ജി.എച്ച്.എസ്.എസ് നാവായിക്കുളം/അക്ഷരവൃക്ഷം/എനിക്കും പറയാനുണ്ട്

Schoolwiki സംരംഭത്തിൽ നിന്ന്
എനിക്കും പറയാനുണ്ട്

'ഞാൻ കൊറോണ'
ഓ..... ഈ പേര് കേൾക്കുമ്പോൾ തന്നെ നിങ്ങൾ ഓടി ഒളിക്കുക ഇല്ലേ
ഹേ.... മനുഷ്യ

ഞാൻ ഒന്ന് ചോദിച്ചോട്ടെ
അഹങ്കാരത്തിൽ മതിച്ചു നടന്ന നീ തന്നെ എന്നെ ഈ ലോകത്തേക്ക് കൊണ്ടുവന്നത്. നീ ശക്തൻ ആണെന്നും നിനക്ക് ഒന്നിനെയും പേടിക്കേണ്ട എന്നും നീ ചിന്തിച്ചു.
നിന്നെ സർവ്വംസഹയായ ഭൂമിപോലും പേടിച്ചു. അപ്പോഴേക്കും നീ അഹങ്കാരത്തിന്റെ കൊടുമുടി കയറി.

ഇപ്പോൾ..... ഈ വേളയിൽ എന്നെ പേടിച്ച് നീ മുഖംമറച്ച് വീടിനുള്ളിലേക്ക് വലിയുമ്പോൾ തിരിച്ചറിയുക നീ ഉയർത്തിവിട്ട പുകപടലങ്ങൾ നിന്ന അന്തരീക്ഷം സ്വതന്ത്രമായി. മണ്ണും പുഴയും നദിയും കാടും നിന്റെ ശല്യമില്ലാതെ ശാന്തതയും ശുദ്ധതയും വീണ്ടെടുത്തു. ഭൂമിയിലെ സകല ജീവജാലങ്ങളും ഇന്ന് സ്വാതന്ത്ര്യം അനുഭവിക്കുന്നു.
അൽപ്പകാലം നിന്നെ ഭയപ്പെടുത്തിയ എന്നെ നീ സ്നേഹിക്കുമോ?
ഇനി ഒന്ന് ചിന്തിച്ചു നോക്കൂ ഇക്കാലമത്രയും നിന്റെ അഹങ്കാരത്തിനും ധാർഷ്ട്യത്തിനും ഭീഷണിക്കും വംശജരായ ജീവിക്കേണ്ടിവന്ന ജീവജാലങ്ങളെ പറ്റി. മണ്ണിനെയും മനസ്സിനെയും വായുവിനെയും ജലത്തെയും നിന്നെ നിലനിർത്തുന്ന സർവതിനെയും പറ്റി. ഇനിയെങ്കിലും ഈ ഭൂമിയുടെ അവകാശി നീ മാത്രമല്ല എന്ന് തിരിച്ചറിയൂ.

അഹങ്കാരവും ധാർഷ്ട്യവും ഉപേക്ഷിക്കൂ....

നിന്റെ നിയമമനുസരിച്ച് ഭൂമിയുടെ നിയമമനുസരിച്ച് നീ ജീവിക്കൂ.

ശബരി. M. നാഥ്
8F ജി.എച്ച്.എസ്.എസ്. നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - ലേഖനം