എൻ. സി. സി

Schoolwiki സംരംഭത്തിൽ നിന്ന്
(ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/നാഷണൽ കേഡറ്റ് കോപ്സ്-17 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്കൂൾ എൻ സി സി


ഇന്ത്യൻ സൈന്യത്തിന്റെ സഹായക നിരയായി പ്രവർത്തിക്കുന്ന സംഘടനകളിലൊന്നാണ് നാഷണൽ കാഡറ്റ് കോർ അഥവാ എൻ.സി.സി.. സന്നദ്ധരായെത്തുന്ന വിദ്യാർത്ഥികളെയാണ് എൻ.സി.സി.യിൽ പങ്കെടുപ്പിക്കുന്നത്.എൻ.സി.സി.യിൽ അംഗമായിട്ടുള്ള വ്യക്തിയെ കേഡറ്റ് എന്നു വിളിക്കുന്നു. ചിട്ടയായ പരേഡും ലഘുവായിട്ടുള്ള ആയുധോപയോഗവുമെല്ലാം എൻ.സി.സി. വഴി കേഡറ്റുകൾക്ക് ലഭിക്കുന്നു. ഒത്തൊരുമയും അച്ചടക്കവും എന്നതാണ് എൻ.സി.സി.യുടെ മുദ്രാവാക്യം.
എൻ സി സി 3 കേരള ഗേൾസ് ബറ്റാലിയൻ കൊല്ലം ഗ്രൂപ്പിനു കീഴിൽ 100 കേഡറ്റുകൾ ഉള്ള ഒരു യൂണിറ്റ് പ്രവർത്തിക്കുന്നു. കുട്ടികളിൽ ദേശീയ ബോധം, ഐക്യം, സഹകരണ മനോഭാവം മുതലായ മൂല്യങ്ങൾ വളർത്തുകയാണ് എൻസിസി യുടെ പ്രഥമ പരിഗണന.കഴിഞ്ഞ വർഷം 45 കേഡറ്റുകൾക്ക് 10 ദിവസം നീണ്ടുനിൽക്കുന്ന ക്ലാസുകളിൽ പങ്കെടുക്കുവാൻ കഴിഞ്ഞു. വ്യക്തിത്വവികസനം, നേതൃത്വ പാടവം, സഹജീവി മനോഭാവം, പ്രഥമശുശ്രൂഷ,ദുരന്ത നിവാരണം എന്നീ മേഖലകളിൽ ഊന്നൽ നൽകിയാണ് ക്യാമ്പ് പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. സഞ്ചബൽ സലാഹുദീൻ, അഭിമാരാജ് എന്നീ കേഡറ്റുകൾ കോഴിക്കോട്ടുനടന്ന ഇന്റർ ഗ്രൂപ്പ് മത്സരങ്ങളിൽ പങ്കെടുത്തു. ഇതിൽ സഞ്ചബൽ റിപ്പബ്ളിക് ദിനപരേഡിനു വേണ്ടിയുള്ള സെലക്ഷൻ ക്യാമ്പുകളിൽ അവസാന ഘട്ടം വരെ കൊല്ലം ഗ്രൂപ്പിനെ പ്രതിനിധീകരിച്ചു എന്നതും മികച്ച നേട്ടം ആണ്. കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ 45 എൻ സി സി കേഡറ്റുകൾക്ക് 25 മാർക്ക്, ഗ്രേസ് മാർക്കായി ലഭിച്ചു. മിക്കകുട്ടികൾക്കും മികച്ച ഗ്രേഡ് വാങ്ങുന്നതിന് ഇത് സഹായകമായി. എൻസിസി ദിനവുമായി ബന്ധപ്പെട്ട പരിപാടിയുടെ ഭാഗമായി ഒരു കേഡറ്റിന്റെ കുടുംബത്തിന് ചികിത്സാ സഹായമായി 10000/ രൂപ സമാഹരിച്ചു നൽകി. നല്ലപാഠം പ്രവർത്തനങ്ങളുമായി സഹകരിച്ചുകൊണ്ട് 100 ഗ്രോബാഗുകളിൽ ജൈവ പച്ചക്കറി കൃഷി വിജയകരമായി നടത്തി. സ്ക്കൂളിലെ ദിനാഘോഷങ്ങൾ, ശതാബ്ദിയുമായി ബന്ധപ്പെട്ട ചടങ്ങുകൾക്കും സജീവമായി പങ്കെടുക്കുന്നു. സ്ക്കൂളിന്റെ ശുചിത്വം, അച്ചടക്കം എന്നിവ കാത്തുസൂക്ഷിക്കുന്നതിന് നേതൃത്വപരമായ പങ്ക് വഹിക്കുന്നു.

സുനാമിസ്മാരകം ശുചിയാക്കി .

നാളെ (ഡിസംബർ 26)കരുനാഗപ്പള്ളിക്കു തീരാനഷ്ടങ്ങൾ‍ സമ്മാനിച്ച സുനാമി ദുരന്തത്തിന്റെ ഓർമ്മദിനം 2004ലെ സുനാമി ദുരന്തത്തിൽ ജീവൻ നഷ്ടമായ സഹോദരങ്ങളുടെ ഓർമ്മകൾ കുടികൊള്ളുന്ന ആലപ്പാട്ടെ സുനാമിസ്മാരകം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ എൻ സി സി കേഡറ്റുകൾ ശുചിയാക്കി പൂച്ചെടികൾ നട്ടു.


എൻ സി സി ചിത്രങ്ങൾ


"https://schoolwiki.in/index.php?title=എൻ._സി._സി&oldid=646264" എന്ന താളിൽനിന്ന് ശേഖരിച്ചത്