ജി. എൽ. പി. എസ്. പീച്ചി/ഹൈടെക് വിദ്യാലയം
ദൃശ്യരൂപം
ആധുനിക സങ്കേതങ്ങളെ ഉപയോഗിച്ച് പഠനം കൂടുതൽ മെച്ചപ്പെടുത്താനുള്ള സൗകര്യങ്ങൾ ജി. എൽ. പി. എസ് പീച്ചിയിലുണ്ട്. ഡിജിറ്റൽ ഉപകരണങ്ങളുടെ സഹായത്തോടെ ക്ലാസ്സ് മുറികൾ കൂടുതൽ ആക്റ്റീവ് ആക്കാൻ സാധിക്കുന്നു. ഹൈടെക് ക്ലാസ്സ് മുറികളിൽ ഇരുന്ന് പഠിക്കുന്ന കുട്ടികൾ നൂതന സാങ്കേതികവിദ്യയെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് മനസ്സിലാക്കുന്നതോടൊപ്പം പുതിയ അറിവുകളും നേടുന്നു. കമ്പ്യൂട്ടറുകൾ ഓരോ ക്ലാസ്സിനും ലാപ്ടോപ്പുകൾ, പ്രൊജക്ടറുകൾ എന്നിവ ജി. എൽ. പി. എസ്. പീച്ചിയിലുണ്ട്. പ്രീ പ്രൈമറി, പ്രൈമറി സെക്ഷനിലായി രണ്ട് ഇന്ററാക്റ്റീവ് സ്മാർട്ട് ബോർഡുകൾ സ്കൂളിലുണ്ട്. ഈ ഡിജിറ്റൽ ഉപകരണങ്ങൾ വളരെ നല്ല രീതിയിൽ കൃത്യമായി ഉപയോഗിച്ച് പഠനപുരോഗതി ഉറപ്പാക്കുന്നു.