ചക്കാലക്കൽ എച്ച്. എസ്സ്.എസ്സ് മടവൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ചരിത്രം

നാഷണൽ എജുക്കേഷൻ ട്രസ്ററിന്റെ സ്ഥാപക പ്രസിഡണ്ടായിരുന്ന അബൂബക്കർ കോയ മാസ്റ്ററുടെയും സ്ഥാപക സെക്രട്ടറി പി. കെ സുലൈമാൻ മാസ്റ്റരുടെയും ശ്രമ ഫലമായി 1982 ജൂലായ് 19ന് മടവൂർ ഗ്രാമപ‍ഞ്ചായത്തിലെ നായ്ക്കുണ്ടം മലയുടെ താഴ്വരയിൽ ചക്കാലക്കൽ ഹൈസ്കൂളിന്റെ ശിലയിട്ടു.1982 ൽ കേവലം 134 വിദ്യാർത്ഥികളുമായി തുടങ്ങിയ ഈ വിദ്യാലയം ഇന്ന് 3342 വിദ്യാർത്ഥികളും നൂറോളം അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരുമുള്ള വലിയൊരു സ്ഥാപനമായി വളർന്നിരിക്കുന്നു.എന്നതിൽ മാത്രമല്ല നിലവാരത്തിലും ഈ വളർച്ച കൈവരിക്കാനായി എന്നതാണ് പ്രത്യേകത . മടവൂർ ഗ്രാമ പഞ്ചായത്തിലെ ഏക ഹൈസ്കൂളായി തുടങ്ങുമ്പോൾ ഈ പ്രദേശത്തുകാരുടെ സ്വപ്നം മിക്കവാറും ഏഴാം ക്ലാസിൽ ഒതുങ്ങുന്നതായിരുന്നു. പിന്നീട ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന് വളർച്ചയുടെ നിരവധി പടവുകൾ താണ്ടിയ ഈ സ്ഥാപനം നിമിത്തമായി. ഏതൊരു സ്ഥാപനവും മികച്ചതാവണമെങ്കിൽ ഭൗതിക സാഹചര്യങ്ങൾ കുറ്റമറ്റതാവേണ്ടതുണ്ട്. സ്കൂൾ മാനേജ്‍മെന്റ് ഈ വസ്തുത ഉൾക്കൊണ്ടുകൊണ്ട് ആണ് പ്രവർത്തിക്കുന്നത്.ദീർഘവീക്ഷണവും സാമൂഹ്യ പ്രതിബദ്ധതയുമുള്ള ശ്രീ അബൂബക്കർ കോയ എന്ന പകൃ മാസ്റ്ററും മാനേജർ പി കെ സുലൈമാൻ മാസ്റ്ററും ഈ പ്രദേശത്തിന് നൽകിയ അമൂല്യമായ ഒരു സമ്മാനമാണ് ഈ സ്ഥാപനം . ആദ്യത്തെ പ്രധാന അദ്ധ്യാപകനായ വി കെ മൊയ്‌ദീൻ മാസ്റ്ററുടെ നേതൃത്വം ഈ സ്ഥാപനത്തിന്റെ വളർച്ചയിൽ നിർണായകമായി. 2010 ൽ വിദ്യാലയത്തിന് പ്ലസ് ടു ബാച്ച് അനുവദിച്ചു കിട്ടി ഇപ്പോൾ നാല് ബാച്ചുകളിലായി 400 വിദ്യാർത്ഥികൾക്ക് ഹയർ സെക്കൻഡറി വിദ്യാഭ്യാസ സൗകര്യമുണ്ട് സയൻസ് കോമേഴ്‌സ് ബാച്ചുകള് ഇവിടെ പ്രവർത്തിക്കുന്നത് ഏറ്റവും ആധുനികമായ രീതിയിൽ സജ്ജീകരിച്ചിട്ടുള്ള 4 സയൻസ് ലാബുകളും കമ്പ്യൂട്ടർ ലാബുകളും ഈ സ്ഥാപനത്തിൽ ഒരുക്കിയിട്ടുണ്ട്.


[1]അവലംബംഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; പേരില്ലാത്ത അവലംബത്തിനു ഉള്ളടക്കമുണ്ടായിരിക്കണം.

  1. 1.മാതൃഭൂമി