ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/സ്പോർ‌ട്സ് ക്ലബ്ബ്-17

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഫുട് ബോളിൽ നേട്ടങ്ങളുമായി സ്‌കൂൾ ടീം - സുബ്രതോ കപ്പ്

സ്പോർ‌ട്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ

          സ്പോർ‌ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫുട് ബോൾ, വോളിബോൾ തുടങ്ങിയ ഗെയിംസുകൾക്ക് കുട്ടികൾ പങ്കെടുക്കാറുണ്ട്. സമ്മാനങ്ങൾ നേടാറുമുണ്ട്. ഫുട് ബോളിൽ നേട്ടങ്ങളുമായി സ്‌കൂൾ ടീം അംഗങ്ങൾ
 
സ്പോർട്‌സ് രംഗത്തെ മികവ്, ഒരുദാഹരണം
 
ഫുട് ബോളിൽ നേട്ടങ്ങളുമായി സ്‌കൂൾ ടീം - സുബ്രതോ കപ്പ്
 
സുബ്രതോ കപ്പ് - ഒരു ഫേസ്‌ബുക്ക് പോസ്റ്റ്

അന്താരാഷ്ട്രതലം

             എടുത്തുപറയാവുന്ന നിരവധി മുന്നേറ്റങ്ങൾ സ്പോർട്സ് രംഗത്ത് നടത്തിയിട്ടുള്ള ഒരു സ്കൂളാണ് കല്പകഞ്ചേരി സ്കൂൾ. വിവിധ ഇനങ്ങളിൽ കൽപ്പകഞ്ചേരി സ്കൂളിലെ വിദ്യാർത്ഥികൾ കൈവരിച്ച നേട്ടങ്ങൾ സമൂഹം അംഗീകരിച്ചു കഴിഞ്ഞു. ജില്ലാ പഞ്ചായത്ത്, സിനിമാതാരങ്ങൾ, എം.എൽ.എ.  എന്നിങ്ങനെ വിവിധ തുറകളിലുള്ളവർ കൽപ്പകഞ്ചേരി യുടെ കായികരംഗത്തെ വിജയത്തെ അഭിനന്ദിച്ചിട്ടുണ്ട്. അന്താരാഷ്ട്രതലത്തിലടക്കം സ്കൂളിലെ കുട്ടികൾക്ക് അംഗീകാരങ്ങൾ കിട്ടിയിട്ടുണ്ട്. ഉദാഹരണമായി ഇന്ത്യൻ ജൂനിയർ ഫുട്ബോൾ ടീം അംഗം ആയിട്ട് സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന മുഹമ്മദ് ഫാസിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതുപോലെ സംസ്ഥാന ജൂനിയർ അമേച്വർ അത്‌ലറ്റിക് മീറ്റിലെ വേഗതയേറിയ താരം എന്ന നിലയിൽ അമീർ സുഹൈൽ  നേട്ടം കൈവരിച്ചിട്ടുണ്ട്. സംസ്ഥാന പൈക്ക ഫുട്ബോൾ ടീം അംഗമായി മുഹമ്മദ് ഫർഹാനും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇങ്ങനെ പോകുന്നു കൽപകഞ്ചേരി സ്കൂളിലെ സ്പോർട്സ് രംഗത്തുള്ള വലിയ നേട്ടങ്ങളുടെ കഥ.

പരിശീലനങ്ങൾ

              സ്കൂളിൽ സാധാരണ നടന്നുവരുന്ന പരിശീലനങ്ങളെപ്പറ്റി പറയാം. കുട്ടികൾക്ക് വൈകുന്നേരങ്ങളിൽ പരിശീലനങ്ങൾ നൽകിവരുന്നു. സ്കൂൾ വിട്ടതിനുശേഷം വൈകുന്നേരങ്ങളിൽ സ്പോർട്സ് രംഗത്ത് പ്രതീക്ഷയുള്ള കുട്ടികൾക്ക് നിരന്തരം പരിശീലനങ്ങൾ കൊടുക്കാറുണ്ട്.

സബ്‌ജില്ലാ മേള

             സബ്ജില്ലാ സ്പോർട്സ് മേളകളിലും, ഗെയിംസ് ഇനങ്ങളിലും സ്ഥിരമായി നേട്ടങ്ങൾ കൈവരിച്ചുകൊണ്ടിരിക്കുന്ന ഒരു സ്കൂളാണ് ജി.വി.എച്ച്.എസ്.എസ്. കൽപകഞ്ചേരി. കായികമേളയിൽ കുറ്റിപ്പുറം സബ്ജില്ലാ കിരീടം  തുടർച്ചയായി നേടിക്കൊണ്ടിരുന്നു. അതുപോലെ ഗെയിംസ് ഇടങ്ങളിലും സബ്ജില്ലയിൽ തുടർച്ചയായി പലതരം നേട്ടങ്ങൾ പഠിക്കുവാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. 

സുബ്രതോ കപ്പ്

              സ്‌കൂൾകുട്ടികളുടെ അന്താരാഷ്ട്ര ഫുട്‌ബോൾ ടൂർണമെന്റായ സുബ്രതോ മുഖർജി കപ്പിൽ തുടർച്ചയായി  സബ്ജില്ലാ കിരീടം നേടിക്കൊണ്ടിരിക്കുന്ന ഒരു സ്കൂൾ എന്നനിലയിലും ഇതിനു പ്രാധാന്യമുണ്ട്. കുറേ വർഷങ്ങളായി സുബ്രതോയിൽ സ്കൂൾ ടീം തന്നെയാണ് സബ്‌ജില്ലാ ചാമ്പ്യൻഷിപ്പ് നേടിക്കൊണ്ടിരിക്കുന്നത്.