഡി ടീച്ചർ(സീനിയർ ഗ്രേഡ്)
4 ലൈല ടി വി പി ഡി ടീച്ചർ(സെലക്ഷൻ ഗ്രേഡ്) 20 സീത കെ കെ പി ‍ഡി ടീച്ചർ(സീനിയർ ഗ്രേഡ്)
5 സറീന ബീബി പി പി ഡി ടീച്ചർ(സെലക്ഷൻ ഗ്രേഡ്) 21 സൗമിനി ഒ പി ‍ഡി ടീച്ചർ(സീനിയർ ഗ്രേഡ്)
6 ഷാന്റി കെ ജെ പി ഡി ടീച്ചർ(സെലക്ഷൻ ഗ്രേഡ്) 22 ശ്രീജ ടി വി പി ‍ഡി ടീച്ചർ(സീനിയർ ഗ്രേഡ്)
7 സ്വപ്ന കെ പി ഡി ടീച്ചർ(സെലക്ഷൻ ഗ്രേഡ്) 23 സുധ ടി പി ‍ഡി ടീച്ചർ(സീനിയർ ഗ്രേഡ്)
8 വിജയലക്ഷ്മി പി പി ഡി ടീച്ചർ(സെലക്ഷൻ ഗ്രേഡ്) 24 സുധീർ കുമാർ ടി വി പി ‍ഡി ടീച്ചർ(സീനിയർ ഗ്രേഡ്)
9 അനീഷ് കുമാർ പി പി ‍ഡി ടീച്ചർ(സീനീയർ ഗ്രേഡ് 25 ശ്രീജ ടി വി പി ‍ഡി ടീച്ചർ(സീനിയർ ഗ്രേഡ്)
10 അനിൽ കുമാർ കെ വി പി ‍ഡി ടീച്ചർ(സീനിയർ ഗ്രേഡ്) 26 ത്രിവേണി വി പി ‍ഡി ടീച്ചർ(സീനിയർ ഗ്രേഡ്)
11 ചിത്ര കെ ടി പി ‍ഡി ടീച്ചർ(സീനിയർ ഗ്രേഡ്) 27 ഉഷ എ പി ‍ഡി ടീച്ചർ(സീനിയർ ഗ്രേഡ്)
12 ദീപ പി വി പി ‍ഡി ടീച്ചർ(സീനിയർ ഗ്രേഡ്) 28 വിനീത കെ പി ‍ഡി ടീച്ചർ(സീനിയർ ഗ്രേഡ്)
13 ഹേമ വി പി പി ‍ഡി ടീച്ചർ(സീനിയർ ഗ്രേഡ്) 29 യശോദ പി പി ‍ഡി ടീച്ചർ(സീനിയർ ഗ്രേഡ്)
14 മന്ജുഷ കെ പി ‍ഡി ടീച്ചർ(സീനിയർ ഗ്രേഡ്) 30 റുഖിയ പി ജൂനിയർ അറബിക് ടീച്ചർ
15 നാരായണൻ കുണ്ടത്തിൽ പി ‍ഡി ടീച്ചർ(സീനിയർ ഗ്രേഡ്) 31 തങ്കമണി പി പി പി ഇ ടി (സിനിയർ ഗ്രേഡ്)
16 നിർമല എ വി പി ‍ഡി ടീച്ചർ(സീനിയർ ഗ്രേഡ്) 32 ലിമ്യ വി കെ യു പി എസ് എ

ഊണിന്റെ മേളം 2019

ഊണിന്റെ മേളം എന്ന പാഠഭാഗവുമായി ബന്ധപെട്ട് കുട്ടികൾ ക്ലാസ്സ് മുറിയിൽ സദ്യയൊരുക്കി. വീടുകളിൽ നിന്ന് തയ്യാറാക്കി കൊണ്ടുവന്ന വിഭവങ്ങളും പഴം പപ്പടം, പായസം എന്നിവയും സദ്യയ്ക്ക് മാറ്റ് കൂട്ടി. കൂടാതെ നന്നായി വളരാൻ എന്ന പാഠഭാഗവുമായി ബന്ധപെട്ട് പലഹാര പ്രദർശനവും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ കെ ഗോവർദ്ധനൻ, ഹെഡ്മാസ്റ്രർ പി വിജയൻ , വിജയലക്ഷ്മി, സറീന ബിവി, ഹേമ , യശോദ , ശ്രീജ, ചിത്ര എന്നിവർ നേത‍ൃത്വം നല്കി.

പലഹാരമേള 2019

എൽ പി വിദ്യാർത്ഥികൾ അവർക്ക് പഠിക്കാനുള്ള നന്നായി വളരാൻ എന്ന പാഠഭാഗവുമായി ബന്ധപെട്ട് നടത്തിയ പലഹാരമേള

ശാസ്ത്രകൗതുകം 2019

എൽ പി ക്ലാസ്സുകളിലെ കുട്ടികളുടെ ശാസ്ത്രപരീക്ഷണങ്ങൾ ഉൾപെടുത്തി നടത്തിയ ശാസ്ത്രകൗതുകത്തിൽ നിന്ന്

എൽ പി കുട്ടികൾക്ക് നടത്തിയ വാട്ടർ കളർ മത്സരത്തിൽ നിന്ന്

ക്ലാസ്സ് ലൈബ്രറി

യൂ പി വിഭാഗം കുട്ടികള‍ ക്ലാസ്സുകളിൽ ആരംഭിച്ച ലൈബ്രറി. ഇതിലേക്കുള്ള പുസ്തകങ്ങൾ കുട്ടികൾ തന്നെ സംഭാവന ചെയ്യുന്നു. പിറന്നാൾ സമ്മാനമായി കുട്ടികൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുന്ന പുസ്തകങ്ങൾ ഉപയോഗിച്ചാണ് ക്ലാസ്സ് ലൈബ്രറികൾ പ്രവർത്തിക്കുന്നത്.

ഒ എൻ വി അനുസ്മരണം 2020

ബോധവൽക്കരണ ക്ലാസ്സ്

ഈ വർഷം എൽ എസ് എസ്, യു എസ് എസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സുധീർകുമാർ പി വി ക്ലാസ്സ് കൈകാര്യം ചെയ്തു. സ്കൂളിൽ കുട്ടികൾക്ക് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനായി പ്രത്യേകം കോച്ചിങ്ങ് ക്ലാസ്സുകളും മാതൃകാ പരീക്ഷകളും നടന്ന് വരുന്നുണ്ട്.

ശിശുദിനം2021

സോഷ്യൽ സയൻസ് ക്ലബ്ബ് ശിശുദിനത്തോട് അനുബന്ധിച്ച് കുട്ടികൾക്കായി ശിശുദിന ഗാനാലാപനം, പ്രസംഗം, റോസാപ്പൂ നിർമ്മാണം, നെഹ്റു തൊപ്പി നിർമ്മാണം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.