ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/കൊറോണയുടെ ആത്മകഥ

Schoolwiki സംരംഭത്തിൽ നിന്ന്
  കൊറോണയുടെ ആത്മകഥ    


കൂട്ടുകാരെ,...........

ഞാനാണ് കൊറോണ എന്ന വൈറസ് ,ഞാൻ കോവിഡ് - 19 എന്ന പേരിലും അറിയപ്പെടും.എന്റെ ഉത്ഭവം ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ്.തിരക്കേറിയ ആ ചന്തയിൽ നിന്നും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കാൻ ഞാൻ ധൃതി കൂട്ടി . കൂടുതൽ സമയം എനിക്ക് ജീവിക്കാൻ കഴിയുക മനുഷ്യശരീരത്തിൽ മാത്രമാണ്.മറ്റു വസ്തുകളിലെല്ലാം എനിക്ക് നിശ്ചിതസമയങ്ങൾ മാത്രമേ ജീവിക്കാൻ സാധിക്കുകയുള്ളു .ഞാൻ മനുഷ്യശരീരത്തിൽ അകപ്പെട്ടാൽ പനി,ചുമ,തൊണ്ടവേദന,ശ്വാസതടസ്സം എന്നിവ അനുഭവപ്പെടും.പ്രതിരോധ ശേഷി കുറഞ്ഞ ആളുകളിൽ ഞാൻ പെട്ടെന്ന് രോഗലക്ഷണം കാണിക്കും. എന്നാൽ ആരോഗ്യമുള്ള ശരീരത്തിൽ എനിക്ക് നിലനിൽപ്പില്ല. എന്നെ നശിപ്പിക്കാൻ മരുന്നുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.ലോകത്തിന്റെ പല ഭാഗങ്ങളിലും ഞാൻ വ്യാപിച്ചകൊണ്ടിരിക്കുന്നു,മനുഷ്യർ ഒത്തുചേരുന്നിടത്തും മനുഷ്യസ്രവങ്ങളിലൂടെയുമാണ് ഞാൻ മറ്റുള്ളവരിലേക്ക് പകരുക.ഞാൻ കാരണം ആരാധനാലയങ്ങളും കച്ചവടസ്ഥാപനങ്ങളും വിദ്യാലയങ്ങളും മറ്റു എല്ലാ സ്ഥാപനങ്ങളും അടച്ചിടപ്പെട്ടു.ഗതാഗത മാർഗ്ഗങ്ങളെല്ലാം ഞാൻ കാരണം തടസ്സപ്പെട്ടു.വൻകിടരാഷ്ട്രങ്ങളിൽ ഇപ്പോഴും ‍ഞാൻ വിലസുന്നു. ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുത്ത് ഞാൻ നിങ്ങളുടെ കൊച്ചു കേരളത്തിലേക്കും എത്തിയത് . പക്ഷെ അവിടെ എന്റെ ശ്രമങ്ങളൊന്നും വിജയിച്ചില്ല. കാരണം ഞാൻ അവിടെ എത്തുന്നതിന് മുമ്പ് തന്നെ നിങ്ങളുടെ ഗവൺമെന്റ് എന്നെ എങ്ങനെ നശിപ്പിക്കാം എന്നതിനുള്ള നടപടികൾ സ്വീകരിച്ചിരുന്നു.

വൃത്തിയുള്ള പരിസരവും ഗവൺമെന്റിന്റെ പരിശ്രമവും ജനങ്ങളുടെ സഹകരണവും ,പോലീസുകാരുടെ ആത്മാർത്ഥതയും കാരണം എനിക്ക് ഇവിടെ കൂടുതൽ കാലം പിടിച്ച് നിൽക്കാനും കഴിഞ്ഞില്ല പൊതു സ്ഥലങ്ങളിലും കൊച്ചുഗ്രാമങ്ങളിൽ പോലും എന്നെ നശിപ്പിക്കൻ വേണ്ടി വെള്ളവും സോപ്പും സാനിറ്ററി ഉൽപ്പന്നങ്ങളും മാസ്ക്കും കൈയ്യുറകളും അവർ കരുതിയിരുന്നു. ഒരു മനുഷ്യനിൽ പ്രവേശിച്ചാൽ ആ മനുഷ്യനെ ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റുകയും ആ രോഗിക്ക് എവിടെ നിന്നാണോ രോഗം വരാനിടയായത് അതിന്റെ ഉറവിടം അവർ തേടി കണ്ടെത്തുകയും ചെയ്യും. കൊച്ചുകുഞ്ഞുങ്ങൾ പോലും വീടിന് പുറത്തിറങ്ങാതെ അകത്തളങ്ങളിൽ മാത്രം കളികൾ ഒതുക്കി. അഥവാ പുറത്തിറങ്ങിയാൽ തന്നെ സോപ്പുപയോഗിച്ച് കൈകൾ നന്നായി കഴുകി വൃത്തിയാക്കി.അതിനാൽ വൃത്തിയുള്ള നിങ്ങളുടെ സമൂഹത്തിൽ കൂടുതൽ കാലം എനിക്ക് പിടിച്ച് നിൽക്കാൻ കഴിയില്ല കൂട്ടുകാരെ.

നിങ്ങളുടെ നാടിനെ രക്ഷിക്കാൻ നിങ്ങൾ എല്ലാവരും ഒത്തൊരുമിച്ച് പരിശ്രമിച്ചു അതിനാൽ നിങ്ങളും നിങ്ങളുടെ ഗവൺമെന്റും അഭിനന്ദനങ്ങൾ അർഹിക്കുന്നു......

എന്ന്

സന്തോഷപൂർവ്വം കൊറോണ

നജ
4 A ജി.എം.യ‍ു.പി.സ്കൂൾ.കൊടി‍‍ഞ്ഞി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം