ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/ ഒരു കൊറോണ കഥ

ഒരു കൊറോണ കഥ
കൊറോണ എന്ന വൈറസ് നമ്മെളെയെല്ലാരെയും വീടുകളിൽ ബന്ധനസ്ഥരാക്കിയിരിക്കുകയാണ് ഈ ബന്ധനത്തെ ഭേദിച്ചുകൊണ്ട് പുറത്ത് വരേണ്ടത് നമ്മുടെ എല്ലാവരുടെയും ആവശ്യമാണ് അതിന് വേണ്ടി നാം പാലിക്കേണ്ട ചില നിർദേശങ്ങളാണ് ഈ കഥയിലൂടെ പറയാൻ ശ്രമിക്കുന്നത് ,,,,

25 വയസുകാരിയായ കരോളിൻ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിലെ എംപ്ലോയ്‌ ആണ്. അവളുടെ അച്ഛനും മുത്തശ്ശനും ചൈനയിൽ ചെറുകിട വ്യവസായം ചെയ്തു പോരുകയായിരുന്നു. അവളുടെ മുത്തശ്ശൻ മാംസാഹാരപ്രിയനായിരുന്നു. വവ്വാലിന്റെ മാംസം അദ്ദേഹത്തിന് വളരെ ഇഷ്ടമായിരുന്നു. എല്ലാവിധ മാംസങ്ങളും വിൽകപ്പെട്ടിരുന്ന ചൈനയിലെ വലിയൊരു മാർക്കറ്റ് ആയിരുന്നു, ഹുനാൻ. ഇവിടെ നായ, വവ്വാലുകൾ പലയിനം പാമ്പുകൾ തുടങ്ങിയ എല്ലാ മൃഗങ്ങളുടെയും ഇഴ ജന്തുക്കളുടെയും പക്ഷികളുടെയും മാംസം ലഭ്യമായിരുന്നു. ഇത് അവിടുത്തെ ഗവണ്മെന്റിന്റെ സമ്മതത്തോടെ നടത്തിപോന്നിരുന്ന മാർക്കറ്റ് ആയിരുന്നു. കരോളിന്റെ മുത്തശ്ശൻ പലപ്പോഴും വവ്വാൽ മാംസം വാങ്ങുന്നത് ഈ മാർക്കറ്റിൽ നിന്ന് ആയിരുന്നു. ഈ സമയത്താണ് കൊറോണ എന്ന മഹാമാരി ചൈനയെ കാർന്നു തിന്നാൻ തുടങ്ങിയത്. കുറച്ചു ദിവസങ്ങൾക്കു ശേഷം കരോളിന്റെ മുത്തശ്ശൻ ചില ആരോഗ്യ ബുദ്ധിമുട്ടുകൾ ഉണ്ടായതിനെ തുടർന്ന് അവളുടെ അച്ഛൻ മുത്തശ്ശനെ കൊണ്ട് നാട്ടിലേക്ക് പുറപ്പെട്ടു. വീട്ടിൽ എത്തിയതിനു ശേഷം മുത്തശ്ശന്റെ ആരോഗ്യ നില മോശമായികൊണ്ടിരുന്നു കടുത്ത പനി, ക്ഷീണം, വിട്ടു വിട്ടുള്ള ചുമ ഈ ലക്ഷണങ്ങൾ കാരണം കരോളിൻ അച്ഛനെയും മുത്തശ്ശനെയും കൊണ്ട് ആശുപത്രിയിലേക്ക് പോയി. ഇതിനോടകം തന്നെ നാട്ടിൽ കൊറോണ ചിലരിൽ സ്ഥിരീകരിച്ചത്കൊണ്ട് മുത്തശ്ശനും ആദ്യം കൊറോണ ടെസ്റ്റ്‌ തന്നെയാണ് ചെയ്യിപ്പിച്ചത് നിർഭാഗ്യവശാൽ അദ്ദേഹത്തിന് കൊറോണ പോസിറ്റീവ് ആയിരുന്നു. അദ്ദേഹത്തെ ഐസുലേഷനിലേക്ക് മാറ്റി അതിനു ശേഷം ഡോക്ടർ കരോളിനെയും അച്ഛനെയും വിളിച്ചു കൗൺസിലേഷൻ കൊടുക്കാൻ തുടങ്ങി. ഡോക്ടർ പറഞ്ഞു നിങ്ങളുടെ മുത്തശ്ശന് ബാധിച്ചിരിക്കുന്നത് കൊറോണ എന്ന വളരെ മാരകമായ അസുഖമാണ് ഈ അസുഖത്തിന് കാരണമായ വൈറസ് അദ്ദേഹത്തിൽ എത്തിയത് ചൈനയിലെ അദ്ദേഹം പലപ്പോഴും സഞ്ചരിച്ചിരുന്ന മാർകറ്റിൽ നിന്നോ അല്ലെങ്കിൽ ഈ അസുഖം ബാധിച്ച ആകാം. അതുപോലെ ഈ വൈറസ് അദ്ദേഹത്തിൽ എത്തിയത് ഏകദേശം 14 ദിവസത്തോളം ആയിട്ടുണ്ടാവാം കാരണം ഈ വൈറസ് ഒരാളുടെ ശരീരത്തിൽ എത്തിയാൽ 7മുതൽ 14 ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങുക ഈ വൈറസ് ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് വളരെവേഗം പടർന്നു പിടിക്കും. കരോളിൻ ഡോക്ടറോട് ചോദിച്ചു, ഡോക്ടർ എങ്ങനെയാണ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത് ഡോക്ടർ പറഞ്ഞു, ഇത് ഇൻഫെക്ടഡ് ആയിട്ടുള്ള ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് അയാളുടെ കണ്ണിലുടെയോ,മുക്കിലുടെയോ, വായിലൂടെയോ, ആണ് ഈ വൈറസ് പടരുന്നത്. കരോളിൻ ഡോക്ടറോട് വീണ്ടും ചോദിച്ചു, സ്‌കിന്നി ലുടെ ഈ വൈറസ് അകത്ത്‌ കടക്കുമോ ഡോക്ടർ പറഞ്ഞു, ഇല്ല അപ്പൊ കരോളിൻ വീണ്ടും ചോദിച്ചു, ഒരാൾ തൊടുന്നത് മൂലം എങ്ങനെയാണ് ഈ അസുഖം പടരുന്നത്. ഡോക്ടർ പറഞ്ഞു, കൊറോണ വൈറസ് തുണികൾ പോലുള്ള വസ്തുക്കളിൽ ഏകദെശം 8 മണിക്കൂറോളവും ഒരാളുടെ കൈകളിൽ ഏകദേശം 10 മുതൽ 20 മിനിട്ടോളം ജീവനോടെ ഉണ്ടാവും കരോളിൻ വീണ്ടും ചോദിച്ചു, കൊറോണ ബാധിച്ചവർക് എന്തൊക്കെ ലക്ഷണങ്ങളാണ് കാണിക്കുന്നത്  ഡോക്ടർ പറഞ്ഞു, രോഗലക്ഷണങ്ങൾ പനി, തളർച്ച, ചുമ, ജലദോഷം, തൊണ്ടവേദന, മൂക്കടപ്പ് വയറിളക്കം, കഠിനമായ ശ്വാസതടസം എന്നിവയാണ്. ഡോക്ടർ തുടര്ന്നു കരോളിൻ, നിങ്ങളും നിങ്ങളുടെ കുടുംബവും 14 ദിവസം ഐസുലേഷനിൽ പോവേണ്ടിവരും, കരോളിൻ ചോദിച്ചു ഡോക്ടർ ഞൻ മുത്തശ്ശനെയും മുത്തശ്ശൻ ഉഭയോഗിച്ച വസ്തുകാളോ ഞാൻ ഉപയോഗിച്ചിട്ടില്ല പിന്നെ ഞൻ എന്തിന് ഐസുലേഷനിൽ പോവണം ഡോക്ടർ കരോലിനോട് ചോദിച്ചു നിങ്ങൾ നിങ്ങളുടെ പിതാവിനെ തൊട്ടിട്ടുണ്ടോ അപ്പൊ കരോൾ അതെ തൊട്ടിട്ടുണ്ട് ഡോക്ടർ പറഞ്ഞു അപ്പൊ നിങ്ങൾ എന്തയാലും ഐസുലേഷൻ പോയെ മതിയാവു കരോളിൻ അതെന്തിനാ ഡോക്ടർ പറഞ്ഞു മുത്തശ്ശനെ തൊട്ടിടുണ്ട് അത് കൊണ്ട് ഈ വൈറസ് വരാൻ സാധ്യത ഉണ്ട് നിങ്ങൾ നിങ്ങളുടെ പിതാവിനെ തോട്ടത്തിലൂടെ നിങ്ങൾക്കും ഈ അസുഖം പകരാൻ സാധ്യത ഉണ്ട്. കാരണം ഈ വൈറസ് ഒരാളുടെ ശരീരത്തിൽ ശേഷം അയാൾ രോഗ ലക്ഷണങ്ങൾ കാണിക്കുന്നതിന് മുൻപ് തന്നെ ആ വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് വൈറസ് പകരാൻ സാധ്യത ഉണ്ട്. അതുകൊണ്ട് നിങ്ങളുടെ കുടുംബം ഐസുലേഷനിൽ പറഞ്ഞത്.

അങ്ങനെ കരോളും കുടുംബവും ഐസുലേഷനിൽ തുടർന്നു.


7 ദിവസത്തിന് ശേഷം കരോളിന്റെ പിതാവിൽ രോഗ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി. കരോളിൻ വൈദ്യ സഹായം തേടുകയും പിന്നീട് ഹോസ്പിറ്റൽ ഐസുലേഷനിൽ എത്തിക്കാൻ വേണ്ട കാര്യങ്ങളും ചെയ്തു. 2 ദിവസത്തിന് ശേഷം ഡോക്ടർ കരോളിനെ ഫോൺ ചെയ്തു പറഞ്ഞു കരോളിൻ ഒരു ബാഡ് ന്യൂസ്‌ ഉണ്ട്  നിങ്ങളുടെ മുത്തശ്ശൻ മരണപ്പെട്ടു. പക്ഷെ നിങ്ങളുടെ പിതാവിന്റെ കണ്ടിഷനിൽ കുറച്ചു ഭേദമുണ്ട് എന്ന് പറഞ്ഞു അത് കേട്ട് കരോളിൻ ഒത്തിരി വിഷമമായി 14 ദിവസങ്ങൾക്കു ശേഷം കരോളിൻ ഹോസ്പിറ്റലിൽ ചെന്നു വൈദ പരിശോധന നടത്തി അവൾക്ക് കൊറോണ നെഗറ്റീവ് ആണെന്ന് സ്ഥിതീകരിച്ച കരോളിൻ ഡോക്ടറോഡ് പിതാവിന്റെ സ്ഥിതിവിവരങ്ങൾചോദിച്ചു ഡോക്ടർ പറഞ്ഞു നിങ്ങളുടെ പിതാവിന് 90% മുക്തനാണ് 2 ദിവസത്തിന് ശേഷം ഡിസ്‌ചാർജ് ചെയ്തു കൊണ്ട് പോവാ, കരോളിൻ ഡോക്ടറോട് ചോദിച്ചു എന്ത് കൊണ്ടാണ് ഈ അസുഖം പിടിപെട്ടപ്പോൾ മത്തശ്ശൻ മരണപ്പെട്ടത് എന്ത് കൊണ്ടാണ് ഈ എനിക്ക് ഈ അസുഖം പിടിപെട്ടില്ല ഡോക്ടർ പറഞ്ഞു കരോളിൻ ഈ അസുഖത്തിന് ഇതു വരെ വാക്‌സിനേഷൻ ഒന്നും തന്നെ കണ്ടുപിടിച്ചിട്ടില്ല ഒരാൾ റിക്കവർ ആകുന്നത് അയാളുടെ രോഗ പ്രതിരോധ ശേഷി അടിസ്ഥാനമാക്കിയാണ് നിങ്ങളുടെ മുത്തശ്ശന് ഏകദേശം 70 വയസോളം വരും മുത്തശ്ശന് രോഗ പ്രതിരോധ ശേഷി വളരെ കുറവാണ് അതിനാൽ അദ്ദേഹത്തിന്റെ ബോഡിക്ക് ഈ രോഗത്തോട് എതിർത്തുനിൽക്കാൻ ആയില്ല അദ്ദേഹം മരണപ്പെട്ടു നിങ്ങൾക്കും നിങ്ങളുടെ പിതാവിനും രോഗ പ്രതിരോധ ശേഷി ഉണ്ടായതിനാൽ നിങ്ങൾ രണ്ട് പേരും രക്ഷപ്പെട്ടു

ഷഹന തെസ്നി കെ പി
7C ജി എം യു പി സ്കൂൾ ചീരാൻകചപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - ലേഖനം