ജി.എച്ച്. എസ്. എസ്. കൊട്ടോടി /ജെ.ആർ.സി
ജെ.ആർ.സി - ജൂനിയർ റെഡ് ക്രോസ്സ്
കുട്ടികളിൽ സേവനസന്നദ്ധത വളർത്തുന്നതിനും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2016-17 അദ്ധ്യയനവർഷം ജെ.ആർ.സി യൂണിറ്റ് ആരംഭിച്ചു.14 കുട്ടികൾ ആണ് രൂപീകരിച്ചപ്പോൾ യൂണിറ്റിൽ ഉണ്ടായിരുന്നത്.അതിന് ശേഷം 20 കുട്ടികളെ വീതം ഓരോ വർഷവും ചേർത്തു വരുന്നു.
യൂണിറ്റ് രൂപീകരണം
പരിസര ശുചീകരണം
സേവന പ്രവർത്തനങ്ങളുടെ ഭാഗമായി ജൂനിയർ റെഡ് ക്രോസ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ പരിസരവും കൊട്ടോടി പുഴയുടെ പരിസരവും ശുചീകരിച്ചു.ജെ.ആർ.സി കൗൺസലർ പ്രശാന്ത്.പി.ജി.നേതൃത്വം നൽകി.പി.ടി.എ പ്രസിഡണ്ട് ബി.അബ്ദുള്ള മറ്റ് അധ്യാപകർ പ്രവർത്തനങ്ങളിൽ പങ്കാളികളായി
2017 ഹോസ്ദുർഗ്ഗ് ഉപ ജില്ലാതല ക്യാമ്പ്
2017 - 18 വർഷത്തെ ഹോസ്ദുർഗ്ഗ് ഉപജില്ലാതല ക്യാമ്പ് വളരെ മികച്ചരീതിയിൽ സംഘടിപ്പിക്കാൻ സ്കൂളിനായി.മലയോര മേഖലയിലെ സ്കൂളുകളിൽ നിന്നുള്ള ജെ.ആർ.സി കേഡറ്റുകളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ ക്യാമ്പ് വളരെ ശ്രദ്ധേയമായി.ക്യാമ്പിന്റെ ഭാഗമായി കേഡറ്റുകൾ കൊട്ടോടി പുഴ സന്ദർശിച്ചു.പലകുട്ടികൾക്കും പുഴയെ അറിയൽ ആദ്യ അനുഭവമായിരുന്നു.ശാസ്ത്രാദ്ധ്യാപകൻ എ.എം. കൃഷ്ണൻ പുഴയെക്കുറിച്ചും പുഴസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ക്ലാസ്സെടുത്തു.കേഡറ്റുകളും അധ്യാപകരും നാട്ടുകാരും പുഴ സംരക്ഷണ പ്രതിജ്ഞയെടുത്തു.
പുഴയെ അറിയാൻ
2018 ജൂൺ 5 പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങൾക്ക് ജെ.ആർ.സി കൊട്ടോടി യൂണിറ്റും തുടക്കം കുറിച്ചു.400ഓളം തേൻവരിക്ക പ്ലാവിൻ തൈകൾ വിതരണത്തിനായി മുളപ്പിച്ചെടുത്തു.ഹൈസ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും പരിസ്ഥിതി ദിനത്തിൽ തൈകൾ കള്ളാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിതരണം ചെയ്തു.വിതരണോദ്ഘാടനം കുമാരി കൃഷ്ണേന്ദുവിന് നൽകിക്കൊണ്ട് നിർവഹിച്ചു.
പ്രളയ ദുരിത ബാധിതർക്ക് ഒരു കൈത്താങ്ങ്
ജെ.ആർ.സി യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രളയ ദുരിത ബാധിതരെ സഹായിക്കുന്നതിനായി ദുരിതാശ്വാസ നിധി സമാഹരണം നടത്തി.നാട്ടുകാരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും കുറഞ്ഞസമയം കൊണ്ട് സമാഹരിച്ച 11500/- രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.ജെ.ആർ.സി കൗൺസലർ പ്രശാന്ത്.പി.ജി.നേതൃത്വം നൽകി.