ജി. ജി. എച്ച്. എസ്സ്. എസ്സ്. കൊടുങ്ങല്ലൂർ/മറ്റ്ക്ലബ്ബുകൾ/ടീൻസ് ക്ലബ്
ടീൻസ് ക്ലബ്
കേരള സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ആസ്വദിച്ച് അറിവ് നേടാനും, ആവശ്യമായ നൈപുണികൾ പരിശീലിക്കാനും കാര്യക്ഷമമായി ജീവിക്കാനും കൗമരാക്കാരായ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് ടീൻസ് ക്ലബ് (ക്രിയാത്മക കൗമാരം കരുത്തും കരുതലും)
സ്കൂൾതല സമിതിയുടെ ചുമതലകൾ
• കുട്ടികൾക്കുള്ള പിന്തുണ പരിപാടി സംഘടിപ്പിക്കൽ • രക്ഷിതാക്കൾക്കുള്ള പിന്തുണ പരിപാടികൾ സംഘടിപ്പിക്കൽ ബോധവൽക്കരണ ക്ലാസ്സുകൾ
1/02/2023 HM ന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ടീൻസ് ക്ലബ് രൂപീകരിച്ചു 14/02/2023 ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായി ശില്പശാല സംഘടിപ്പിച്ചു PTA പ്രസിഡന്റ് നവാസ് പടുവിങ്കൽ ഉത്ഘാടനം ചെയ്തു HM സ്വാഗതം പറഞ്ഞു നോഡൽ ടീച്ചറായ സജിത ടീച്ചർ, സ്കൂൾ കൗൺസിലർ പ്രീതി ടീച്ചർ എന്നിവർ ക്ലാസുകൾ നയിച്ചു. ടീൻസ് ക്ലബ്ബിന്റെ രണ്ടാം ഘട്ട പരിശീലനം ഒക്ടോബർ 25,26 തിയതികളിലായി നടന്നു തീരുമാനങ്ങൾ
• 8,9,10 ക്ലാസ്സുകളിലെ എല്ലാ കുട്ടികളും ടീൻസ് ക്ലബ് അംഗങ്ങൾ • ഓരോ ക്ലാസ്സിനും ടീൻസ് ക്ലബിന് പ്രത്യേക ഭാരവാഹികൾ • ക്ലബ് പ്രവർത്തനങ്ങളുടെ പൂർണമായ ചുമതല വിദ്യാർത്ഥികൾക്ക്
ക്ലാസ്സ് കൗൺസിൽ
1. പ്രസിഡന്റ് 2. സെക്രട്ടറി 3. വൈസ് പ്രസിഡന്റ് 4. ജോയിൻ സെക്രട്ടറി 5. ട്രഷറർ 6. നാല് കമ്മിറ്റി അംഗങ്ങൾ
ക്ലാസ്സ് കൗൺസിൽ പ്രവർത്തനങ്ങൾ
• ആഴ്ചയിൽ മുപ്പതു മിനിറ്റ് സമയം
സ്കൂൾ കൗൺസിൽ
1. പ്രസിഡന്റ് - വിദ്യാലക്ഷ്മി K. M 2. സെക്രട്ടറി - നെഹെല സമീർ 3. വൈസ് പ്രസിഡന്റ് - ശ്രീലക്ഷ്മി 4. ജോയിൻ സെക്രട്ടറി - ഹംദ 5. ട്രഷർ - അനുഷ്ക 6. അംഗങ്ങൾ - ഫാത്തിമ സാറ, ലെന, കൃഷ്ണപ്രിയ, ആര്യ
പ്രവർത്തന മേഖലകൾ
• സമൂഹബന്ധിത പ്രവർത്തനങ്ങൾ • കൗമാരകാല ശാരീരിക - മാനസിക വളർച്ച സംബന്ധിച്ച അവബോധം വളർത്താനുള്ള പ്രവർത്തനങ്ങൾ • ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വളർത്താനുള്ള പ്രവർത്തനങ്ങൾ • മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ • കൗൺസിലിങ് • കുട്ടികൾക്ക് എതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ • ലഹരി മുക്ത കൗമാരം
ഒക്ടോബർ 2 ഗാന്ധി ജയന്തി ഭാഗമായി മാലിന്യ നിർമാർജന പരിപാടികളിൽ ടീൻസ് ക്ലബ് അംഗങ്ങൾ പങ്കെടുത്തു.സ്കൂൾ പരിസരവും ചുറ്റുപാടുകളും കുട്ടികൾ വൃത്തിയാക്കി. കൊടുങ്ങല്ലൂർ ഗവണ്മെന്റ് ഗേൾസ് സ്കൂളിൽ ആർത്താവാനുബന്ധ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് മെൻസ്ട്രുൽ കപ്പ് വിതരണവും നടന്നു. ഡോക്ടർ സരിഗകൃഷ്ണയും S. K സൗമ്യയും ക്ലാസുകൾ നയിച്ചു.സ്കൂൾ കൗൺസിലർ പ്രീതി ടീച്ചർ കുട്ടികൾക്ക് ആവശ്യമായ കൗൺസിലിങ് നടത്തി. കൗമാരകാല ശാരീരിക - മാനസിക വളർച്ച സംബന്ധിച്ച ക്ലാസ്സ് നോഡൽ ടീച്ചർ സജിത ടീച്ചർ നൽകി. പാഴ്വസ്തുക്കൾ ഉപയോഗിച്ച് കുട്ടികൾ വിവിധ തരത്തിലുള്ള ക്രിയാത്മക പ്രവർത്തനങ്ങൾ ചെയ്തു. ലഹരി വിമുക്ത ബോധവൽക്കരണം നടത്തി.ടീൻസ് ക്ലബ് പ്രവർത്തനങ്ങൾക്കുള്ള എല്ലാ പിന്തുണയും H M ഷൈനി ടീച്ചർ നൽകി.