സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ചക്കാലക്കൽ എച് എസ്‌ എസി ൽ "വിദ്യാവനം"പദ്ധതി ആരംഭിച്ചു

 
വിദ്യാവനം


മടവൂർ :-കേരള വനം വന്യജീവി വകുപ്പിന്റെ സാമൂഹ്യ വനവൽക്കരണ വിഭാഗം കോഴിക്കോട് ഡിവിഷൻ നടപ്പിലാക്കുന്ന ഫോറസ്ട്രി ക്ലബ്ബുകൾക്കുള്ള "വിദ്യാവനം" പദ്ധതി മടവൂർ ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂളിന് സമർപ്പിച്ചു. മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാഘവൻ അടുക്കത്ത് ഉദ്ഘാടനം ചെയ്തു. സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഫോറസ്റ്റ്  ഓഫീസർ വിജേഷ് കുമാർ വി അധ്യക്ഷത വഹിച്ചു.വനമിത്ര അവാർഡ് ജേതാവും പരിസ്ഥിതി പ്രവർത്തകനുമായ വി മുഹമ്മദ് കോയ മുഖ്യാതിത്ഥിയായിരുന്നു. ഫോറസ്ട്രി ക്ലബിന് വേണ്ടി  ഗ്രീൻ കൺസർവേറ്റർ ഡോ: ആരിഫ് പി കെ, അസിസ്റ്റന്റ് ഗ്രീൻ കൺസർവേറ്റർ ജിതുല ശ്രീനിവാസ്‌, ക്യാപ്റ്റൻ ഫുആദ് ശംസുദ്ധീൻ, വൈസ് ക്യാപ്റ്റൻ ഇൻഷ ഫാത്തിമ എന്നിവർ ബാഡ്ജ് ഏറ്റുവാങ്ങി.

മടവൂർ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഫെബിന അബ്ദുൽ അസീസ്, വാർഡ് മെമ്പർ സോഷ്മ സുർജിത്, പി ടി എ പ്രസിഡണ്ട് ജാഫർ മാസ്റ്റർ ,സ്കൂൾ മാനേജർ പി കെ സുലൈമാൻ മാസ്റ്റർ, ഹെഡ്മാസ്റ്റർ വി മുഹമ്മദ് ബഷീർ, പി ടി എ വൈസ് പ്രസിഡണ്ട് സലീം മുട്ടാഞ്ചേരി, വൈസ് പ്രിൻസിപ്പാൾ സിറാജുദ്ധീൻ എം, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുബൈർ കെ എന്നിവർ സംസാരിച്ചു.

പ്രിൻസിപ്പാൾ എം കെ രാജി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി പി സുബൈർ നന്ദിയും പറഞ്ഞു.